‘കമോൺ കേരള’ ആറാം എഡിഷൻ: ശൈഖ്​ സുൽത്താൻ മുഖ്യരക്ഷാധികാരി

ഷാ​ർ​ജ: കേ​ര​ള​ത്തി​ന്‍റെ ഖ്യാ​തി ലോ​ക​ത്തോ​ളം വ​ള​ർ​ത്തി​യ ‘ക​മോ​ൺ കേ​ര​ള’, അ​റ​ബ്​ നാ​ടി​ന്‍റെ സാം​സ്കാ​രി​ക ന​ഗ​രി​യാ​യ ഷാ​ർ​ജ​യി​ൽ വീ​ണ്ടു​മെ​ത്തു​മ്പോ​ൾ പ്ര​വാ​സ​ത്തി​ന്​ എ​ന്നും ത​ണ​ലൊ​രു​ക്കി​യ ഭ​ര​ണാ​ധി​കാ​രി​യു​ടെ സ്​​നേ​ഹാം​ഗീ​കാ​രം.

‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ഒ​രു​ക്കു​ന്ന മി​ഡി​​ലീ​സ്റ്റി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ൻ വാ​ണി​ജ്യ, സാം​സ്കാ​രി​ക, വി​നോ​ദ, വൈ​ജ്ഞാ​നി​ക മേ​ള​യാ​യ ക​മോ​ൺ കേ​ര​ള​യു​ടെ ആ​റാം എ​ഡി​ഷ​ൻ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി. ക​ഴി​ഞ്ഞ അ​ഞ്ച് എ​ഡി​ഷ​നു​ക​ളും ശൈ​ഖ്​ സു​ൽ​ത്താ​ന്‍റെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ അ​ര​ങ്ങേ​റി​യ ക​മോ​ൺ കേ​ര​ള​യു​ടെ ആ​റാം എ​ഡി​ഷ​ൻ ജൂ​ൺ ഏ​ഴ്, എ​ട്ട്, ഒ​മ്പ​ത് തീ​യ​തി​ക​ളി​ൽ ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ലാ​ണ്​ അ​ര​ങ്ങേ​റു​ന്ന​ത്.


ഷാ​ർ​ജ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​​ട്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ മേ​ള​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ പു​റ​ത്തി​റ​ങ്ങി 25 ആ​ണ്ട് പി​ന്നി​ടു​ന്ന വ​ർ​ഷ​ത്തി​ലെ മേ​ള ഏ​റെ പു​തു​മ​ക​ളോ​ടെ​യാ​ണ്​ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​ത്.

പ്ര​വാ​സി​ക​ളെ എ​ന്നും ചേ​ർ​ത്തു​പി​ടി​ച്ച ശൈ​ഖ്​ സു​ൽ​ത്താ​ന്‍റെ ര​ക്ഷാ​ധി​കാ​രം യു.​എ.​ഇ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്​ അ​ഭി​മാ​ന​ക​ര​വും പ്ര​വാ​സ മ​ല​യാ​ള​ത്തി​ന്‍റെ മു​ഖ​പ​ത്ര​മാ​യ ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​ത്തി​ന്​ അം​ഗീ​കാ​ര​വു​മാ​ണ്​​. ഇ​ന്ത്യ-​യു.​എ.​ഇ വ്യാ​പാ​ര ബ​ന്ധ​ത്തി​ന്​ ദി​ശാ​ബോ​ധം പ​ക​രു​ന്ന ‘ക​മോ​ൺ കേ​ര​ള’​യു​ടെ മു​ൻ എ​ഡി​ഷ​നു​ക​ളു​ടെ വി​ജ​യ​ത്തി​ന്​​ ശൈ​ഖ്​ സു​ൽ​ത്താ​ന്‍റെ ര​ക്ഷാ​ധി​കാ​രം ക​രു​ത്ത് പ​ക​ർ​ന്നി​ട്ടു​ണ്ട്​.

ഇ​ന്ത്യ​യും യു.​എ.​ഇ​യും ത​മ്മി​ൽ സ​മ​ഗ്ര സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണ ക​രാ​ർ (സെ​പ) നി​ല​വി​ൽ​വ​ന്ന ശേ​ഷം ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ വ്യാ​പാ​രം​ അ​തി​വേ​ഗം കു​തി​ച്ചു​യ​രു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വ്യാ​പാ​ര, വ്യ​വ​സാ​യ രം​ഗ​ങ്ങ​ളി​ൽ ഉ​ണ​ർ​വും ആ​ത്മ​വി​ശ്വാ​സ​വും ശ​ക്​​ത​മാ​യ ഘ​ട്ട​ത്തി​ലാ​ണ്​ ‘ക​മോ​ൺ കേ​ര​ള’ വീ​ണ്ടു​മെ​ത്തു​ന്ന​ത്.

യു.​​എ.​​ഇ​​യി​​ലെ പ്ര​​വാ​​സി സ​​മൂ​​ഹം ഓ​​രോ വ​​ർ​​ഷ​​വും കാ​​ത്തി​​രി​​ക്കു​​ന്ന മേ​​ള​​യാ​​യി പ​​രി​​ണ​​മി​​ച്ച മേ​ള​ ഇ​​ക്കു​​റി വി​​രു​​ന്നെ​​ത്തു​​ന്ന​​ത്​ കൂ​​ടു​​ത​​ൽ വ്യ​​ത്യ​​സ്ത പ​​രി​​പാ​​ടി​​ക​​ളു​​മാ​​യാ​​ണ്. മേ​ള​ക്ക്​ മു​ന്നോ​ടി​യാ​യി മേ​യ്​ 18ന്​ ​അ​ബൂ​ദ​ബി​യി​ലും ജൂ​ൺ അ​ഞ്ചി​ന്​ ഷാ​ർ​ജ​യി​ലും ബി​സി​ന​സ്​ സ​മ്മി​റ്റു​ക​ൾ അ​ര​ങ്ങേ​റു​ന്നു​ണ്ട്. ഇ​ന്ത്യ​യി​ലെ​യും യു.​എ.​ഇ​യി​ലെ​യും നി​ക്ഷേ​പാ​വ​സ​ര​ങ്ങ​ളും സാ​ധ്യ​ത​ക​ളും ഇ​തി​ൽ ച​ർ​ച്ച​യാ​കും.

‘ക​​മോ​​ൺ കേ​​ര​​ള’​ ദി​ന​ങ്ങ​ളി​ൽ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​ത്തി​ന്​ പു​റ​മെ പ​​ക​ൽ സ​മ​യ​ങ്ങ​​ളി​​ൽ വി​നോ​ദ​വും വി​ജ്ഞാ​ന​വും സ​മ​ന്വ​യി​പ്പി​ച്ച ച​ട​ങ്ങു​ക​ളും മൂ​ന്ന്​ രാ​ത്രി​ക​ളി​ൽ സം​ഗീ​ത-​ക​ലാ​പ​​രി​​പാ​​ടി​​ക​ളും ഒ​രു​ക്കും. ഇ​​ന്ത്യ​​ൻ-​​അ​​റ​​ബ്​ വ​​നി​​ത സം​​രം​​ഭ​​ക​​ർ​​ക്ക്​ ആ​​ദ​​ര​​മൊ​​രു​​ക്കു​​ന്ന ഇ​​ന്തോ-​​അ​​റ​​ബ്​ വി​​മ​​ൻ എ​​ക്സ​​ല​​ൻ​​സ്​ പു​​ര​​സ്കാ​​ര ദാ​ന​​വും ന​​ട​​ക്കും. കു​ട്ടി​ക​ൾ​ക്കാ​യി വ​ൻ സ​ന്നാ​ഹ​ത്തോ​ടെ മൂ​ന്ന് ദി​വ​സ​വും ‘ലി​റ്റി​ൽ ആ​ർ​ടി​സ്റ്റ്​’ ചി​ത്ര​ര​ച​ന മ​ത്സ​ര​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കു​ടും​ബ​ങ്ങ​ൾ​ക്കാ​യി മ​ത്സ​ര​ങ്ങ​ളും വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ​രി​ശീ​ല​ന വ​ർ​ക്​​ഷോ​പ്പു​ക​ളു​മു​ണ്ട്. മ​​ത്സ​​ര​​ങ്ങ​​ളി​​ൽ പ​​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​ർ​​ക്ക്​ മാ​​ത്ര​​മ​​ല്ല, ടി​​ക്ക​​റ്റെ​​ടു​​ക്കു​​ന്ന​​വ​​ർ​​ക്കും​ വ​​മ്പ​​ൻ സ​​മ്മാ​​ന​​ങ്ങ​​ളൊ​​രു​​ക്കി​​യാ​​ണ്​ ആ​റാം എ​​ഡി​​ഷ​​ൻ അ​​ര​​ങ്ങി​​ലെ​​ത്തു​​ന്ന​​ത്. മേ​ള​യു​ടെ സ​മാ​പ​ന ദി​വ​സ​മാ​യ ജൂ​ൺ ഒ​മ്പ​തി​ന്​ പ്ര​മു​ഖ​ർ പ​​ങ്കെ​ടു​ക്കു​ന്ന വേ​ദി​യി​ൽ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​വും ന​ട​ക്കും.

Tags:    
News Summary - Come on Kerala 6th edition- Sheikh Sultan as Chief Patron

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.