പ്രവാസി മലയാളികൾ കാത്തിരിന്ന ഗൾഫ് മാധ്യമം ‘കമോൺ കേരള’യുടെ ആദ്യദിനങ്ങളിൽ ഒഴുകിയെത്തിയത് ആയിരങ്ങൾ. ഒറ്റക്കും കൂട്ടായും കുടുംബമായും ആഘോഷിക്കാൻ നിരവധി വിഭവങ്ങളും പരിപാടികളുമാണ് ഇത്തവണ ഒരുക്കിയത്. വെള്ളി, ശനി ദിവസങ്ങളിൽ ഷാർജ എക്സ്പോ സെന്ററിൽ രാവും പകലും വിനോദവും വിജ്ഞാവും വാണിജ്യവും സംയോജിപ്പിച്ച പ്രദർശനങ്ങളും പരിപാടികളും ആസ്വദിക്കാൻ ജീവിതത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ എത്തിച്ചേർന്നു. വിവിധ മൽസരങ്ങളിൽ പങ്കെടുത്ത് പകൽ സമയം ചിലവഴിച്ചവർ, പ്രഗൽഭ ഗായകർ പങ്കെടുക്കുന്ന സംഗീത വിരുന്ന് ആസ്വദിച്ചാണ് മടങ്ങിയത്. ‘ലിറ്റിൽ ആർടിസ്റ്റ്’ ചിത്രരചനാ മൽസരത്തിന് മികച്ച പ്രതികരണമാണ് ഇത്തവണ ലഭിച്ചത്. ജൂനിയർ സീനിയർ വിഭാഗങ്ങളിൽ നടക്കുന്ന മൽസരത്തിലേക്ക് യു.എ.ഇയിലെ വിവിധ സ്കൂളുകളിലെ കുട്ടികളെത്തി.
പരപാടിയുടെ അവസാന ദിവസമായ ഞായറാഴ്ച മലയാളത്തിലെ പ്രഗൽഭ സംവിധായകരായ ബ്ലെസിയും സലീം അഹമ്മദും പങ്കെടുക്കുന്ന ‘ലൈറ്റ്സ്, കാമറ, ആക്ഷൻ’ എന്ന സിനിമാ തൽപരരായവർക്ക് വേണ്ടി ഒരുക്കിയ സെഷനുണ്ട്. പാട്ടുപാടി സമ്മാനം വാങ്ങാൻ അവസരമൊരുക്കുന്ന ‘സിങ് ആൻഡ് വിൻ’, പാചകകലയിലെ മിടുക്ക് തെളിയിക്കാൻ അവസരമൊരുക്കുന്ന ഡസർട് മാസ്റ്റർ മൽസരം, സ്റ്റെഫി സേവ്യർ നേതൃത്വം നൽകുന്ന ഫാഷൻ മേഖലയെ അടയാളപ്പെടുത്തുന്ന ‘ഫാഷൻ ഫ്യൂഷൻ’ സെഷൻ, ഷെഫ് പിള്ള നേതൃത്വം നൽകുന്ന ‘ഷെഫ് മാസ്റ്റർ’, സ്ത്രീകൾക്ക് പ്രവാസലോകത്ത് പരീക്ഷിക്കാവുന്ന സംരംഭങ്ങൾ പരിചയപ്പെടുത്തുന്ന ‘ഷീ വെൻച്വർസ്’ എന്നിങ്ങനെ വിവിധ പരിപാടികൾക്കും മികച്ച പ്രതികരണം ലഭിച്ചു. അതോടൊപ്പം 150ലേറെ സ്റ്റാളുകളിൽ വിവിധ സ്ഥാപനങ്ങളുടെയും സേവനങ്ങളുടെയും പ്രദർശനം കാണാനും നല്ല തിരക്കായിരുന്നു. അനുദിനം കുതിച്ചുയരുന്ന പ്രോപ്പർട്ടി മേഖലയിലെ പ്രശസ്തർ പങ്കെടുക്കുന്ന പ്രോപ്പർട്ടി ഷോ, യാത്രാമേഖലയിലെ സംരംഭകർ ആകർഷമായ ഓഫറുകളുമായി പങ്കെടുക്കുന്ന ‘ഡ്രീം ഡെസ്റ്റിനേഷൻ’, രുചി വൈവിധ്യങ്ങളെ പ്രതിനിധീകരിക്കുന്ന സ്ഥാപനങ്ങൾ പങ്കെടുക്കുന്ന ‘ടേസ്റ്റി ഇന്ത്യ’ എന്നിങ്ങനെ എല്ലാ പ്രദർശന മേഖലകളിലും നിരവധി ഓഫറുകളും മൽസരങ്ങളും ഒരുക്കിയിരുന്നു. നാട്ടിൻ പുറത്തെ രുചി വിഭവങ്ങൾ മുതൽ അറബ് വിഭവങ്ങൾ വരെ ഒരുക്കുന്ന ഫുഡ് കോർട്ടിലും മുൻ വർഷങ്ങളിലെന്ന പോലെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നിവിൻ പോളി വേദിയിലെത്തുന്ന മൂന്നാം ദിനത്തിൽ എക്കാലത്തെയും മധുരഗാനങ്ങൾ പെയ്തിറങ്ങുന്ന ‘ബീറ്റ്സ് ഓഫ് കേരള’ പെയ്തിറങ്ങും. മേളയുടെ സമാപന ദിവസമായ ജൂൺ 9ന് പ്രമുഖർ പങ്കെടുക്കുന്ന വേദിയിൽ ‘ഗൾഫ് മാധ്യമം’ രജതജൂബിലി ആഘോഷവും നടക്കും.
ഷാർജ: കുട്ടികളുടെ കലാപരമായ വാസനകൾ പ്രോത്സാഹിപ്പിക്കാൻ കമോൺ കേരള വേദിയിൽ ഒരുക്കിയ ‘ലിറ്റിൽ ആർട്ടിസ്റ്റ്’ ചിത്ര രചന മത്സരം അക്ഷരാർഥത്തിൽ കുട്ടികളുടെ ഉത്സവമായി മാറി. ഷാർജ എക്സ്പോ സെന്ററിന്റെ വിശാലമായ വേദിയിൽ സർവ സന്നാഹങ്ങളുമായി നടന്ന പരിപാടി രക്ഷിതാക്കളുടെ പ്രശംസ പിടിച്ചു പറ്റി. കമോൺ കേരളയുടെ മൂന്നു ദിനങ്ങളിലും മത്സരം സംഘടിപ്പിക്കുന്നുണ്ട്. ആദ്യ രണ്ട് ദിവസങ്ങളിൽ രണ്ടായിരത്തിലധികം കുട്ടികളാണ് മാറ്റുരച്ചത്. മൂന്നു ദിവസവും രാവിലെ 10 മുതൽ 12 വരെയാണ് മത്സരം. ജൂനിയർ, സീനിയർ വിഭാഗങ്ങളായി തിരിച്ചു നടന്ന മത്സരത്തിൽ ജൂനിയർ വിഭാഗം കുട്ടികൾക്ക് കളറിങ്ങും സീനിയർ വിഭാഗം കുട്ടികൾക്ക് ചിത്ര രചനാ മത്സരവുമാണ് നടത്തുന്നത്. ആദ്യ ദിനത്തിൽ ‘ഗിവിങ് ബാക് ടു നേച്ചർ’ എന്ന ആശയത്തിലൂന്നിയായിരുന്നു സീനിയർ കുട്ടികളുടെ ചിത്ര രചനാ മത്സരം. മേളയുടെ അവസാന ദിനമായ ഞായറാഴ്ചയും രണ്ട് മത്സരങ്ങളും അരങ്ങേറും. രജിസ്ട്രേഷൻ വഴിയാണ് മത്സരത്തിലേക്ക് പ്രവേശനം. ഓൺലൈൻ രജിസ്ട്രേഷൻ കൂടാതെ ഓഫ് ലൈനായും സ്പോട്ട് രജിസ്ട്രേഷനും അവസരമൊരുക്കിയിരുന്നു. കമോൺ കേരളയുടെ അഞ്ചാം പതിപ്പിലും കുട്ടികൾക്ക് ചിത്രരചന മത്സരം നടത്തിയിരുന്നു.
ഷാർജ: മലയാണ്മയുടെ മിഠായിതെരുവ് മുതൽ ഇന്ത്യയുടെ തലസ്ഥാന നഗരിയിലെ ചാന്ദ്നി ചൗക്ക് വരെയുള്ള സ്വാദൂറും വിഭവങ്ങൾ ഒരുക്കി കമോൺകേരളയിൽ ഒരുക്കിയ രുചികലവറയിൽ ആദ്യ ദിനത്തിൽ തന്നെ സന്ദർശകതിരക്ക്. കുൽഫി ചായ്, ലല്ലുമ്മാസ്, കാലിക്കറ്റ്ടോപ്പ്ഫോം റസ്റ്റോറന്റ്, കഹാനി, പയ്ച്ച്ണോലെ പീട്യ, രങ്കണ്ണൻ അമ്പാൻ തട്ടുക്കട, ചാലൂരി ഗാലി, ഗ്രിൽ ബേ സ്പെഷ്യൽ, മിസ്റ്റർചെഫ്, ബാബൽ സലാം റസ്റ്റോ
റ്റാറന്റ്, അൽ ലുഖൈമാത്ത്, ടീ ഗാലറി തുടങ്ങിയവക്കൊപ്പം ഡൻകിൻ, സർജ് ഡ്രിങ്ക്, ടേസ്റ്റി ഫുഡ്, മലബാർ പൊറോട്ട, സിന്റഫ്രഷ് തുടങ്ങിയവയുടെ സ്റ്റാളുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
കേരളത്തിലെ 14 ജില്ലകളിലെയും ഭക്ഷ്യ വിഭവങ്ങൾക്കൊപ്പം നോർത്ത് ഇന്ത്യൻ-അറബ് വിഭവങ്ങളുടെയും തനത് രുചികൂട്ടുകളാണ് കമോൺ കേരള ഫുഡ് കോർട്ടിനെ ശ്രദ്ധേയമാക്കുന്നത്. നാട്ടിലെ ഉൽസവ-പൂരപറമ്പുകളിൽ ലഭിക്കുന്ന നാടൻ പാനീയങ്ങളും വ്യത്യസ്ത രൂചികൂട്ടുകളിൽ കോഫികളും പലഹാരവും മിതമായ നിരക്കിലാണ് ഇവടെ വിതരണം ചെയ്യുന്നത്.
മട്ക്ക, മസാല, കറക്ക്, ഫ്രഷ് മിൽക്ക്, മൊറോക്കൻ മിന്റ്, സാഫ്രോൺ തുടങ്ങി നൂറിൽപരം ടീകളും കപ്പയും മീനും, കപ്പ ബിരിയാണി, കാക്റോട്ടി, പത്തിരി, പൊറോട്ട, എല്ലും കപ്പയും നെയ് പത്തലുംപോത്ത് കറിയും,അപ്പം ചിക്കൻ മപ്പാസ്, പൊറോട്ട,പോത്ത് കറി,ഉമ്മച്ചിക്കൂട്ട്, കോഴിക്കോടൻ ബിരിയാണി, നെയ്ച്ചോറ് തുടങ്ങി കേരളത്തിലെ സർവ വിഭവങ്ങളും ഇവിടെ ലഭ്യമാണ്. വ്യത്യസ്ത രുചികളിലുള്ള കുലുക്കി സർബത്തുകളും പുതുമയോടെയുള്ള പാനീയങ്ങളും ആറാമത് കമോൺ കേരളയിലെ വിശാലമായ രുചികലവറയിലെ ആകർഷണമാണ്.
ഷാർജ: മലയാണ്മയുടെ മിഠായിതെരുവ് മുതൽ ഇന്ത്യയുടെ തലസ്ഥാന നഗരിയിലെ ചാന്ദ്നി ചൗക്ക് വരെയുള്ള സ്വാദൂറും വിഭവങ്ങൾ ഒരുക്കി കമോൺകേരളയിൽ ഒരുക്കിയ രുചികലവറയിൽ ആദ്യ ദിനത്തിൽ തന്നെ സന്ദർശകതിരക്ക്.
കുൽഫി ചായ്, ലല്ലുമ്മാസ്, കാലിക്കറ്റ്ടോപ്പ്ഫോം റസ്റ്റോറന്റ്, കഹാനി, പയ്ച്ച്ണോലെ പീട്യ, രങ്കണ്ണൻ അമ്പാൻ തട്ടുക്കട, ചാലൂരി ഗാലി, ഗ്രിൽ ബേ സ്പെഷ്യൽ, മിസ്റ്റർചെഫ്, ബാബൽ സലാം റസ്റ്റോ
റ്റാറന്റ്, അൽ ലുഖൈമാത്ത്, ടീ ഗാലറി തുടങ്ങിയവക്കൊപ്പം ഡൻകിൻ, സർജ് ഡ്രിങ്ക്, ടേസ്റ്റി ഫുഡ്, മലബാർ പൊറോട്ട, സിന്റഫ്രഷ് തുടങ്ങിയവയുടെ സ്റ്റാളുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
കേരളത്തിലെ 14 ജില്ലകളിലെയും ഭക്ഷ്യ വിഭവങ്ങൾക്കൊപ്പം നോർത്ത് ഇന്ത്യൻ-അറബ് വിഭവങ്ങളുടെയും തനത് രുചികൂട്ടുകളാണ് കമോൺ കേരള ഫുഡ് കോർട്ടിനെ ശ്രദ്ധേയമാക്കുന്നത്. നാട്ടിലെ ഉൽസവ-പൂരപറമ്പുകളിൽ ലഭിക്കുന്ന നാടൻ പാനീയങ്ങളും വ്യത്യസ്ത രൂചികൂട്ടുകളിൽ കോഫികളും പലഹാരവും മിതമായ നിരക്കിലാണ് ഇവടെ വിതരണം ചെയ്യുന്നത്.
മട്ക്ക, മസാല, കറക്ക്, ഫ്രഷ് മിൽക്ക്, മൊറോക്കൻ മിന്റ്, സാഫ്രോൺ തുടങ്ങി നൂറിൽപരം ടീകളും കപ്പയും മീനും, കപ്പ ബിരിയാണി, കാക്റോട്ടി, പത്തിരി, പൊറോട്ട, എല്ലും കപ്പയും നെയ് പത്തലുംപോത്ത് കറിയും,അപ്പം ചിക്കൻ മപ്പാസ്, പൊറോട്ട,പോത്ത് കറി,ഉമ്മച്ചിക്കൂട്ട്, കോഴിക്കോടൻ ബിരിയാണി, നെയ്ച്ചോറ് തുടങ്ങി കേരളത്തിലെ സർവ വിഭവങ്ങളും ഇവിടെ ലഭ്യമാണ്. വ്യത്യസ്ത രുചികളിലുള്ള കുലുക്കി സർബത്തുകളും പുതുമയോടെയുള്ള പാനീയങ്ങളും ആറാമത് കമോൺ കേരളയിലെ വിശാലമായ രുചികലവറയിലെ ആകർഷണമാണ്.
ഷാർജ: ഓളപ്പരപ്പുകളെ കീറിമുറിച്ച് ഒഴുകിനീങ്ങിയ പത്തേമാരികൾ മലയാളിക്ക് കേവലം കൗതുകോർമയല്ല. മലയാള നാടിന് സമൃദ്ധി നൽകിയ പ്രവാസം എന്ന നിശ്ശബ്ദ വിപ്ലവം ആരംഭിക്കുന്നത് അവിടെനിന്നാണ്. കനവുകളുമായി കരകാണാ കടലിനപ്പുറത്തേക്ക് ഇറങ്ങിപ്പുറപ്പെടുമ്പോൾ കരളുറപ്പ് മാത്രമായിരുന്നു കൈമുതൽ. ആടിയുലഞ്ഞ് നീങ്ങിയ ഉരുവിൽ താളം കിട്ടാതെ വീണുപോയവരും കടൽച്ചൊരുക്കിൽ തളർന്നുപോയവരും നിരവധി. സ്വപ്നങ്ങളുടെ കര കാണുന്നതിന് മുമ്പ് ജീവിതയാത്ര അവസാനിപ്പിക്കേണ്ടി വന്നവരും ഏറെ. ആദ്യകാല പ്രവാസികളെ, അവരുടെ ത്യാഗങ്ങളെ മറന്നുകൊണ്ട് നമുക്ക് മുന്നോട്ടുപോകാൻ കഴിയില്ല. അവർ വെട്ടിത്തെളിച്ച വഴിയിലാണല്ലോ പിന്നീടുള്ളവർ സുഖജീവിതം കെട്ടിപ്പടുത്തത്. ഉരുവിൽ വരുന്നവരെ പുറംകടലിൽ എവിടെയെങ്കിലുമാകും ഇറക്കിവിടുക. അവിടെനിന്ന് നീന്തി തീരമണയുന്നവരെ സ്വീകരിക്കാൻ അറബികൾ റാന്തൽ വിളക്കുമായി അറബികൾ കാത്തിരിക്കാറുണ്ടെന്ന് പഴമക്കാരായ പ്രവാസികൾ പറഞ്ഞിട്ടുണ്ട്. ലോഞ്ചുകളിൽനിന്ന് യാത്ര വിമാനത്തിലേക്ക് മാറിയിട്ടും ആ സ്നേഹോഷ്മളതക്ക് കുറവ് വന്നിട്ടില്ല. സ്വന്തം നാടുപോലെ നമുക്കിവിടെ കഴിയുന്നത് ഈ നാട് നമ്മെ ചേർത്തുനിർത്തുന്നത് കൊണ്ടാണ്. അപ്പോൾ ഇനി ആദ്യകാല പ്രവാസികളെ നന്ദിയോടെ ഓർക്കാൻ ഗൾഫ് മാധ്യമം കമോൺ കേരളയിൽ നിർമിച്ച ഉരുവിനെ കുറിച്ച് സംസാരിക്കാം.
100 അടി നീളവും 38 അടി വീതിയും 20 അടി ഉയരവുമുള്ള ഉരു നിർമിച്ചത് വെൽഡർമാരും കാർപെന്റർമാരും പെയിൻറർമാരും ഉൾപ്പെടെ 14 പേർ 12 ദിവസമെടുത്താണ്. നേതൃത്വം നൽകിയത് പ്രശസ്ത ചലച്ചിത്ര കലാസംവിധായകൻ ബാവ. ബാവക്ക് ഇത് മൂന്നാമത്തെ ഉരുവാണ്. മുല്ലവള്ളിയും തേന്മാവും എന്ന സിനിമക്കാണ് ബാവ ആദ്യമായി ബോട്ട് നിർമിക്കുന്നത്. ഈ സിനിമയിലൂടെ മികച്ച കലാസംവിധായകനുള്ള സംസ്ഥാന പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. പിന്നീട് ഒരു സ്വകാര്യ വിവാഹത്തിനായും ഉരു നിർമിച്ചു. മൂന്നും മൂന്ന് രീതിയിലാണ് ഒരുക്കിയത്. ഇവിടെ മൂന്നുദിവസത്തെ പരിപാടിയിൽ ഓരോ ദിവസവും 50000ത്തിനും ഒരു ലക്ഷത്തിനുമിടയിൽ ആളുകൾ കയറയിറങ്ങുമെന്നതിനാൽ അത്യാവശ്യം ഉറപ്പിൽ നിർമിക്കേണ്ടതുണ്ടായിരുന്നു. ഇരുമ്പ് ഫ്രെയിമിൽ പ്ലൈവുഡും മരത്തിന്റെ പാനലും ഉപയോഗിച്ചായിരുന്നു നിർമാണം. പായ്ക്കപ്പലിന്റെ പായ ആയി ഉപയോഗിക്കുന്ന തുണി, ടയർ ഉൾപ്പെടെ വളരെ കുറച്ച് സാധനങ്ങൾ മാത്രമാണ് നാട്ടിൽനിന്ന് കൊണ്ടുവന്നത്. ബാക്കിയെല്ലാം യു.എ.ഇയിൽനിന്ന് വാങ്ങിയതാണ്. ജോലിക്കാരെ യു.എ.ഇയിൽനിന്ന് കണ്ടെത്താൻ ആലോചിച്ചെങ്കിലും ഇത്രയും വലിയ ഉരു മികവോടെ നിർമിക്കാൻ ഒരു മാസമെങ്കിലും വേണമെന്ന് അവർ പറഞ്ഞതോടെ നാട്ടിൽനിന്ന് കൊണ്ടുവരാൻ തീരുമാനിച്ചു. 27 വർഷത്തിനിടെ 110 സിനിമകൾക്ക് കലാസംവിധാനം നിർവഹിച്ച ബാവക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. 1500ലധികം പരസ്യങ്ങളും ചെയ്തു. കൂടുതലും ദേശീയതലത്തിലുള്ള കോർപറേറ്റുകളുടേതായിരുന്നു. 15 വർഷമായി കൂടെയുള്ള രഞ്ജിത്ത്, ദിനൂപ് തുടങ്ങിയർ ഉൾപ്പെട്ട ടീം കട്ടക്ക് കൂടെനിന്നു. ദേശീയ തലത്തിൽ താരമായ പ്രശസ്ത കലാസംവിധായകൻ സാബു സിറിളിന്റെ സഹായിയായി ബാവ എത്തുന്നത് യാദൃശ്ചികമായാണ്. ചെന്നൈയിൽ പഠിക്കുന്ന സമയത്ത് വട്ടച്ചെലവിനായി ബോർഡ് എഴുതുമായിരുന്ന ബാവയെ അയൽവാസിയാണ് സാബു സിറിളിന്റെ അടുത്തെത്തിക്കുന്നത്. നാല് വർഷം അദ്ദേഹത്തിന്റെ കൂടെനിന്നു. 1996ൽ അഴകിയ രാവണൻ എന്ന മമ്മൂട്ടി -കമൽ ചിത്രത്തിലൂടെയാണ് ബാവ കലാസംവിധായകനായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സച്ചിദാനന്ദൻ എന്ന സുഹൃത്താണ് കമലിനെ പരിചയപ്പെടുത്തിയത്.
ആമേൻ എന്ന സിനിമക്കായി ബാവ ഒരുക്കിയ സെറ്റ് പ്രേക്ഷക പ്രശംസക്കൊപ്പം സംസ്ഥാന പുരസ്കാരവും നേടി. ഗൾഫ് മാധ്യമം കമോൺ കേരള ആറാം പതിപ്പിലെത്തുമ്പോൾ ബാവക്ക് നിറഞ്ഞ സംതൃപ്തി. ആദ്യ എഡിഷൻ മുതൽ ബാവ കമോൺ കേരളക്കൊപ്പമുണ്ട്. കോഴിക്കോട്ടെ മിഠായിത്തെരുവ്, കേരളത്തിന്റെ സംസ്കാരവും തനിമയും വിളിച്ചോതുന്ന ഇൻസ്റ്റലേഷൻ, പ്രളയം, കേരളത്തിന്റെ കലാപ്രതിഭകൾ തുടങ്ങിയ ആശയങ്ങളാണ് മുൻവർഷങ്ങളിൽ ആവിഷ്കരിച്ചത്.
ഗൾഫ് മാധ്യമം 25ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ആദ്യകാല പ്രവാസത്തിന്റെ ഓർമകളിലേക്ക് കാഴ്ചക്കാരെ കൊണ്ടുപോവുക എന്ന ലക്ഷ്യത്തോടെയാണ് പത്തേമാരി നിർമിച്ചത്. പ്രവാസ ലോകത്തിന്റെ പരിമിതികളില്ലാതെ അതിശയിപ്പിക്കുന്ന മികവോടെ അത് യാഥാർഥ്യമാക്കാൻ ബാവക്കും ടീമിനും കഴിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.