അബൂദബി: ക്രൈസ്തവ സഭകളുടെ ഐക്യം മാനവരാശിയുടെ സമാധാനത്തിനും സമൂഹ നന്മക്കും വഴി തെളിക്കുമെന്ന് കെ.സി.സി പ്രസിഡന്റും മലങ്കര ഓർത്തഡോക്സ് സഭ കൽക്കട്ട ഭദ്രാസനാധിപനുമായ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത.
കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഐക്യവേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി) അബൂദബി സോണിന്റെ ആഭിമുഖ്യത്തിൽ മുസഫ മാർത്തോമ്മ പള്ളിയിൽ സംഘടിപ്പിച്ച ഈസ്റ്റർ സന്ധ്യ ‘ബോണ കിംതാ- 2024’ ഉദ്ഘടാനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.സി.സി അബൂദബി സോണൽ പ്രസിഡന്റ് ഫാ. എൽദോ എം. പോൾ അധ്യക്ഷത വഹിച്ചു. വിവിധ ഇടവകകളിലെ വികാരിമാരായ ജിജു ജോസഫ്, ലാൽജി എം. ഫിലിപ്പ്, ഫാ. സിജോ എബ്രഹാം, അജിത്ത് ഈപ്പൻ തോമസ്, ഫാ. മാത്യു ജോൺ, കെ.സി.സി ജനറൽ സെക്രട്ടറി ബിജു പാപ്പച്ചൻ, ട്രഷറർ സുനിൽ മാത്യു, ജേക്കബ് ജോർജ് എന്നിവർ സംസാരിച്ചു. സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ, മാർത്തോമ ചർച്ച്, സി.എസ്.ഐ മലയാളം പാരീഷ്, മോർ ഗ്രിഗോറിയോസ് സിറിയൻ ക്നാനായ പള്ളികളിലെ ഗായക സംഘങ്ങൾ ഗാന ശുശ്രൂഷ നടത്തി. ഐ. തോമസ്, ബിജു നൈനാൻ കുര്യൻ, ബിജു ടി. മാത്യു, ബിജു ഫിലിപ്പ്, ഗീവർഗീസ് ഫിലിപ്പ്, റോണി വി. ജോൺ, മാത്തുക്കുട്ടി എന്നിവർ ഈസ്റ്റർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.