ദുബൈ: ഫഹദ് ഫാസിലും ജോയ്മാത്യുവും മത്സരിച്ചഭിനയിച്ച ആമേൻ സിനിമയെക്കുറിച്ച് കേൾക്കുേമ്പാൾ ലോകമൊട്ടുക്കുമുള്ള പ്രേക്ഷകർ ആദ്യമോർക്കുക കുമരങ്കരിയിലെ ഗീവർഗ്ഗീസ് പുണ്യാളെൻറ അതിമനോഹരമായ പള്ളിയാണ്. അത്രമാത്രം ഒറിജിനാലിറ്റി തോന്നിപ്പിച്ച പള്ളി കാണാൻ സിനിമ റിലീസായി നാളുകൾക്കു ശേഷവും നാടിെൻറ പല ഭാഗങ്ങളിൽ നിന്ന് സിനിമാസ്വാദകരും വിശ്വാസികളും ഷൂട്ടിങ് നടന്ന ഉളവെയ്പ്പ് ഗ്രാമത്തിലേക്ക് വന്നെത്തിയിരുന്നു. ആ പള്ളി ഒരുക്കിയ ആർട്ടിസ്റ്റ് എം.ബാവക്ക് ആ വർഷത്തെ മികച്ച കലാസംവിധാനത്തിനുള്ള സംസ്ഥാന സിനിമാ പുരസ്കാരവും വന്നെത്തി.
അഴകിയ രാവണൻ, നിറം, സി.െഎ.ഡി മൂസ, മുല്ലവള്ളിയും തേൻമാവും തുടങ്ങി നൂറിനടുത്ത് ചിത്രങ്ങൾക്ക് പശ്ചാത്തലമൊരുക്കിയ ബാവ ഇപ്പോൾ ദുബൈയിലുണ്ട്്. ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷകർതൃത്വത്തിൽ ഗൾഫ്മാധ്യമം സംഘടിപ്പിക്കുന്ന കമോൺ കേരള ഇൻഡോ അറബ് വ്യാപാര സാംസ്കാരിക സൗഹൃദ മേളക്കായി ‘നാട്ടുനൻമ നിറഞ്ഞ കേരളം’ പുനർനിർമിക്കുന്ന തിരക്കിലാണ് ഇദ്ദേഹവും സംഘവും. രാവിലെ എത്തുന്നവർക്ക് ഗ്രാമീണ കേരളത്തിെൻറ പ്രഭാതഭംഗി ആസ്വദിക്കാനും വൈകുന്നേരങ്ങളിൽ കേരളത്തിെൻറ സായാഹ്ന കാഴ്ചകൾ അനുഭവിക്കാനും കഴിയുന്ന രീതിയിലാണ് ഇത് ചിട്ടപ്പെടുത്തുന്നത്.
പതിറ്റാണ്ടുകൾക്ക് മുൻപ് കേരളം വിട്ടുപോന്ന പ്രവാസികളുടെ മനസിൽ ഇപ്പോഴുമുള്ള കേരളത്തിെൻറ സ്നേഹത്തിെൻറയും നൻമയുടെയും നാട്ടടയാളങ്ങളാണ് ഒരുക്കുന്നതെന്ന് ബാവ പറഞ്ഞു. പുതിയ തലമുറക്ക് കേട്ടു മാത്രം പരിചയമുള്ള കാഴ്ചകളും ഉപകരണങ്ങളുമെല്ലാം ഇവിടെ വിരിയും. കുഞ്ഞുങ്ങൾക്കും വിദേശികൾക്കും പഴയ കേരളത്തിെൻറ മ്യൂസിയം അനുഭവമാണ് കമോൺ കേരളയിലെ രംഗ സജ്ജീകരണങ്ങളിലൂടെ ലഭിക്കുക. 20000 ചതുരശ്ര അടി വിസ്തൃതിയിലാണ് 17 കലാകാരൻമാർ ചേർന്ന് പഴയ കേരളം തയ്യാറാക്കുന്നത്. പ്രത്യാശയുടെയും സന്തോഷത്തിെൻറയും പ്രതീകമായ കമോൺ കേരളയുടെ ഒൗദ്യോഗിക ചിഹ്നം ഹോപ്പിയുടെ കൂറ്റൻ മാതൃകകളും ഒരുങ്ങുന്നുണ്ട്.
മികച്ച രംഗ സംവിധാനത്തിന് മൂന്നു തവണ സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ ബാവ ഗൾഫ് മേഖലയിൽ ഇത്തരമൊരു സെറ്റ് ഒരുക്കുന്നത് ഇതാദ്യമായാണ്.
കുമരങ്കരിയിലെ പള്ളി കാണാൻ നാടൊട്ടുക്ക് നിന്ന് ജനമെത്തിയതു പോലെ ഷാർജയിൽ വിരിയുന്ന കേരളം കാണാൻ സ്വദേശികളും വിദേശികളുമുൾപ്പെടെ ഒഴുകിയെത്തുമെന്നും ഉറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.