ക്രിസ്മസിന് മാത്രമല്ല, ഏതൊരു ദിവസവും ആഘോഷമൊരുക്കുന്ന നഗരിയായി മാറിയിരിക്കുന്നു എക്സ്പോ. എന്നാൽ, ക്രിസ്മസിന് മാത്രമായി ഇവിടെ പ്രത്യേക പരിപാടികൾ ഒരുക്കുന്നുണ്ട്. പകലും രാത്രിയും നീളുന്ന ക്രിസ്മസ് സ്പെഷ്യൽ സംഗീത പരിപാടികൾ. കുട്ടികൾക്ക് ക്രിസ്മസ് പരേഡിൽ പങ്കെടുക്കാനും കാർട്ടൂൺ കഥാപാത്രങ്ങൾക്കൊപ്പം കൂട്ടുകൂടാനും സാൻറയുടെ കൂടാരത്തിൽ ഒത്തുചേരാനുമെല്ലാം സൗകര്യമുണ്ട്. ക്രിസ്മസ് സ്പെഷ്യൽ വിഭവങ്ങൾ വിളമ്പാൻ ഇവിടെയുള്ള ഭക്ഷണശാലകളും ഒരുങ്ങിക്കഴിഞ്ഞു. ക്രിസ്മസ് ക്ലാസിക് ചിത്രമായ 'മിറക്ക്ൾ ഓൺ 34ത് സ്ട്രീറ്റ്' ക്രിസ്മസ് രാവിൽ സംപ്രേക്ഷണം ചെയ്യും. പ്രവേശന ഫീസ്: 95 ദിർഹം വെബ്സൈറ്റ്: expo2020dubai.com
ദുബൈ ഹാർബർ ഇത്തവണ ക്രിസ്മസ് മാർക്കറ്റുമായാണ് എത്തുന്നത്. ഇതിനായി 'വണ്ടർ ലാൻഡ്' തന്നെ ഒരുക്കിയിട്ടുണ്ട്. ആദ്യമായണ് ഇവിടെ ക്രിസ്മസിന് ഇത്രയേറെ ഒരുക്കങ്ങൾ നടത്തുന്നത്. എട്ട് മീറ്റർ ഉയരത്തിലള്ള േഫ്ലാട്ടിങ് ക്രിസ്മസ് ട്രീ ഒരുക്കിയിരിക്കുന്നു. സാൻറയെ കാണാനും ഒപ്പം ചിത്രമെടുക്കാനും കഴിയും. ഡിസംബർ 30 വരെ എല്ലാ ദിവസവും ഉച്ചക്ക് മൂന്ന് മുതൽ രാത്രി 11 വരെ തുറന്നിരിക്കും. ഒറിഗാമി മാതൃകയിലുള്ള തീം ബോട്ടുകൾ, ഐസ് റിങ്ക്, സ്നോ സോൺ എന്നിവയുമുണ്ട്. കുട്ടികൾക്ക് മഞ്ഞിൽ കളിച്ചാടാം. പോപ്പ്-അപ്പ് സ്റ്റാളുകൾ, ഗെയിമുകൾ, ആക്ടിവിറ്റികൾ എന്നിവക്ക് പുറമെ ഇഷ്ട ഭക്ഷണ വിഭവങ്ങൾ ആസ്വദിക്കുകയും ചെയ്യാം. മുഖത്ത് പെയിൻറ് ചെയ്യാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് അതിനും അവസരമുണ്ട്. ദുബൈ മറീന, ബ്ലൂവാട്ടർ ഐലൻഡ്, പാം ജുമൈറ എന്നിവ പശ്ചാത്തലമാക്കിയാണ് ക്രിസ്മസ് മാർക്കറ്റ് ഒരുക്കിയിരിക്കുന്നത്. പ്രവേശനം: സൗജന്യം വെബ്സൈറ്റ്: dubaiharbour.com
മഞ്ഞുപാളികൾക്കിടയിലെ പുൽക്കുടിൽ കിടക്കുന്ന കുഞ്ഞുസാൻറയെ പലരും ചിത്രങ്ങളിലും വീഡിയോകളിലും കണ്ടിട്ടുണ്ടാകും. എന്നാൽ, മഞ്ഞിലൂടെ തെന്നിപ്പാറി നടന്ന് സാൻറയെ നേരിൽ കാണാനുള്ള അവസരമാണ് സ്കി ദുബൈ ഒരുക്കുന്നത്. പുൽക്കുടുകളും ക്രിസ്മസ് ട്രീയുമുൾപെടെ മറ്റൊരു ലോകമാണ് ഇവിടെ നിർമിച്ചിരിക്കുന്നത്. ബെത്ലഹേമിലെ മഞ്ഞുകാലം നേരിട്ട് അനുഭവിക്കാൻ അവസരം നൽകുകയാണ് ലക്ഷ്യം. സാൻറക്കൊപ്പം ഭക്ഷണം കഴിക്കാനും കളിക്കാനുമെല്ലാം കഴിയും. കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും വ്യത്യസ്ത അനുഭവമായിരിക്കും ഇത്. സാൻറ വില്ലേജ് എന്ന പേരിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഓരോന്നിനും പ്രത്യേകം ചാർജുകളാണ് ഈടാക്കുന്നത്. ബ്രേക്ക് ഫാസ്റ്റ് വിത്ത് സാൻറ, സാൻറ വില്ലേജ്, സിനിമ എന്നിവക്ക് പ്രത്യേകം ടിക്കറ്റ് എടുക്കണം. പ്രവേശനം: 95 ദിർഹം മുതൽ വെബ്സൈറ്റ്: skidxb.com
വിശാലമായ മദീനത്ത് ജുമൈറ ഫെസ്റ്റിവ് മാർക്കറ്റ് ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. 1750 ചതുരശ്ര മീറ്ററിൽ വ്യാപിച്ചു കിടക്കുന്ന ഫെസ്റ്റിവൽ മാർക്കറ്റ് ക്രിസ്മസ് ഷോപ്പിങിന് പറ്റിയ ഇടമാണ്. മദീനത്ത് ജുമൈറയിലെ ജലപാതക്കരികിൽ ഡിസംബർ 30 വരെ ക്രിസ്മസ് ആഘോഷങ്ങളുണ്ടാകും. 12 മീറ്റർ ഉയരമുള്ള ക്രിസ്മസ് ട്രീ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. സാൻറക്കൊപ്പം അബ്രയിൽ യാത്ര ചെയ്യാനും ട്രെയിനിൽ സഞ്ചരിക്കാനും അവസരമുണ്ട്. ക്രിസ്മസ് ഗാനങ്ങളുമായി തത്സമയ സംഗീത പരിപാടി, സ്നോ ഫൈറ്റ് സോൺ, ഭക്ഷണ ശാലകൾ എന്നിവ ക്രിസ്മസ് ആഘോഷത്തിന് മാറ്റ് കൂട്ടുന്നു. ഇവിടെയുള്ള മഞ്ഞ് മൈതാനത്ത് കുട്ടികൾക്ക് കളിക്കാനും കഴിയും. പ്രവേശനം: സൗജന്യം വെബ്സൈറ്റ്: jumeirah.com
കഴിഞ്ഞ വർഷങ്ങളേക്കാൾ വിസ്മയവുമായാണ് അബൂദബി യാസ് മാളിലെ വിൻറർ വണ്ടർലാൻഡ് ഇക്കുറിയെത്തുന്നത്. യാസ്മാളിെൻറ നടുത്തളത്തിലെ പടുകൂറ്റൻ ക്രിസ്മസ് ട്രീയുടെ ചുവട്ടിലിരിക്കുന്ന ക്രിസ്മസ് പാപ്പയുമായി സൗഹൃദം പങ്കിടുന്നത് കുട്ടികൾക്ക് ആസ്വാദ്യകരമായിരിക്കും. 32 ഭാഗ്യശാലികളായ കുട്ടികൾക്ക് സാൻറയുടെ വക സമ്മാനം വീട്ടിെലത്തും. തത്സമയം സംഗീതം, ജിഞ്ചർ ബ്രെഡ് വർക്ക്ഷോപ്പ്, കരകൗശല സ്റ്റാളുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ക്രിസ്മസ് ദിനം വരെ നടക്കുന്ന ഷോപ്പിങ് ഫെസ്റ്റിവലിൽ 75 ശതമാനം വരെ ഓഫറുകളും സമ്മാനങ്ങളും നേടാം. പ്രവേശനം: സൗജന്യം വെബ്സൈറ്റ്: yasmall.ae
േഗ്ലാബൽ വില്ലേജിൽ ആഘോഷം തുടങ്ങിക്കഴിഞ്ഞു. പടുകൂറ്റൻ ക്രിസ്മസ് ട്രീയും പറന്ന് നടക്കുന്ന സാൻറായുമാണ് വില്ലേജിലെ പ്രധാന ആകർഷണങ്ങൾ. പാരച്ച്യൂട്ടിലാണ് സാൻറ വില്ലേജിലുടനീളം പറന്നുനടക്കുന്നത്. ജനുവരി എട്ട് വരെ ക്രിസ്മസ് ആഘോഷമുണ്ടായിരിക്കും. േഗ്ലാബൽ വില്ലേജിലെ ടെഡി ബിയറുകൾ സാൻറ തൊപ്പിയും ധരിച്ചാണ് ഗ്രാമം ചുറ്റുന്നത്. ഹിമ വാഹനവുമായി സിങിങ് സാൻറ അറേബ്യൻ സ്ക്വയറിൽ നിത്യവും എത്തുന്നുണ്ട്. ക്രിസ്മസ് സ്പെഷ്യൽ വെടിക്കെട്ട് തുടങ്ങിയിട്ട് ഒരാഴ്ചയായി. ന്യൂ ഇയറും കടന്ന് ജനുവരി ആദ്യ വാരം വരെ ഇത് നീളും. ഫെസ്റ്റിവ് മാർക്കറ്റിലെ സെലിബ്രേഷൻ വാക്കിൽ ക്രിസ്മസ് സ്പെഷ്യൽ രുചികൾ ആസ്വദിക്കാം. ഫെസ്റ്റിവൽ വീലിന് മുന്നിൽ എല്ലാ രാത്രികളിലും മഞ്ഞ് പെയ്തിറങ്ങും. പ്രവേശന ഫീസ്: 20 ദിർഹം (ഓൺലൈനിൽ 15 ദിർഹം)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.