അബൂദബി: ശൈഖ് സായിദ് ഫെസ്റ്റിവൽ ഇത്തവണ കൂടുതൽ മാറ്റോടെ ആഘോഷിക്കാൻ തീരുമാനിച്ചു.
യു.എ.ഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുമായി ഇടകലർത്തിയായിരിക്കും ആഘോഷം സംഘടിപ്പിക്കുക. രാജ്യത്തിെൻറ 50 വര്‍ഷത്തെ ചരിത്രവും നേട്ടങ്ങളും പ്രതിഫലിപ്പിക്കുന്ന നൂറുകണക്കിന് കലാസാംസ്കാരിക, വിനോദ പരിപാടികള്‍ ഡിസംബര്‍ 1, 2, 3 തീയതികളില്‍ നടക്കും.
ശതാബ്ദി വര്‍ഷത്തിലേക്കുള്ള (2071) തയാറെടുപ്പ്, രാജ്യത്തിെൻറ സമ്പന്നമായ സാംസ്കാരിക പൈതൃകം, ദേശീയ, രാജ്യാന്തര പരിപാടികള്‍, ഡ്രോണ്‍ ഷോ, വെടിക്കെട്ട്, ഫൗണ്ടന് ഷോ, നാടോടി കലകള്‍ തുടങ്ങി ആഘോഷങ്ങളുടെ നിര നീളും. യു.എ.ഇ ദേശീയ ദിനമായ ഡിസംബര്‍ രണ്ടിന് ലോക ഭാവി ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത് ആഘോഷിക്കാന്‍ സ്വദേശികളും വിദേശികളുമടക്കം ആയിരങ്ങള്‍ ഉത്സവനഗരിയിലെത്തും.
ഡ്രോണ്‍ ഷോയിലൂടെ അല്‍വത്ബയുടെ ആകാശത്ത് 18 മിനിറ്റ് നീണ്ടുനില്‍ക്കുന്ന ഏരിയല്‍ ആര്‍ട്ട് ആയിരിക്കും മറ്റൊരു ആകര്‍ഷണം. 10 മിനിറ്റ് നീണ്ടുനില്‍ക്കുന്ന വെടിക്കെട്ട്, വാട്ടര്സ്ക്രീനിലെ ലേസര്‍ഷോ, എമിറേറ്റ്സ് ഫൗണ്ടന് ഷോ എന്നിവയ്ക്കുപുറമെ പരമ്പരാഗത ഇമാറാത്തി കലാപരിപാടികളുമുണ്ടായിരിക്കും.
ഡിസംബര്‍ രണ്ടിന് രാത്രിയിലാണ് അബൂദബിയുടെ ആകാശം കരിമരുന്ന് പ്രകടനം കൊണ്ട് വര്‍ണാഭമാക്കുക.
അബൂദബി നഗരത്തിനു പുറമെ അല്‍ ഐന്‍, അല്‍ ദഫ്രയിലും കരിമരുന്ന് പ്രകടനങ്ങളുണ്ടാവും. അല്‍ മര്യ ദ്വീപില്‍ ഡിസംബര്‍ രണ്ടിനും മൂന്നിനും കരിമരുന്ന് പ്രകടനമുണ്ടാവുമെന്നും അധികൃതര്‍ അറിയിച്ചു.
രാത്രി ഒമ്പതു മണിക്കാണ് കരിമരുന്ന് പ്രകടനം ആരംഭിക്കുക. ബവാബത്ത് അല്‍ ശര്‍ഖ് മാളില്‍ ഡിസംബര്‍ രണ്ടിന് രാത്രി എട്ടിനും ദേശീയദിന കരിമരുന്ന് പ്രകടനമുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.