അബൂദബി: '42 നെറ്റ്വര്ക്കി'െൻറ ഭാഗമായ '42 അബൂദബി' കോഡിങ് സ്കൂളിന് തുടക്കമായി. മിന സായിദ് കാമ്പസിലാണ് സ്കൂള്‍ തുറന്നത്. അബൂദബി എക്സിക്യൂട്ടിവ് കൗണ്‍സില്‍ അംഗവും അബൂദബി എക്സിക്യൂട്ടിവ് ഓഫിസ് ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല് നെഹ്യാന് ഉദ്ഘാടനം നിര്‍വഹിച്ചു.
24 മണിക്കൂറും പ്രവർത്തിക്കുന്ന സ്കൂളിൽ ക്ലാസ് റൂമുകളോ അധ്യാപകരോ ഇല്ലാതെ ഏത് സമയവും വിദ്യാര്‍ഥികള്‍ക്ക് സ്വയം പഠിക്കാം. ഇതിനുള്ള േപ്രാഗ്രാമുകളാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. ആദ്യ കോഴ്സില്‍ 225 പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്. 401 പേരില്‍ നിന്നാണ് ഇവരെ തിരഞ്ഞെടുത്തത്. ഇതില്‍ 43 ശതമാനവും യു.എ.ഇ വിദ്യാർഥികളാണ്. 18നും 30നും ഇടയില്‍ പ്രായമുള്ളവരാണ് വിദ്യാര്‍ഥികളില്‍ 80 ശതമാനവും. രജിസ്റ്റര്‍ ചെയ്തവരുടെ ഓര്മ പരിശോധനയും യുക്തി പരിശോധനയും ഓണ്‍ലൈനായി നടത്തിയാണ് തിരഞ്ഞെടുത്തത്. ഇതില്‍ വിജയിച്ചവരെ പ്രീ സെലക്ഷന് പരിപാടിയില്‍ പങ്കെടുപ്പിക്കുകയും ഇതില്‍നിന്ന് യോഗ്യരായവരെ കോഴ്സിന് തിരഞ്ഞെടുക്കുകയുമായിരുന്നു.
2013ല്‍ പാരിസിലാണ് ആദ്യത്തെ '42 നെറ്റ്വര്ക് കോഡിങ് സ്കൂളിന്' തുടക്കമായത്. ഇവരുടെ ജി.സി.സിയിലെ ആദ്യത്തെ കോഡിങ് സ്കൂളാണ് അബൂദബിയിലേത്. അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പിെൻറ പങ്കാളിത്തത്തോടെയാണ് പ്രവർത്തനം. ശൈഖ് ഖാലിദിെൻറ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കാമ്പസ് സന്ദര്‍ശിക്കുകയും സ്കൂള്‍ അധികൃതരുമായി സംവദിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.