ശിഹാബി​െൻറ വേര്‍പാടില്‍ ഞെട്ടല്‍ മാറാതെ സഹപ്രവര്‍ത്തകര്‍

അജ്മാന്‍: കഴിഞ്ഞ ദിവസം അജ്മാനില്‍ അന്തരിച്ച ശിഹാബി​െൻറ വേര്‍പാടില്‍ ഞെട്ടല്‍ മാറാതെ സഹപ്രവര്‍ത്തകര്‍. അജ്മാനിലെ കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ഞായറാഴ്ച്ച ഹൃദയാഘാതം മൂലം മരണപ്പെട്ട മലപ്പുറം വെങ്ങാട് സ്വദേശി പി.വി. ശിഹാബുദ്ദീൻ (36 ). അടുത്തിടെ നാട്ടില്‍ നിന്നെത്തിയ കുടുംബത്തോടൊപ്പം സംസാരിച്ചിരിക്കെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ അജ്മാനിലെ ഖലീഫ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അജ്മാന്‍ ജറഫില്‍ അല്‍ ഡാര്‍ എന്ന പ്ലാസ്​റ്റിക് കമ്പനി നടത്തി വരികയായിരുന്നു.

അടുത്തിടെയാണ് ഭാര്യയും മൂന്നു കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബത്തെ വിസിറ്റ് വിസയില്‍ അജ്മാനിലേക്ക് കൊണ്ട് വന്നത്. കോവിഡ് കാലത്ത് അജ്മാനിലെ കെ.എം.സി.സി ഒരുക്കിയ കിറ്റ്‌ വിതരണത്തിലും രോഗികള്‍ക്ക് ക്വാറൻറീന്‍ സൗകര്യം ഒരുക്കുന്നതിലും പ്രവാസികള്‍ക്ക് നാട്ടിലേക്കുള്ള വിമാന സൗകര്യം ഒരുക്കുന്നതിലും സംഘടനക്ക് വേണ്ടി പാട്ടുകള്‍ തയാറാക്കുന്നതിലും സജീവ പങ്കാളിയായിരുന്നു. അജ്‌മാൻ കെ.എം.സി.സി മങ്കട മണ്ഡലം സെക്രട്ടറി കൂടിയായിരുന്നു. ഭാര്യ: നസീമ മൂർക്കനാട്. മക്കൾ: അഫ്ഷിൻ ബക്കർ (8), മുഹമ്മദ് ഫൈഹാൻ (5), അഫ്റ ഫാത്തിമ (1). പിതാവ്: പരേതനായ പൊറ്റമ്മൽ വകയിൽ അബൂബക്കര്‍. മാതാവ്: ഖദീജ പെരിങ്ങോടൻ. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.