ഷാർജ: മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ പ്രഥമ ജീവചരിത്ര ഗ്രന്ഥമായ ‘സി.എച്ചിന്റെ കഥ’യുടെ നാൽപതാം വാർഷികത്തിന് അതേ എഴുത്തുകാരന്റെ സി.എച്ചിനെകുറിച്ച പുതിയ പുസ്തകമിറങ്ങിയത് ശ്രദ്ധേയമായി. മാധ്യമപ്രവർത്തകൻ നവാസ് പൂനൂരിന്റെ ‘സി.എച്ചിന്റ കഥ’ മുഖ്യമന്ത്രി കെ. കരുണാകാൻ പ്രകാശനം ചെയ്തത് 1983 നവംബർ അഞ്ചിനായിരുന്നു. ആ ഓർമകൾ അയവിറക്കിയാണ് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ‘സി.എച്ച് നർമം പുരട്ടിയ അറിവിന്റെ ക്യാപ്സ്യൂളുകൾ’ കൃതി പ്രകാശിതമായത്. ഫ്ലോറാ ഹോസ്പിറ്റാലിറ്റി ചെയർമാൻ വി.എ. ഹസൻ, കെ.എം.സി.സി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹക്ക് ആദ്യപ്രതി നൽകിയാണ് പ്രകാശനം നിർവഹിച്ചത്. മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഉമ്മൻ ചാണ്ടിയെ കുറിച്ച ‘ഹൃദയപക്ഷത്തെ കുഞ്ഞൂഞ്ഞ്’ മൈത്ര ഹോസ്പിറ്റൽ ചെയർമാൻ ഫൈസൽ കോട്ടിക്കോളൻ റീജൻസി ഗ്രൂപ് ചെയർമാൻ എ.പി. ഷംസുദ്ദീന് നൽകി പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.