ഷാർജ: താറാവ് മപ്പാസ് ഇവിടെ കിട്ടും.... ചിക്കൻ പെരട്ടും പുട്ടും.... മീൻമുട്ട പൊരിച്ചതും ഇടിയപ്പവും.... ബസിലും ട്രെയിനിലും മറ്റും യാത്ര ചെയ്യുേമ്പാൾ ഭക്ഷണശാലകൾക്കു മുന്നിൽ എഴുതി വെച്ചിരിക്കുന്ന വിഭവങ്ങളുടെ പേരു കേട്ട് ഒന്നിറങ്ങി കഴിച്ചു വരാൻ പറ്റാഞ്ഞതിെൻറ സങ്കടം വർഷങ്ങളായി മനസിൽ സൂക്ഷിക്കുന്ന നിരവധി പേരുണ്ട്. പ്രവാസം സ്വീകരിച്ചതിൽ പിന്നെ നാടു വിഭവങ്ങൾ അന്യമായി പോയവർ... റൂമിലെയും ഒാഫീസിലെയും കൂട്ടുകാർ അവധി കഴിഞ്ഞ് വരുേമ്പാൾ കൊണ്ടുവരുന്ന പലഹാരപ്പൊതിക്കും ബീഫിനുമായി കാത്തിരിക്കുന്നവർ.
ഭക്ഷണ പ്രിയരായ എല്ലാ പ്രവാസികളും വെറും ആറു ദിവസം കൂടി മാത്രം കാത്തിരിക്കുക. വയറും മനസും നിറഞ്ഞ് വിരലുകൾ അലിഞ്ഞു പോകുന്നത്ര സ്വാദൂറും വിഭവങ്ങൾ നിങ്ങൾക്കായി ഒരുങ്ങുന്നുണ്ട്. ഷാർജ എക്സ്പോ സെൻററിൽ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന കമോൺ കേരള വ്യാപാര സാംസ്കാരിക സൗഹൃദമേളയുടെ ഒരു ഭാഗം മുഴുവൻ ഭക്ഷണപ്പുരകളാണ്. കാസർക്കോടു മുതൽ തിരുവനന്തപുരം വരെയുള്ള നാടുകളിലെ എല്ലാത്തരം വിഭവങ്ങളും നാട്ടുപലഹാരങ്ങളും ഇവിടെയുണ്ടാവും. മുളകൊണ്ട് അതിരിട്ട തനി കേരള പശ്ചാത്തലം അനുഭവപ്പെടുന്ന രീതിയിലാണ് ‘ദി ടേസ്റ്റി കേരള’ എന്ന ഭക്ഷണത്തെരുവ് എക്സ്പോ സെൻററിൽ ഒരുക്കുന്നത്.
ഉരുളിയിൽ ഉൗട്ട്, ബീഫ് പെരട്ട്, നാടൻ മീൻകറികൾ, പലനാടുകളിലേയും ബിരിയാണികൾ, കോഴിക്കോട് ബീച്ചിെൻറ ഒാർമ ഉണർത്തുന്ന ചുരണ്ടൈസ് മുതൽ കാട മുട്ട പുഴുങ്ങി ഉപ്പിലട്ടതു വരെ, മട്ടാഞ്ചേരിയുടെ രസികൻ ഇറച്ചിച്ചോറ്, കോട്ടയത്തെ താറാവ് കറിയും അപ്പവും എന്നിങ്ങനെ വിഭവ പട്ടിക നീണ്ടു നീണ്ട് പോകും. യു.എ.ഇയിലെ ഭക്ഷണ ശാലകളും കൈപ്പുണ്യമുള്ള പാചക വിദഗ്ധരും മത്സരിച്ചാണ് വിഭവങ്ങളൊരുക്കുന്നതെന്ന് ‘ദി ടേസ്റ്റി കേരള’ക്ക് ചുക്കാൻ പിടിക്കുന്ന ഗ്രിഗറിയും ഹിഷാം അബ്ബാസും പറഞ്ഞു.മൈത്ര ഹോസ്പിറ്റൽ, കല്യാൺ ജ്വല്ലേഴ്സ്, മിനാർ ടി.എം.ടി എന്നിവയുടെ പിന്തുണയോടെ 25,26,27 തീയതികളിൽ നടക്കുന്ന മേള ഭക്ഷണം ഉണ്ടാക്കാനോ കഴിക്കാനോ കഴിപ്പിക്കാനോ ഇഷ്ടമുള്ള ആർക്കും തന്നെ ഒഴിവാക്കാനാവില്ല തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.