ഷാർജ: ക്രിസ്മസ് സമാഗതമാകാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഗൾഫ് നാടുകളിൽ ആഘോഷങ്ങൾ തുടങ്ങി. കാരൾ സംഘങ്ങൾ യു.എ.ഇയിൽ സജീവമായിട്ടുണ്ട്. രാമഞ്ഞിെൻറ കുളിരാർന്ന വെളിച്ചത്തിൽ സ്തുതിച്ച് പാടിയാണ് കാരൾ സംഘങ്ങൾ സ്നേഹം പങ്ക് വെക്കുന്നത്. വിപണികളിലാവട്ടെ ക്രിസ്മസ് കേക്കുകളുടെ ഉത്സവം തുടങ്ങിയിട്ടുണ്ട്. സാൻറാക്ലോസ് അപ്പുപ്പെൻറയും നക്ഷത്ര വിളക്കുകളും അലങ്കാരത്തിൽ തീർത്ത തട്ടുകളിലാണ് കേക്കുകൾ നിരത്തിയിരിക്കുന്നത്. പശ്ചാത്തലത്തിൽ കാരൾ ഗാനങ്ങളും അലയടിക്കുന്നു.
ഡിസംബറിലെ തണുപ്പിൽ ഇലപൊഴിച്ച് മരങ്ങൾ നിൽക്കുമ്പോൾ നിറഞ്ഞ ക്രിസ്മസ് മരങ്ങളും ശൈത്യകാല മാനുകൾ വലിക്കുന്ന തേരിൽ സമ്മാനങ്ങളുമായെത്തുന്ന അപ്പൂപ്പനും സ്നേഹത്തിെൻറ പ്രതീകങ്ങളാണ്. ക്രിസ്തീയ ദേവാലയങ്ങളിലെല്ലാം ക്രിസ്മസിനെ വരവേൽക്കാൻ ഒരുക്കങ്ങൾ തകൃതിയാണ്.
ബാച്ച്ലർ മുറികളിലും പുൽകൂടും നക്ഷത്ര ദീപങ്ങളും തെളിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.