അബൂദബി: കടലാഴങ്ങളിലേക്ക് താഴ്ന്നുപോകുകയായിരുന്ന അച്ഛനെ ജീവിതതീരത്തേക്ക് എത്തിച്ചത് 11കാരനായ മകൻ. വിഷുക്കണി കണ്ട് സദ്യയും കഴിച്ച് കടലിൽ നീന്തുകയായിരുന്ന അവൻ അച്ഛന് നൽകിയത് ഒരിക്കലും വിലമതിക്കാനാവാത്ത കൈനീട്ടം. വർക്കല ഇലകമൺ സ്വദേശി ബെയ്സിലാണ് മകൻ ലെൻ ബെയ്സിലിെൻറ പ്രായത്തെ വെല്ലുന്ന മനസ്സാന്നിധ്യം കൊണ്ട് ജീവിതം തിരിച്ചുപിടിച്ചത്. ഡോക്ടർമാരെയും ബന്ധുക്കളെയും അതിശയിപ്പിച്ച തിരിച്ചുവരവ്.
വിഷുദിനമായ ഏപ്രിൽ 14നായിരുന്നു പരിഭ്രാന്തിയും ദുഃഖവും തിരയടിച്ച ആ സംഭവമുണ്ടായത്.
ബെയ്സിലും മൂത്ത മകൻ ലെൻ ബെയ്സിലും വിഷുസദ്യ കഴിച്ച ശേഷം ഉച്ചക്ക് 2.30ഒാടെ അബൂദബി അൽ ബതീൻ ബീച്ചിലേക്ക് കുളിക്കാനായി പോയി. ഭാര്യ മിമിയും ഇളയ മകൻ റോയ്സ് ബെയ്സിലും നാട്ടിലായിരുന്നു. ബീച്ചിൽ അത്ര തിരക്കില്ലായിരുന്നു ആ നേരത്ത്. അച്ഛനും മകനും കടലിലിറങ്ങി നീന്തി. നന്നായി നീന്തലറിയുന്നവരാണ് ഇരുവരും. പോകാവുന്ന പരിധി അടയാളപ്പെടുത്തി െകട്ടിയ കയർ വരെ ഇരുവരും മുന്നോട്ടുപോയി. അഞ്ച് മിനിറ്റോളം അവിടെനിന്ന ശേഷം തിരിച്ചുനീന്തി. ലെൻ മുന്നിലും ബെയ്സിൽ പിന്നിലുമായിരുന്നു. 30 മീറ്ററോളം നീന്തിയപ്പോൾ വലതു കാൽ അടിയിലേക്ക് താഴ്ന്നുപോയതായി ബെയ്സിൽ പറയുന്നു. കാലിന് കോച്ചലോ ഉളുക്കോ ഒന്നും സംഭവിച്ചിരുന്നില്ല. പെെട്ടന്നുണ്ടായ അടിയൊഴുക്കായിരിക്കാം കാരണം.
അപകടം മനസ്സിലാക്കിയ അദ്ദേഹം കൈ കൊണ്ട് തീരത്തുണ്ടായിരുന്ന ജീവൻരക്ഷാ പ്രവർത്തകരുടെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രണ്ട് തവണ മുങ്ങിപ്പൊങ്ങിയപ്പോഴും ഇതിന് ശ്രമിച്ചു. ഇതിനിടെ വായിലൂടെയും മൂക്കിലൂടെയും വെള്ളം കയറി അബോധാവസ്ഥയിലേക്ക് നീങ്ങി. മരണത്തിനും ജീവിതത്തിനുമിടയിലെ അതിർത്തി സഞ്ചാരങ്ങൾക്ക് ശേഷം ബന്ധുക്കളും ആശുപത്രി ജീവനക്കാരും പറഞ്ഞാണ് ബെയ്സിൽ അറിഞ്ഞത്.
മൂന്നാം തവണ മുങ്ങിപ്പൊങ്ങിയപ്പോഴായിരിക്കണം ലെൻ അച്ഛനെ ശ്രദ്ധിച്ചത്. ഒരു കൈ താഴ്ന്നുപോകുന്നത് മാത്രമാണ് അവൻ കണ്ടത്. ഉടൻ തിരിച്ചുനീന്തി അച്ഛനെ കൈകളിൽ താങ്ങി.
ജീവൻരക്ഷാ പ്രവർത്തകരെ ഉച്ചത്തിൽ വിളിച്ചു. വിളിേകട്ട അവർ േബാട്ടുമായെത്തി ഇരുവരെയും കരയിലെത്തിച്ചു. അടിയന്തര സന്ദേശം നൽകിയതിനാൽ ആംബുലൻസ് കുതിച്ചെത്തി ബെയ്സിലിനെ ശൈഖ് ഖലീഫ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശ്വാസകോശത്തിൽ ഉപ്പുവെള്ളം കയറിയതിനാൽ രക്ഷപ്പെടുത്തൽ അതി ദുഷ്കരമെന്ന് തന്നെ ഡോക്ടർമാർ കരുതി. 72 മണിക്കൂറിനകം മാറ്റം കണ്ടില്ലെങ്കിൽ മരണം സ്ഥിരീകരിക്കാനുള്ള പരിശോധനകളിലേക്ക് നീങ്ങാനായിരുന്നു തീരുമാനം.
എന്നാൽ, ആശുപത്രിയിൽ പ്രവേശിപ്പിച്ച് മൂന്നാം ദിനത്തിൽ ബെയ്സിൽ കൈ പതിയെ ചലിപ്പിച്ചത് പ്രതീക്ഷയായി. എങ്കിലും മസ്തിഷ്ക സ്കാനിങ് വേണ്ടിവരുമെന്ന് കരുതിയിരിക്കെയാണ് അത്ഭുതകരമായി കണ്ണ് തുറക്കുകയും േബാധം തിരിച്ചുലഭിക്കുകയും ചെയ്തത്. പിന്നീട് വളരെ വേഗത്തിലാണ് സുഖം പ്രാപിച്ചത്. പത്തോ പന്ത്രണ്ടോ ദിവസം കൊണ്ട് സാധാരണ നില കൈവരിക്കാൻ സാധ്യതയുള്ളിടത്ത് മൂന്ന് ദിവസം കൊണ്ട് തന്നെ ബെയ്സിൽ പൂർവസ്ഥിതി പ്രാപിച്ചു.
മുസഫയിൽ ദുബൈ ആസ്ഥാനമായ ലൂഫ്സ് ഫയർ ആൻഡ് സേഫ്റ്റി കമ്പനിയുടെ മാർക്കറ്റിങ് വിഭാഗത്തിൽ പ്രവർത്തിക്കുന്ന ബെയ്സിൽ ഇപ്പോൾ വിശ്രമത്തിലാണ്. രണ്ടാഴ്ച കൂടി കഴിഞ്ഞാൽ ജോലിക്ക് കയറാനാകും. ലെൻ അൽ വത്ബ ഇന്ത്യൻ സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയാണ്. ഇളയ മകൻ റോയ്സ് ഇതേ സ്കൂളിൽ കിൻറർഗാർട്ടനിലും പഠിക്കുന്നു. നൊസ്റ്റാൾജിയ അബൂദബിയുടെ സജീവ പ്രവർത്തകനാണ് ബെയ്സിൽ.
ഡോ. കൽപനയെ നന്ദിയോടെ സ്മരിക്കുന്നു
അബൂദബി: ജീവിതത്തിലേക്കുള്ള മടക്കം സാധ്യമായതിന് കാരണക്കാരായ നിരവധിയാളുകളെ എണ്ണിപ്പറയാനുണ്ട് ബെയ്സിലിന്. ബീച്ചിലെ ജീവൻരക്ഷാ പ്രവർത്തകർ, ആംബുലൻസ് ജീവനക്കാർ, ആശുപത്രി ജീവനക്കാർ തുടങ്ങി നിരവധി പേരോടുള്ള നന്ദി അദ്ദേഹം പ്രകാശിപ്പിക്കുന്നു.
മകൻ ലെന്നിനെ സമാശ്വാസിപ്പിക്കുകയും തെൻറ ജീവനിൽ പ്രതീക്ഷ വളരെ കുറഞ്ഞ സാഹചര്യത്തിലും എല്ലാ വിധ ചികിത്സാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുകയും ചെയ്ത ഡോ. കൽപനയെ ഒരിക്കലും മറക്കാനാവില്ലെന്ന് ബെയ്സിൽ പറഞ്ഞു. അത്യപൂർവ സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന എക്സ്ട്ര കോർപോറിയൽ മെംബ്രൻസ് ഒാക്സിജനേഷൻ സംവിധാനം (എക്മോ) വരെ ചികിത്സയിൽ ഡോക്ടർ ഉപേയാഗപ്പെടുത്തി. ഒന്നര കൊല്ലത്തിന് ശേഷം ആദ്യമായാണ് ശൈഖ് ഖലീഫ ആശുപത്രിയിൽ ഇത് ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.