ചൊവ്വാഴ്​ച വരെ ഒറ്റപ്പെട്ട മഴ;  കടൽ പ്രക്ഷുബ്​ധമാകും

അബൂദബി: ചൊവ്വാഴ്​ച വരെ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്​ത അളവിൽ ഒറ്റപ്പെട്ട മഴയുണ്ടാകുമെന്ന്​ ദേശീയ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. തെക്കുപടിഞ്ഞാറ് നിന്ന്​ വടക്കുപടിഞ്ഞാറോട്ട്​ മണിക്കൂറിൽ 20^35 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കും. 
കടലിൽ കാറ്റിന്​ മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയുണ്ടായിരിക്കും. അറേബ്യൻ ഉൾക്കടൽ പ്രക്ഷുബ്​ധമായിരിക്കുമെന്നും ഒമാൻ കടൽ ഏറെക്കുറെ പ്രക്ഷുബ്​ധാവസ്​ഥ കൈവരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.

ശനിയാഴ്​ച വടക്ക്​, കിഴക്കൻ പ്രദേശങ്ങൾ ഭാഗികമായി മേഘാവൃതമായിരിക്കും. രാവിലെ മഴക്കുള്ള സാധ്യതയുണ്ട്​. ഉൾപ്രദേശങ്ങളിൽ മൂടൽമഞ്ഞ്​ രൂപം കൊള്ളാനും താപനില കുറയാനും സാധ്യതയുണ്ട്​. വടക്ക്​ നിന്ന്​ കിഴക്കോട്ട്​ മിതമായ വേഗതയിൽ കാറ്റടിക്കും. കാറ്റിൽ പൊടിപടലമുയർന്നേക്കും. അറേബ്യൻ ഉൾക്കടൽ പ്രക്ഷുബ്​ധമായിരിക്കും.

ഞായറാഴ്​ച രാത്രിയും രാവിലെയും ഇൗർപ്പനില കൂടിയിരിക്കും. ഉൾ​പ്രദേശങ്ങളിൽ മൂടൽമഞ്ഞ്​ രൂപ​പ്പെ​േട്ടക്കും. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. വടക്കുപടിഞ്ഞാറൻ കാറ്റ്​ 15^30 കിലോമീറ്റർ/മണിക്കൂർ വേഗതയിലായിരിക്കും. കടലിൽ കാറ്റിന്​ മണിക്കൂറിൽ 45 കിലോമീറ്റർ വേഗത ഉണ്ടാകുന്നതിനാൽ അറേബ്യൻ ഉൾക്കടൽ പ്രക്ഷുബ്​ധമായിരിക്കും. ഒമാൻ കടലും ചില നേരങ്ങളിൽ പ്രക്ഷുബ്​ധമാകും.  തിങ്കളാഴ്​ചയും ചൊവ്വാഴ്​ചയും ഞായറാഴ്​ചയിലെ കാലാവസ്​ഥക്ക്​ സമാനമായിരിക്കും. എന്നാൽ, കാറ്റി​​​െൻറ വേഗത കരയിൽ 10^25 കിലോമീറ്റർ/മണിക്കൂർ, കടലിൽ 35 കിലോമീറ്റർ/മണിക്കൂർ ആയിരിക്കും. കടൽ പ്രക്ഷുബ്​ധമായിരിക്കില്ല. 

Tags:    
News Summary - climate-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.