ഷാർജ: 2021 സാമ്പത്തിക വർഷെത്ത ഷാർജയുടെ പൊതു ബജറ്റിന് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി.33.6 ബില്യൺ ദിർഹമിെൻറ റെക്കോഡ് ബജറ്റിനാണ് അംഗീകാരം നൽകിയത്. ഷാർജ ധനകാര്യ വകുപ്പിെൻറ (എസ്.എഫ്.ഡി) കണക്കനുസരിച്ച് നടപ്പുവർഷത്തെ അപേക്ഷിച്ച് ബജറ്റ് 12 ശതമാനം വർധിച്ചു. സാമ്പത്തികവും സാമൂഹികവുമായ വികസനത്തിൽ ഷാർജയുടെ തന്ത്രപരമായ കാഴ്ചപ്പാട് കൈവരിക്കുക, സാമ്പത്തിക സുസ്ഥിരത വർധിപ്പിക്കുക, മാക്രോ ഇക്കണോമിക് പരിസ്ഥിതിയെ ഉത്തേജിപ്പിക്കുക എന്നിവക്കാണ് പ്രധാന ഊന്നൽ.
ധനകാര്യ വിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിലും സർക്കാർ ഏജൻസികളുടെ കഴിവുകളെ പിന്തുണക്കുന്നതിലും ഉയർന്ന സാമ്പത്തിക സുസ്ഥിരതയും കാര്യക്ഷമതയും കൈവരിക്കുന്നതിനുള്ള ലക്ഷ്യങ്ങളാണ് ബജറ്റിെൻറ കാതൽ.ബജറ്റിെൻറ 47 ശതമാനം ശമ്പളത്തിനും വേതനത്തിനും നീക്കിവെച്ചപ്പോൾ പൊതു ബജറ്റിെൻറ 43 ശതമാനം എമിറേറ്റിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി നീക്കിെവച്ചു.
2020ലെ ബജറ്റിനേക്കാൾ 40 ശതമാനം വർധനവാണ് വരുത്തിയതെന്ന് ധനകാര്യ വകുപ്പ് ഡയറക്ടർ ജനറൽ വലീദ് അൽ സെയ്ഗ് പറഞ്ഞു.ബജറ്റിെൻറ 11 ശതമാനം ക്ഷേമത്തിനും സാമൂഹികനീതിക്കും അർഹരായവർക്ക് സാമൂഹിക പിന്തുണയും സഹായവും നൽകുന്നതിനുവേണ്ടി മാറ്റിവെച്ചത് ഷാർജ ഭരണാധികാരിയുടെ മാനുഷികമായ ചിന്താഗതിയാണ് പ്രതിഫലിപ്പിക്കുന്നത്.സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനും ശാസ്ത്രീയ, സാംസ്കാരിക, പൈതൃക സേവനങ്ങളെ പിന്തുണക്കാനും ബജറ്റിെൻറ 29 ശതമാനം വിനിയോഗിക്കും.
സാമൂഹിക വികസനം സർഗാത്മകത, നവീകരണം, ശാസ്ത്രീയ ഗവേഷണങ്ങൾ എന്നിവ ഉത്തേജിപ്പിക്കുന്നതിന് 21 ശതമാനമാണ് ഉൾപ്പെടുത്തിയത്.അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഗതാഗത ശൃംഖല, തുരങ്കങ്ങൾ, ടൂറിസം സൗകര്യങ്ങൾ, മറ്റ് സേവനങ്ങൾ എന്നിവയുടെ വികസനവും മെച്ചപ്പെടുത്തലും ഉറപ്പുവരുത്തുന്നതിനായി 2020ലെ ബജറ്റിനേക്കാൾ 46 ശതമാനം വർധനയോടെ മൂലധന പദ്ധതി ബജറ്റ് 32 ശതമാനമാണെന്ന് ഷാർജ ധനകാര്യ വകുപ്പ് ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ സൗദ് അൽ ഖാസിമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.