മുഖ്യമ​ന്ത്രി ഗൾഫിലെത്തി

അബൂദബി: നവ കേരള നിർമിതിക്ക് പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടടെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന യു.എ.ഇ സന്ദര്‍ശനത്തിന് തുടക്കമായി. ബുധനാഴ്ച രാവിലെ 7.20ഒാടെ അബൂദബിയിലെത്തിയ അദ്ദേഹം നാല് ദിവസം മുഖ്യമന്ത്രി യു.എ.ഇയിലുണ്ടാകും. അബൂദബി, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ അദ്ദേഹം പ്രവാസികളെ അഭിസംബോധന ചെയ്യും.

അബൂദബിയില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ യു എ ഇ പര്യടനം ആരംഭിക്കുന്നത്. അബൂദബി വിമാനത്താവളത്തിലെത്തിൽ മുഖ്യമന്ത്രിയെ എംബസി പ്രതിനിധികളും വ്യവസായ പ്രമുഖരായ എം എ യൂസഫലി, ആസാദ് മൂപ്പന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. രാത്രി ഏഴരക്ക് ഇന്ത്യൻ പ്രഫഷനൽ ബിസിനസ് ഒരുക്കുന്ന അത്താഴവിരുന്നില്‍ ബിസിനസ് പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച രാത്രി ഏഴിന് അബൂദബി ഇന്ത്യന്‍ സോഷ്യല്‍ സ​​​​​​െൻററിലാണ് ആദ്യ പൊതുസമ്മേളനം. യു.എ.ഇ സഹിഷ്ണുതാകാര്യമന്ത്രി ശൈഖ് നഹ്‍യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‍യാന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

19 ന് ദുബൈയിലും 20 ന് ഷാര്‍ജയിലും ബിസിനസ് മീറ്റുകളിലും പൊതുസമ്മേളനങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. ഫണ്ട്ശേഖരണമാണ് സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യമെങ്കിലും കേന്ദ്ര സര്‍ക്കാര്‍ വെച്ച ഉപാധികളും യു എ ഇയിലെ നിയന്ത്രണങ്ങളും അതിന് തടസമാകും. ഫണ്ട് ശേഖരിക്കാന്‍ നിയമപരമായി തടസമുള്ളതിനാല്‍ ജനങ്ങളെ ബോധവല്‍കരിക്കുന്നതിനായിരിക്കും മുഖ്യന്ത്രി ഊന്നല്‍ നല്‍കുക.

Tags:    
News Summary - CM Pinarayi Vijayan at Abudabi-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-13 05:17 GMT
access_time 2024-11-13 05:10 GMT