ഭക്ഷണ പദാർത്ഥങ്ങളുടെ ഗുണനിലവാരം പോലെ പ്രധാനമാണ് അതുണ്ടാക്കുന്ന ഇടങ്ങളുടെ ശുചിത്വവും. റസ്റ്റാറൻറുകളും ഫുഡ് പ്രോസസിങ് സംവിധാനങ്ങളും ഭക്ഷണമുണ്ടാക്കുന്ന സംവിധാനങ്ങളുടെയും അടുക്കളകളുടെയും ശുചിത്വം നില നിർത്തുന്ന പ്രവർത്തനങ്ങൾ കൃത്യമായി ചെയ്യേണ്ടതാണ്.
വ്യവസായ ഉദ്ദേശത്തോടെ നടത്തുന്ന എല്ലാ അടുക്കളകളും കീടങ്ങളെ നിയന്ത്രിക്കുന്നതിനായുള്ള പെസ്റ്റ് കൺട്രോൾ കൃത്യമായ ഇടവേളകളിൽ നടത്തേണ്ടതുണ്ട്. ഇവിടുത്തെ സർക്കാർ അംഗീകൃത സ്ഥാപനവുമായി കരാർ ഉണ്ടാക്കണം. അവർ രണ്ടു തവണയെങ്കിലും സന്ദർശിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യും. അതോടൊപ്പം, കീടനശീകരണ പ്രക്രിയ നടത്തുകയും ചെയ്യും. ഈ പ്രക്രിയകൾ വഴി പെസ്റ്റിനെ കണ്ട്രോൾ ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്.
ദുബൈ മുനിസിപ്പാലിറ്റി മുന്നോട്ടുവെക്കുന്ന പെസ്റ്റ് കൺട്രോൾ നയങ്ങൾ കൃത്യമായി നടപ്പാക്കിയാൽ കീടങ്ങളെ നിയന്ത്രിക്കാനാവും. അടുക്കളയുടെ ശുചിത്വവും പെസ്റ്റ് കൺേട്രാൾ ആക്ടിവിറ്റീസും ഉറപ്പു വരുത്തുന്നതിലൂടെ നമ്മൾ ഈ രാജ്യത്തിെൻറ ഫുഡ് സേഫ്റ്റി നയത്തിെൻറ പൂർത്തീകരണത്തിന് ഭാഗമാവുക കൂടിയായണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.