അജ്മാൻ: നാടിന്റെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിയിൽ പ്രവാസികളുടെ പങ്ക് വലുതാണെന്ന് ആന്റോ ആന്റണി എം.പി. പ്രതിസന്ധിഘട്ടങ്ങളിൽ നാടിന് തുണയായിനിന്ന ഗൾഫ് പ്രവാസികളെ ഒരുകാലത്തും വിസ്മരിക്കാൻ കഴിയില്ല. കേരള സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല് പ്രവാസികളാണെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ ചിറ്റാർ പഞ്ചായത്തിലെ പ്രവാസികളുടെ കൂട്ടായ്മയായ കെയർ ചിറ്റാർ പ്രവാസി അസോസിയേഷന്റെ ഓണാഘോഷം ഞായറാഴ്ച അജ്മാൻ റാഡിസൺ ബ്ലൂ കോംപ്ലക്സിലെ ഫ്ളിർട് ക്ലബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ മുഖ്യാതിഥിയായിരുന്നു.
അസോസിയേഷൻ പ്രസിഡൻറ് നോബിൾ കരോട്ടുപാറ അധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. വൈ.എ. റഹീം, റോയ് കല്ലേത്ത്, അഷ്റഫ് താമരശ്ശേരി, ജിതേഷ് ഗോപാലകൃഷ്ണൻ, ഡോ. മനു കുളത്തുങ്കൽ, നൗഷാദ് ഹനീഫ, രതീഷ് കൊച്ചുവീട്ടിൽ, അനീഷ് ഹസൻബാവ, ഷാജി കൂത്താടിപറമ്പിൽ, അനു സോജു, ഡേവിഡ് ജോർജ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ കെയർ പുരസ്കാരങ്ങൾ സമ്മാനിച്ചു. ചെണ്ടമേളം, ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, തിരുവാതിരക്കളി, സിനിമാറ്റിക് ഡാൻസ്, ലൈവ് മ്യൂസിക് ബാൻഡ്, കുട്ടികളുടെ കലാപരിപാടികൾ, ഓണസദ്യ എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി നടന്നു. 800ഓളം പേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.