ദുബൈ: കലാപരിപാടികളും ബിസിനസ് ചർച്ചകളും മാത്രമല്ല, കമോൺ കേരള ഒരുക്കുന്നത് ഇതുവരെ കാണാത്ത തരത്തിെല ഷോപ്പിങ് വിസ്മയം കൂടിയാണ്. േലാകോത്തര ബ്രാൻഡുകൾ ഏറ്റവും കുറഞ്ഞ വിലക്ക് സ്വന്തമാക്കാൻ ലഭിക്കുന്ന അസുലഭ അവസരം. കമോൺ കേരളക്ക് വേദിയാവുന്ന ഷാർജ എക്സ്പോ സെൻററിെൻറ ഒരു ഭാഗത്ത് പ്രേത്യകമായി സജ്ജമാക്കുന്ന സ്റ്റാളുകളിൽ പ്രമുഖ ബ്രാൻറുകളുടെ ഫാഷൻ വസ്ത്രങ്ങൾ, കുട്ടിയുടുപ്പുകൾ, പാദരക്ഷകൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ, പെർഫ്യൂമുകൾ എന്നിവയെല്ലാം 80 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. ലെവി, പൊലീസ്, പുമ, അഡിഡാസ്, സ്കെച്ചേഴ്സ് തുടങ്ങി ഡസൻ കണക്കിന് ലോകോത്തര ബ്രാൻഡുകൾ പരിപാടിയുമായി സഹകരിക്കുന്നുണ്ട്.
നാട്ടിൽ പോകുേമ്പാൾ പ്രിയപ്പെട്ടവർക്കായി കൊണ്ടുപോകാൻ ആവശ്യമായ സാമഗ്രികളെല്ലാം ഏറ്റവും വലിയ മികച്ച രീതിയിൽ ഷോപ്പിങ് നടത്താൻ കഴിയുന്നയിടമായിരിക്കും ഇത്. പൊതു വിപണിയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനെ അപേക്ഷിച്ച് വൻ തുക ലാഭിക്കാൻ കമോൺ കേരളയിലെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിക്കുക വഴി കഴിയും. നാട്ടുചന്തയിൽ വിൽപ്പനക്ക് വച്ചിരിക്കുന്ന കേരളത്തിെൻറ തനത് ഉൽപന്നങ്ങൾക്ക് പുറമെ മുന്തിയ മാളുകളിൽ മാത്രം കാണാവുന്ന അത്യാധുനിക ഉപകരണങ്ങൾ വരെ ഇവിടെ ഉണ്ടാകും. വൻകിട വ്യവസായ സ്ഥാപനങ്ങൾ തമ്മിൽ കരാറുകൾ ഒപ്പിടുന്നത് മുതൽ നാടൻ ചായക്കടയിൽ നിന്ന് ചായ വാങ്ങിക്കുടിക്കുന്നത് വരെയുള്ള എല്ലാത്തരം വ്യാപാര, സമ്പത്തിക പ്രവർത്തനങ്ങൾക്കും കമോൺകേരള വേദിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.