അ​ജ്മാ​ന്‍ വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ബോ​ഡി​ബി​ൽ​ഡി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ജേ​താ​ക​ൾ സ​മ്മാ​നം ഏ​റ്റു​വാ​ങ്ങി​യ​പ്പോ​ൾ

അജ്മാൻ ഇന്‍റർനാഷനൽ ബോഡിബിൽഡിങ്​ ചാമ്പ്യൻഷിപ്​ കൊടിയിറങ്ങി

അ​ജ്മാ​ന്‍: അ​ജ്മാ​ന്‍ വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ബോ​ഡി​ബി​ൽ​ഡി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ര​ണ്ടാം പ​തി​പ്പി​ന് ആ​വേ​ശ​ക​ര​മാ​യ പ​രി​സ​മാ​പ്തി. പ്ര​ഫ​ഷ​ന​ൽ അ​ത്‌​ല​റ്റു​ക​ളു​ടെ​യും ബോ​ഡി​ബി​ൽ​ഡി​ങ്, ഫി​റ്റ്‌​ന​സ് മേ​ഖ​ല​ക​ളി​ലെ മ​ത്സ​രാ​ര്‍ഥി​ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തി​ന് ടൂ​ർ​ണ​മെ​ന്‍റ് സാ​ക്ഷ്യം വ​ഹി​ച്ചു. ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ബോ​ഡി ബി​ൽ​ഡി​ങ്, എ​മി​റേ​റ്റ്സ് ഫെ​ഡ​റേ​ഷ​ൻ ഫോ​ർ ബോ​ഡി ബി​ൽ​ഡി​ങ്​ ആ​ൻ​ഡ് ഫി​റ്റ്ന​സ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മ​ത്സ​രം. ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 233 മ​ത്സ​രാ​ര്‍ഥി​ക​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ പ​ങ്കെ​ടു​ത്തു. 1,00,000 ദി​ർ​ഹ​ത്തി​ലേ​റെ വി​ല​മ​തി​ക്കു​ന്ന സ​മ്മാ​ന​ങ്ങ​ള്‍ വി​ജ​യി​ക​ള്‍ക്കാ​യി വി​ത​ര​ണം ചെ​യ്തു. പ്ര​ഫ​ഷ​ന​ൽ വി​ഭാ​ഗ​ത്തി​ന് പു​റ​മെ, ബോ​ഡി ബി​ൽ​ഡി​ങ്​ വി​ഭാ​ഗം, ക്ലാ​സി​ക് ബോ​ഡി ബി​ൽ​ഡി​ങ്​ വി​ഭാ​ഗം, ഫി​സി​ക്ക​ൽ വി​ഭാ​ഗം, ക്ലാ​സി​ക് ഫി​സി​ക്, സ്കോ​ളാ​സ്റ്റി​ക് ഫി​സി​ക് വി​ഭാ​ഗം, ബോ​ഡി സ്റ്റൈ​ൽ വി​ഭാ​ഗം എ​ന്നി​ങ്ങ​നെ തി​രി​ച്ച്​ അ​മ​ച്വ​ർ വി​ഭാ​ഗ​ത്തി​ലും മി​ക​ച്ച മ​ത്സ​ര​ത്തി​നാ​ണ് ടൂ​ർ​ണ​മെ​ന്‍റ് സാ​ക്ഷ്യം വ​ഹി​ച്ച​ത്.

Tags:    
News Summary - Closing of Ajman International Bodybuilding Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.