ഷാർജ: കമോൺ കേരള ഇൻഡോ-അറബ് സാംസ്കാരിക സംഗമത്തിന് ആതിഥ്യമരുളുന്ന ഷാർജയിൽ പരിപാടിയുടെ വിജയത്തിന് നിർദേശങ്ങളും ആശംസകളുമായി സാമൂഹിക സംഘടനാ നേതാക്കളും വ്യാപാര പ്രമുഖരും ഒത്തു ചേർന്നു. ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. വൈ.എ. റഹീമിെൻറ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യുട്ടിവ് മോഹൻ കുമാർ, ദിവാൻ അമീരി പ്രസിൻഷ്യൽ സെക്രട്ടറി ബാലു,സേഫ്റ്റി മറൈൻ സി.ഇ.ഒ സീതി, റഷാ ഫാർമസി എം.ഡി അബ്ദു റഷീദ്, ഷാർജ കെ.എം.സി.സി പ്രസിഡൻറ് അബ്ദുല്ല മല്ലിച്ചേരി, കായംകുളം അസോസിയേഷൻ പ്രസിഡൻറ് വിജയൻ, െഎ.എ.എസ് ജന.സെക്രട്ടറി ബിജു സോമൻ തുടങ്ങിയവർ സംസാരിച്ചു. ഇവൻറ് സി.ഇ.ഒ ബിഷ്റുദ്ദീൻ ശർഖി പരിപാടി വിശദീകരിച്ചു. നജീബ് മുഹമ്മദ് സ്വാഗതവും മനാഫ് എടപ്പാൾ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.