‘ബീ​റ്റ്​​സ്​ ഓ​ഫ്​ കേ​ര​ള​യി​ൽ’ പ്ര​മു​ഖ സം​ഗീ​ത​ജ്ഞ​ൻ സ്റ്റീ​ഫ​ൻ ദേ​വ​സ്യ​യും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത പ​രി​പാ​ടി

ആവേശം വിതറിയ 'കമോൺ കേരള' കാഴ്ചകൾ

പ്രവാസ മലയാളം നെഞ്ചേറ്റിയ ‘കമോൺ കേരള’യുടെ ആറാം എഡിഷനും തിരശ്ശീല വീണിരിക്കുകയാണ്​. കുട്ടികൾക്കും കുടുംബങ്ങൾക്കും തുടങ്ങി, ബിസിനസുകാർക്കും കലാപ്രേമികൾക്കും അടക്കം മറക്കാനാവാത്ത നിരവധി മുഹൂർത്തങ്ങളാണ്​ മേള സമ്മാനിച്ചത്​. മേളയിലെ വൈവിധ്യമാർന്ന കാഴ്ചകളെ അടയാളപ്പെടുത്തുകയാണ്​ ‘ഇമാറാത്ത്​ ബീറ്റ്​സ്​’.

വീട്ടിലിരുന്ന്​ സമ്പാദിക്കുന്ന വനിതകൾ

‘ഷീ ​വെ​ൻ​ച്വ​റി’​ൽ പു​തു സം​രം​ഭ​ക ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന സു​മി​ത

വീട്​ എന്ന സുരക്ഷിതത്വത്തിന്​ അകത്തിരുന്ന്​ വിജയ വഴികൾ പിന്നിട്ട നിരവധി പേരെ പ്രവാസത്തിന്​ പരിചയമുണ്ട്​. പ്രത്യേകിച്ച്​ കോവിഡ്​ കാലത്തും മറ്റും അതിജീവനത്തിന്‍റെ പുതുവഴികളിലേക്ക്​ പ്രവേശിച്ച അത്തരക്കാർ ഏറെയാണ്​. പ്രവാസലോകത്ത്​ വീട്ടിലിരിക്കുന്ന സ്ത്രീകളെ കുറിച്ച സങ്കൽപങ്ങളെല്ലാം പൊളിച്ചടുക്കാൻ സഹായിക്കുന്ന വിവരങ്ങൾ പങ്കുവെച്ചാണ്​ ‘കമോൺ കേരള’യിലെ ‘ഡീ വെൻച്വർസ്​’ എന്ന സെഷൻ നടന്നത്​. സ്ത്രീകൾക്ക്​ വീട്ടിലിരുന്ന്​ സമ്പാദിക്കാൻ കഴിയുന്ന വഴികൾ പറഞ്ഞുകൊണ്ട്​ ഈ മേഖലയിലെ വിദഗ്​ധയായ സുമിത നയിച്ച സെഷന്​ നേരത്തെ തന്നെ രജിസ്റ്റർ ചെയ്ത നിരവധി പേരാണ്​ പ​ങ്കെടുത്തത്​. ഏത്​ സാധാരണക്കാരിക്കും പരീക്ഷിക്കാവുന്ന നുറുങ്ങ്​ അറിവുകളായിരുന്നു സെഷനിൽ ഏറെയും പങ്കുവെക്കപ്പെട്ടത്​. ​ തത്വങ്ങൾ പറഞ്ഞവസാനിപ്പിക്കുകയായിരുന്നില്ല, മറിച്ച്​ പ്രായോഗിക മാർഗങ്ങൾ വിശദീകരിച്ചാണ്​ സെഷൻ കടന്നുപോയത്​. സാമ്പത്തിക സുസ്ഥിരതയും സ്വയം പര്യപ്തതയും കൈവരിക്കാൻ സഹായിക്കുന്ന ഇത്തരം അറിവുകൾ പ​ങ്കെടുത്തവർക്കെല്ലാം ആത്മവിശ്വാസം പകരുന്നതായിരുന്നു.

ഫാ​ഷ​ൻ ലോ​ക​ത്തെ സാ​ധ്യ​ത​ക​ൾ പ​ങ്കു​വെ​ച്ച്​ സ്റ്റ​ഫി സേ​വി​യ​ർ

‘ഫാ​ഷ​ൻ ഫ്യൂ​ഷ‘​നി​ൽ പ്ര​മു​ഖ കോ​സ്റ്റ്യൂം ഡി​സൈ​ന​റും സം​വി​ധാ​യി​ക​യു​മാ​യ സ്റ്റ​ഫി സേ​വ്യ​യ​ർ സം​വ​ദി​ക്കു​ന്നു. അ​വ​താ​രി​ക ഹി​റ്റ്​ എ​ഫ്.​എം ആ​ർ.​ജെ ഡോ​ണ സെ​ബാ​സ്റ്റ്യ​നും വേ​ദി​യി​ൽ 

ഷാ​ർ​ജ: മാ​റു​ന്ന കാ​ല​ത്ത്​ സ്ത്രീ​ക​ൾ​ക്കു​ൾ​പ്പെ​ടെ ഏ​റ്റ​വും സാ​ധ്യ​ത​യു​ള്ള ഒ​രു മേ​ഖ​ല​യാ​ണ്​ ഫാ​ഷ​ൻ എ​ന്ന്​ പ്ര​മു​ഖ കോ​സ്റ്റ്യൂം ഡി​സൈ​ന​റും സം​വി​ധാ​യി​ക​യു​മാ​യ സ്റ്റ​ഫി സേ​വി​യ​ർ. ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ ഗ​ൾ​ഫ്​ മാ​ധ്യ​മം സം​ഘ​ടി​പ്പി​ച്ച മി​ഡി​ൽ ഈ​സ്റ്റി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ൻ വാ​ണി​ജ്യ, സാം​സ്കാ​രി​ക, വി​നോ​ദ, വി​ജ്ഞാ​ന മേ​ള​യാ​യ ക​മോ​ൺ കേ​ര​ള​യി​ൽ ‘ഫാ​ഷ​ൻ ഫ്യൂ​ഷ​ൻ’ എ​ന്ന പ​രി​പാ​ടി​യി​ൽ സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ഫാ​ഷ​ൻ ​എ​ന്ന​ത്​ ഇ​ന്ന്​ വെ​റും വ​സ്ത്ര​ധാ​ര​ണ​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങി നി​ൽ​ക്കു​ന്ന ഒ​ന്ന​ല്ല. പ​ല​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യാ​പ​രി​ച്ചു കി​ട​ക്കു​ന്ന​താ​ണ്. ഫാ​ഷ​ൻ രം​ഗ​ത്ത്​ തൊ​ഴി​ൽ സാ​ധ്യ​ത​ക​ളും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. സ്ത്രീ-​പു​രു​ഷ ഭേ​ദ​മ​ന്യേ ആ​ർ​ക്കും ക​ട​ന്നു​ചെ​ല്ലാ​വു​ന്ന​തും ആ​ത്​​മ​വി​ശ്വാ​സ​ത്തോ​ടെ ജോ​ലി ചെ​യ്യാ​വു​ന്ന​തു​മാ​യ മേ​ഖ​ല​യാ​ണി​ത്.

സി​നി​മ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ ഫാ​ഷ​ൻ ഡി​സൈ​ന​ർ​ക്കും കോ​സ്​​റ്റ്യൂം ഡി​സൈ​ന​ർ​ക്കും വ​ലി​യ സാ​ധ്യ​ത​യു​ണ്ട്. ഫാ​ഷ​നോ​ട്​ പാ​ഷ​നു​ള്ള​വ​ർ​ക്ക്​ അ​തി​ൽ വി​ജ​യി​ക്കാ​നാ​വും. സി​നി​മ ലോ​ക​ത്തേ​ക്കു​ള്ള വ​ര​വ്​ തി​ക​ച്ചം അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു. ഫാ​ഷ​നോ​ടു​ള്ള ഇ​ഷ്ടം എ​ന്നും മ​ന​സി​ലു​ണ്ടാ​യി​രു​ന്നു. പ​ണ്ട​ത്തെ പോ​ലെ​യ​ല്ല ഇ​ന്ന്. ഫ​ഷ​​നെ കു​റി​ച്ച്​ പ​ഠി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ൾ ഏ​റെ​യാ​ണ്. പു​തു ത​ല​മു​റ​യി​ലു​ള്ള അ​നേ​കം പേ​ർ ഇ​ന്ന്​ ഫാ​ഷ​ൻ പ്ര​ഫ​ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്നു​ണ്ടെ​ന്നും സ്റ്റ​ഫി സേ​വി​യ​ർ പ​റ​ഞ്ഞു. ശ്രോ​താ​ക്ക​ൾ​ക്ക്​ ഫാ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ൾ​ക്കും അ​വ​ർ മ​റു​പ​ടി ന​ൽ​കി. ഹി​റ്റ്​ എ​ഫ്.​എം ആ​ർ.​ജെ ആർ.ജെ ഡോണ സെബാസ്റ്റ്യനായിരുന്നു അ​വ​താ​ര​ക. ഫാ​ഷ​ൻ ലോ​ക​ത്ത്​ എ​ത്തി​പ്പെ​ട്ട സാ​ഹ​ച​ര്യ​വും അ​തി​ലെ വെ​ല്ലു​വി​ളി​ക​ളും വേ​ദി​യി​ൽ സ്റ്റ​ഫി സേ​വി​യ​ർ പ​ങ്കു​വെ​ച്ചു. സ്ത്രീ​ക​ൾ​ക്കൊ​പ്പം അ​നേ​കം പു​രു​ഷ​ൻ​മാ​രും ശ്രോ​താ​ക്ക​ളാ​യി പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചി​രു​ന്നു.

കുട്ടിചിത്രങ്ങളുടെ ​വലിയ കാൻവാസ്

 കൊച്ചു കൂട്ടുകാരുടെ മനസി​ൽ വിരിയുന്ന ചിത്രങ്ങൾക്ക്​ വലിയ കാൻവാസിൽ നിറം പകാരാൻ വേദിയൊരുക്കി​​ കമോൺ കേരളയിലെ ലിറ്റിൽ ആർട്ടിസ്റ്റ്​. ഫ്ലാറ്റുകളുടെ നാലു ചുവരുകളിൽ ഒതുങ്ങാതെ സ്വന്തം കഴിവുകളെ ലോകത്തിന്​ മുമ്പിൽ അവതരിപ്പിക്കാനുള്ള സുവർണാവസരമാണ്​ പരിപാടി സമ്മാനിച്ചത്​. ചിത്രകലയിൽ അഭിരുചിയുള്ള കുട്ടികൾക്കായി യു.എ.ഇയിലെ ഏറ്റവും വലിയ പെയിന്‍റിങ്​ മത്സരത്തിനാണ്​ കമോൺ കേരളയിലെ ലിറ്റിൽ ആർട്ടിസ്റ്റ്​ വേദിയായത്​. കമോൺ കേരളയുടെ മൂന്നുദിനങ്ങളിലായി ആയിരക്കണക്കിന്​ കുട്ടികൾ പ​ങ്കെടുത്ത പരിപാടി ഒരുപക്ഷേ പ്രവാസികൾക്കിടയിൽ നടക്കുന്ന ഏറ്റവും വലിയ ചിത്ര രചനാ മൽസരമായി അടയാളപ്പെടുത്തപ്പെട്ടു കഴിഞ്ഞു. സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി നടന്ന മൽസരത്തിൽ പ​ങ്കെടുത്തവർക്ക്​ കാഷ്​ പ്രൈസ്​ അടക്കമുള്ള സമ്മാനങ്ങളാണ്​ ഒരുക്കിയിരുന്നത്​. ആയിരങ്ങൾ ഒഴുകിയെത്തിയ കമോൺ കേരളയുടെ സമാപന വേദിയിൽ മുഖ്യാഥിതികളാണ്​ സമ്മാനങ്ങൾ വിതരണം ചെയ്തത്​. കുട്ടികൾക്ക്​ മാത്രമല്ല, രക്ഷിതാക്കൾക്കും അധ്യാപകർക്കും എല്ലാം ആവേശം പകരുന്ന കാഴ്ചയായിരുന്നു ആയിരക്കണക്കിന്​ കുട്ടികൾ പ​ങ്കെടുത്ത മൽസരം.

ലൈ​റ്റ്, കാ​മ​റ, ആ​ക്ഷ​ൻ; സി​നി​മ​യു​ടെ കാ​ണാ​പ്പു​റ​ങ്ങ​ൾ

നോ​വ​ലി​ലെ​യും സി​നി​മ​യി​ലേ​യും ന​ജീ​ബ്​ വ്യ​ത്യ​സ്​​തം -ബ്ലെ​സി

‘ലൈ​റ്റ്​ ക്യാ​മ​റ ആ​ക്ഷ​ൻ’ പ്രോ​ഗ്രാ​മി​ൽ സം​വി​ധാ​യ​ക​രാ​യ ബ്ല​സി​യും സ​ലിം അ​ഹ​മ്മ​ദും അ​വ​താ​ര​ക​നാ​യ ഹി​റ്റ്​ എ​ഫ്.​എം ആ​ർ.​ജെ ജോ​ണി​നൊ​പ്പം

ഷാ​ർ​ജ: സി​നി​മ​യു​ടെ അ​ക​വും പു​റ​വും ച​ർ​ച്ച ചെ​യ്യു​ന്ന മി​ക​ച്ച വേ​ദി​യാ​യി​രു​ന്നു ക​മോ​ൺ കേ​ര​ള​യി​ലെ ലൈ​റ്റ്, കാ​മ​റ, ആ​ക്ഷ​ൻ എ​ന്ന സെ​ഷ​ൻ. പ്ര​വാ​സി​ക​ളു​ടെ ഉ​ള്ളു​ല​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​ച്ച ര​ണ്ട്​ പ്ര​മു​ഖ സം​വി​ധാ​യ​ക​രാ​ണ്​ ച​ർ​ച്ച​യി​ൽ സം​വ​ദി​ക്കാ​നെ​ത്തി​യി​രു​ന്ന​ത്. പ​ത്തേ​മാ​രി​യു​ടെ സം​വി​ധാ​യ​ക​ൻ സ​ലീം അ​ഹ​മ്മ​ദും ആ​ടു​ജീ​വി​തം സം​വി​ധാ​യ​ക​ൻ ബ്ലെ​സി​യും. മ​ല​യാ​ള സി​നി​മ​യു​ടെ സ​മ​കാ​ലി​ക മാ​റ്റ​ങ്ങ​ളെ കു​റി​ച്ചും പ്രേ​ക്ഷ​ക​രി​ൽ അ​തു​ണ്ടാ​ക്കു​ന്ന സ്വാ​ധീ​ന​ത്തെ കു​റി​ച്ചും ഇ​രു​വ​രും അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. ഹി​റ്റ്​ എ​ഫ്.​എം ആ​ർ.​ജെ ജോ​ൺ ആ​യി​രു​ന്നു അ​വ​താ​ര​ക​ൻ. പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ടം അ​റി​ഞ്ഞു​ള്ള ചോ​ദ്യ​ങ്ങ​ളു​മാ​യി ജോ​ണും വേ​ദി​യി​ൽ നി​റ​ഞ്ഞ​തോ​ടെ മി​ക​ച്ച ച​ർ​ച്ചാ വേ​ദി​യാ​യി ലൈ​റ്റ്, കാ​മ​റ, ആ​ക്ഷ​ൻ മാ​റി.

പ്രൗ​ഢി​ക​ൾ​ക്ക​പ്പു​ത്ത്​ പ്ര​വാ​സ​ത്തി​ന്‍റെ നോ​വും വേ​വും കാ​ണി​ച്ചു​ത​ന്ന ക​ഥാ​​പാ​ത്ര​ങ്ങ​ളാ​യി​രു​ന്നു അ​വ​രു​ടെ ന​ജീ​ബും പ​ള്ളി​ക്ക​ൽ നാ​രാ​യ​ണ​നും. പ്ര​വാ​സം, സി​നി​മ തു​ട​ങ്ങി​യ​വ​യെ കു​റി​ച്ച്​ അ​വ​ർ പ്രേ​ക്ഷ​ക​രു​മാ​യി സം​വ​ദി​ച്ചു. ബെ​ന്യാ​മി​ന്‍റെ നോ​വ​ലി​ലെ ന​ജീ​ബും ത​ന്‍റെ സി​നി​മ​യി​ലെ ന​ജീ​ബും വ്യ​ത്യാ​സ​മു​ണ്ടെ​ന്ന്​ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ബ്ലെ​സി പ​റ​ഞ്ഞു. ഒ​രാ​ൾ അ​നു​ഭ​വി​ച്ചു​തീ​ർ​ത്ത യ​ഥാ​ർ​ഥ ജീ​വി​ത​വും ഭാ​വ​ന കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യും പ​ല​തും ഉ​ൾ​പ്പെ​ടു​ത്താ​തെ​യും എ​ഴു​തി​യ നോ​വ​ലും അ​തി​ൽ​നി​ന്ന്​ ഉ​രു​ത്തി​രി​ഞ്ഞ തി​ര​ക്ക​ഥ​യും വേ​റെ വേ​റെ​യാ​ണ്. താ​ൻ എ​ങ്ങോ​ട്ടും പോ​കു​ന്നി​ല്ലെ​ന്നും അ​ടി​മ​ജീ​വി​തം താ​ൻ സ്വ​യം തെ​ര​ഞ്ഞെ​ടു​ത്ത​താ​ണെ​ന്നും ന​ജീ​ബ്​ പു​സ്​​ത​ക​ത്തി​ൽ പ​റ​ഞ്ഞ​തി​നോ​ട്​ ത​നി​ക്ക്​ വി​യോ​ജി​പ്പു​ണ്ടാ​യി​രു​ന്നു. യ​ഥാ​ർ​ഥ ന​ജീ​ബു​മാ​യി സം​സാ​രി​ച്ച​പ്പോ​ൾ സ്വാം​ശീ​ക​രി​ച്ച കാ​ര്യ​ങ്ങ​ൾ കൂ​ടി സി​നി​മ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ല​ഘ​ട്ട​ത്തി​ൽ പ​ല മാ​ന​സി​കാ​വ​സ്ഥ​യി​ലൂ​ടെ ന​ജീ​ബ്​ ക​ട​ന്നു​പോ​യി​ട്ടു​ണ്ടാ​കും. എ​ന്നാ​ൽ, നാ​ട്ടി​ൽ തി​രി​ച്ചെ​ത്താ​ൻ അ​യാ​ൾ അ​തി​യാ​യി മോ​ഹി​ച്ചി​രു​ന്നു​വെ​ന്നാ​ണ്​ ത​നി​ക്ക്​ മ​ന​സ്സി​ലാ​യ​തെ​ന്ന്​ ബ്ലെ​സി പ​റ​ഞ്ഞു. ​

താ​ൻ പ്ര​വാ​സി​യ​ല്ലെ​ന്നും പ​ല മു​ൻ​കാ​ല പ്ര​വാ​സി​ക​ളോ​ട്​ സം​സാ​രി​ച്ചാ​ണ്​ ഒ​ന്ന​ര വ​ർ​ഷ​മെ​ടു​ത്ത്​ പ​ത്തേ​മാ​രി​യു​ടെ തി​ര​ക്ക​ഥ പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്നും സം​വി​ധാ​യ​ക​ൻ സ​ലീം അ​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. പ​ത്തു​രൂ​പ കി​ട്ടി​യാ​ൽ മൂ​ന്ന്​ രൂ​പ പി​ടി​ച്ചു​വെ​ച്ച്​ ബാ​ക്കി ഏ​ഴാ​ണ്​ അ​യ​ക്കു​ന്ന​തെ​ന്നാ​ണ്​ നാ​ട്ടി​ലു​ള്ള​വ​ർ ക​രു​തു​ന്ന​തെ​ന്നും എ​ന്നാ​ൽ, ഏ​ഴ്​ കി​ട്ടി​യാ​ൽ മൂ​ന്ന്​ കൂ​ടി ക​ടം വാ​ങ്ങി​യാ​ണ്​ പ​ത്ത്​ നാ​ട്ടി​ല​യ​ക്കു​ന്ന​തെ​ന്നും പ​ള്ളി​ക്ക​ൽ നാ​രാ​യ​ണ​ൻ പ​റ​യു​ന്ന​ത്​ ഇ​ത്ത​ര​ത്തി​ൽ മു​ൻ പ്ര​വാ​സി​ക​ൾ അ​നു​ഭ​വ​ത്തി​ൽ​നി​ന്ന്​ പ​റ​ഞ്ഞ​താ​ണ്. അ​ങ്ങ​നെ സം​സാ​രി​ച്ചു മ​ന​സ്സി​ലാ​ക്കി​യ എ​ല്ലാ കാ​ര്യ​ങ്ങ​ളും സി​നി​മ​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും സ​ലീം അ​ഹ​മ്മ​ദ്​ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Come On Kerala 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.