ഷാര്‍ജ: കല്‍ബയിലെ കിണറില്‍ വീണ കുതിരയെ സിവി ല്‍ഡിഫന്‍സ് ഒരു പോറല്‍പോലും ഏല്‍ക്കാതെ രക്ഷപ്പെടുത്തി. ഉടമയുടെ പറമ്പില്‍ മേഞ്ഞ് നടക്കുന്നതിനിടയിലാണ് കുതിര കിണറില്‍ വീണത്. പറമ്പിലെ കൃഷിയിലേക്ക് വെള്ളം എത്തിക്കാന്‍ തീര്‍ത്തതായിരുന്നു ചതുരത്തിലുള്ള കിണര്‍.
ഇത് ശുചീകരിക്കുവാനും മറ്റും ഇറങ്ങാനായി കോണിയും തീര്‍ത്തിരുന്നു. കുതിര കിണറില്‍ വീണ വിവരം അറിഞ്ഞ ഉടമ സിവില്‍ഡിഫന്‍സിന്‍െറ സഹായം തേടി. സംഭവസ്ഥലത്തെത്തിയ സിവില്‍ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ കോണി വഴി കിണറ്റിലിറങ്ങി കുതിരയുടെ വയര്‍ ഭാഗത്ത് കട്ടിയുള്ള പുതപ്പ് കെട്ടി. വടം കെട്ടി ഉയര്‍ത്തുമ്പോള്‍ വേദന ഒഴിവാക്കാനായിരുന്നു ഇത്. െക്രയിന്‍ ഉപയോഗിച്ച് വളരെ ശ്രദ്ധാപൂര്‍വ്വം കുതിരയെ കരക്കെടുത്തു.
കരക്കെത്തിയ കുതിരയുടെ മുഖത്ത് നിന്ന് ഭീതി അകലാന്‍ ഏറെ നേരമെടുത്തു. മുതിര ചേര്‍ത്ത ഭക്ഷണം കിട്ടിയപ്പോള്‍ കുതിര ഉഷാറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.