ഷാര്‍ജ: സിനിമക്കാര്‍ സമൂഹത്തിലെ നേറികേടുകള്ക്കെതിരെ പ്രതികരിക്കാന്‍ മടികാണിക്കേണ്ടതില്ലെന്നും അവർ സമൂഹത്തിെൻറ ഭാഗമാണെന്നുമുള്ള സന്ദേശം ഉയർത്തിയാണ് ഡയറി ചര്‍ച്ചകള്‍ നീണ്ടത്. എെൻറ ദേശീയത മറ്റുള്ളവര്‍ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും ദേശീയഗാനം കേള്‍ക്കുമ്പോള്‍ എണീറ്റ് നില്‍ക്കേണ്ടതില്ല എന്ന സുപ്രീം കോടതി പരമാര്‍ശം ജുഡീഷ്യറിയോടുള്ള തെൻറ ആദരവ് കൂട്ടിയെന്നും കമല്‍ പറഞ്ഞു. ആമി എന്ന സിനിമയെ കുറിച്ചാണ് സംവിധായകന് കമല്‍ പ്രസംഗം തുടങ്ങിയത്. ആമി തനിക്ക് കിട്ടിയ സൗഭാഗ്യമാണ്. പ്രഗത്ഭരായ സംവിധായകര്‍ അത് ചെയ്യാതെ പോയത് തെൻറമഹാഭാഗ്യവും. എഴുത്തും ജീവിതവും കൂടി കലര്‍ന്ന ജീവിതമായിരുന്നു മാധവികുട്ടിയുടേത്. അത്തരമൊരു സ്ത്രി ഇന്ത്യന്‍ ചരിത്രത്തില്‍ വേറെയില്ല. നാട്ടിലെ മലയാളികളേക്കാള്‍ എഴുത്തിനെയും വായനയെയും നെഞ്ചിലേറ്റുന്നത് പ്രവാസി മലയാളികളാണെന്നും കമല്‍ വ്യക്തമാക്കി.
സാമൂഹിക മാധ്യമങ്ങളിലും മറ്റും താനെടുക്കുന്ന നിലപാടുകള്‍ സിനിമയുടെ അതേ വേഗത്തില്‍ ജനങ്ങളിലെക്കെത്തുന്നുണ്ട്. തെൻറ സിനിമകളിലെ സ്ത്രീപക്ഷം തെൻറ നിലപാടുകളുടെ ഭാഗമാണ്. ഫെമിനിസം എന്നത് ഏറെ തെറ്റിധരിക്കപ്പെട്ടതാണ്. തെൻറ സിനിമക്ക് വേണ്ടി എഴുതുന്നവരും തെൻറ അതേ ചിന്താഗതിയില്‍ ചലിക്കുന്നവരാണ്. അത് കൊണ്ടാണ് സ്ത്രികള്‍ക്ക് മുന്‍ഗണനയുള്ള സിനിമകള്‍ തയ്യാറാക്കുന്നത്. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ ഞാനൊരു ഫെമിനിസ്റ്റാണെന്ന് അബു പറഞ്ഞു. എഴുത്തിലൂടെ ചലിച്ചാല്‍ മാത്രമെ തനിക്ക് സിനിമകള്‍ ഉണഅടാവുകയുള്ളു എന്ന തിരിച്ചറിവാണ് തിരകഥാകൃത്താക്കിയതെന്ന് നടന് അനൂപ് മനോന്‍ പറഞ്ഞു. തിരകഥക്ക് ശേഷം ഒന്നര വര്‍ഷം പടമില്ലാതെയിരുന്ന ആളാണ് താനെന്നും രചനയുടെ ലോകത്തേക്ക് ഇറങ്ങിയത് തന്നെയാണ് സിനിമകള്‍ ഉണ്ടാവാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. മഴനീര്‍തുള്ളികള്‍ പോലുള്ള പാട്ടുകള്‍ പിന്നെ എഴുതാന്‍ ആയിട്ടില്ല.
മലയാള സിനിമയിലെ മികച്ച സ്ത്രി കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ തനിക്കായിട്ടുണ്ട്. സ്വന്തമായി നിലപാടുകള്‍ ഉള്ളവരാകണം സ്ത്രീകള്‍, സ്ത്രീയും പുരുഷനും രണ്ട് കോണിലൂടെ സഞ്ചരിക്കേണ്ടവരാണെന്ന ചിന്താഗതി മാറണമെന്നും റിമ പറഞ്ഞു. അത്മാവിന് പുസ്തക താളില്‍ എന്ന കമലിെൻറ പുസ്തകവും ഭ്രമയാത്രകള്‍ എന്ന അനൂപ് മേനോെൻറ പുസ്തകവും അതെെൻറ ഹൃദയമായിരുന്നു എന്ന ആഷിക് ആബു-റിമകല്ലിങ്ങലിെൻറ പുസ്തകവും ചടങ്ങില്‍ പ്രകാശനം ചെയ്തു. രവി ഡി.സി., മോഹന്‍ കുമാര്‍ എന്നിവര്‍ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.