വൃത്തിയാക്കേണ്ട ഇനം, ക്ലീനിങ് രീതി എന്നിവയെ ആശ്രയിച്ച് വ്യത്യസ്ത ക്ലീനിങ് ഏജൻറുകൾ ഉപയോഗിക്കുന്നു. പ്രധാനമായും നാല് തരം ക്ലീനിങ് ഏജൻറുകളാണ് ഉപയോഗിക്കുന്നത്. അവയിൽ ഏറ്റവും സാധാരണയായ ക്ലീനിങ് ഏജൻറാണ് ഡിറ്റർജൻറുകൾ. പൊടി, ദ്രാവകം, ജെൽ, ക്രിസ്റ്റൽ എന്നിവയുടെ രൂപത്തിലായിരിക്കാം അവ. മറ്റൊന്ന് ഡിഗ്രേസറുകളാണ്. സോൾവെൻറ് ക്ലീനർ എന്നും അറിയപ്പെടുന്നു.
ഓവൻ ടോപ്പുകൾ, കൗണ്ടറുകൾ, ഗ്രിൽ ബാക്ക്സ്പ്ലാഷുകൾ എന്നിവയിൽ നിന്ന് ഗ്രീസ് നീക്കം ചെയ്യാൻ ഉപയോഗിക്കുന്നു. രാസ മലിനീകരണം തടയുന്നതിന് ഇപ്പോൾ വിഷരഹിതവും നോൺ-ഫ്യൂമിംഗ് ഡിഗ്രീസറുകളും ഉപയോഗിക്കാറുണ്ട്. മൂന്നാമത്തെ വിഭാഗം അബ്രസീവ്സുകളാണ്.- കഠിനമായ പ്രതലങ്ങളിൽ നിന്ന് അഴുക്ക് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന പദാർത്ഥങ്ങളോ രാസവസ്തുക്കളോ ആണിത്.
മറ്റൊന്ന് ആസിഡ് ക്ലീനറുകളാണ്. ഏറ്റവും ശക്തമായ ക്ലീനിങ് ഏജൻറാണിത്. ധാതു നിക്ഷേപങ്ങൾ നീക്കം ചെയ്യാൻ സാധാരണയായി ആസിഡ് ക്ലീനറുകൾ ഉപയോഗിക്കുന്നു. കൂടാതെ ഡിഷ്വാഷറുകൾ നീക്കം ചെയ്യുന്നതിനോ തുരുമ്പ് നീക്കം ചെയ്യുന്നതിനോ ഉപയോഗപ്രദമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.