ദുബൈ: പ്രകൃതിയെ ദ്രോഹിക്കാത്തതും സുസ്ഥിരതയുള്ളതുമായ 'ക്ലീൻ എനർജി' സങ്കൽപത്തെ യാഥാർഥ്യമാക്കുന്നതിന് പാതയൊരുക്കി ദുബൈ. 2050ഓടെ എമിറേറ്റിന് ആവശ്യമായിവരുന്ന ആകെ ഉൗർജത്തിെൻറ 75ശതമാനം പ്രകൃതിദത്തമാക്കാനാണ് പദ്ധതി. ദുബൈയിൽ ഒരുങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ സോളാർ പാർക്കിെൻറ ഉദ്ഘാടനവേളയിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പ്രഖ്യാപനം നടത്തിയത്.
അഞ്ചുഘട്ടങ്ങളിലായുള്ള പദ്ധതിയുടെ ആദ്യ ഭാഗമാണ് തുറന്നത്. 300മെഗാവാട്ട് വൈദ്യൂതി ഉൽപാദിപ്പിക്കുന്ന പദ്ധതിയിലൂടെ 90,000വീടുകൾക്ക് ആവശ്യമായ ഊർജം കണ്ടെത്താൻ കഴിയും. ഈ വർഷം അവസാനത്തോടെ എമിറേറ്റിലെ ആകെ വൈദ്യുതിയിൽ ക്ലീൻ എനർജി 13ശതമാനമായിത്തീരും. ദുബൈ ജല-വൈദ്യൂത അതോറിറ്റി(ദീവ) 'സ്വതന്ത്ര വൈദ്യൂത ഉൽപാദന മോഡൽ' ഉപയോഗപ്പെടുത്തി നിർമിക്കുന്ന സോളാർ പാർക്ക് 2030ഓടെ 5000മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുമെന്ന് കണക്കാക്കപ്പെടുന്നു. 50ബില്യൺ ദിർഹമാണ് ഇതിന് നിക്ഷേപം ആവശ്യമായിവരുന്നത്. പ്രകൃതിക്ക് ദോഷകരമായി ബാധിക്കുന്ന 6.5മില്യൺ ടൺ കാർബൺ പുറന്തള്ളലാണ് ഇതിലൂടെ നിയന്ത്രിക്കാൻ സാധിക്കുന്നത്.
സുസ്ഥിര വികസന കാഴ്ചപ്പാടുകൾ സ്വീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന ദുബൈ ഭരണകൂടത്തിെൻറ നിലപാടിെൻറ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയാണ് പുതിയ വൈദ്യുത ഉൽപാദന മോഡൽ സ്വീകരിച്ചത്. 40ബില്യൺ ദിർഹം ഇതിനായി സ്വകാര്യ മേഖലയിൽ നിന്ന് സമാഹരിച്ചു. സോളാർ എനർജിക്ക് പുറമെ കാറ്റിൽ നിന്ന് വൈദ്യൂതി ഉൽപാദിപ്പിക്കുന്നതിനും ദുബൈക്ക് പദ്ധതിയുണ്ട്.
ഹത്തയിൽ ഇതിെൻറ സാധ്യതാ പഠന പദ്ധതി ആരംഭിച്ചു. ഹത്തയിലെ കാറ്റിനെക്കുറിച്ചുള്ള ഫീൽഡ് സന്ദർശനങ്ങളുടെയും ലഭ്യമായ പ്രാഥമിക ഡാറ്റയുടെയും അടിസ്ഥാനത്തിൽ, 28 മെഗാവാട്ട് ശേഷിയുള്ള കാറ്റാടിപ്പാടത്തിന് സ്ഥലം കണ്ടെത്തി.
ഇവിടെ വർഷം മുഴുവൻ ലഭിക്കുന്ന കാറ്റിെൻറ അളവ് പരിശോധിക്കുന്നുണ്ട്. 'ഹരിത സുസ്ഥിരത സമ്പദ്വ്യവസ്ഥ' എന്ന ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുന്നതിെൻറ ഭാഗമായാണ് പുതിയ ഊർജസ്രോതസുകളെ കുറിച്ച് പഠിക്കുന്നതെന്ന് ദീവ എം.ഡിയും സി.ഇ.ഒയുമായ സഇൗദ് മുഹമ്മദ് ആൽ തായർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.