അബൂദബി: 2021 ജനുവരി മുതൽ തലസ്ഥാന എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകളിൽ എല്ലാ അക്കാദമിക് തലങ്ങളിലെയും വിദ്യാർഥികളെ സ്വീകരിക്കാൻ അബൂദബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് കമ്മിറ്റി അംഗീകാരം നൽകി.2021 ജനുവരിയിൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്ററിലാണ് സ്വകാര്യ സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് പ്രവേശനാനുമതി നൽകിയത്.
അബൂദബിയിലെ മുഴുവൻ സ്വകാര്യ സ്കൂളുകളിലും ജനുവരി മുതൽ ക്ലാസ് ആരംഭിക്കാൻ അനുമതിയായി. നിലവിൽ ചുരുക്കം വിദ്യാർഥികൾക്ക് മാത്രമാണ് അബൂദബിയിൽ ക്ലാസിൽ അധ്യയനം നടക്കുന്നത്.ഭൂരിപക്ഷം വിദ്യാർഥികളും ഓൺലൈൻ ക്ലാസിലാണ്. പല സ്കൂളുകൾക്കും പുതിയ സെമസ്റ്റർ ആരംഭിക്കുന്ന സമയമാണ് ജനുവരി. ഇതോടെ സ്കൂളുകളുടെ പ്രവർത്തനം പഴയപടിയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. നിലവിൽ ഭൂരിപക്ഷം വിദ്യാർഥികളും ഓൺലൈൻ പഠനമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സ്കൂളുകളിൽ കോവിഡ് സുരക്ഷ മുൻകരുതൽ എടുക്കേണ്ട ചുമതല അതോറിറ്റി അബൂദബിയിലെ വിദ്യാഭ്യാസ വകുപ്പായ അഡെക്കിനെ ഏൽപിച്ചതായും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.