ദുബൈ: മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ നാൽപതാം ചരമവാർഷികത്തോടനുബന്ധിച്ച് സി.എച്ച്. മുഹമ്മദ് കോയ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നവംബർ ആദ്യവാരം ദുബൈയിൽ നടക്കുമെന്ന് സി.എച്ച്. ഫൗണ്ടേഷൻ അറിയിച്ചു.
‘റിഫ്ലക്ഷൻസ് ഓൺ സി.എച്ച്: എ കോമെമ്മറേഷൻ’ എന്ന പേരിൽ നടക്കുന്ന സമ്മേളനത്തിൽ ഇന്ത്യയിലെയും വിദേശങ്ങളിലെയും ഭരണനേതൃത്വത്തിലുള്ളവർ, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ബിസിനസ് രംഗത്തെ പ്രമുഖർ സംബന്ധിക്കും.
സ്വാഗതസംഘം ഭാരവാഹികളായി ഡോ. മുഹമ്മദ് മുഫ്ലിഹ് (ചെയർ), ജലീൽ മഷ്ഹൂർ തങ്ങൾ (ജന. കൺ), ഫിറോസ് അബ്ദുല്ല (ട്രഷ), ഷബീർ മണ്ടോളി, നാസിം പാണക്കാട്, അബ്ദുല്ല നൂറുദ്ദീൻ, ഒ.കെ. സലാം, സൽമാൻ ഫാരിസ് (വൈ. ചെയർ), സെമീർ മഹമൂദ് മനാസ്, റാഷിദ് കിഴക്കയിൽ, ജസീൽ കായണ്ണ, ഡോ. ഫിയാസ്, കെ.സി. സിദ്ദീഖ് (കൺവീനർമാർ) എന്നിവരെ തെരഞ്ഞെടുത്തു. ഡോ. മുഹമ്മദ് മുഫ്ലിഹ് അധ്യക്ഷത വഹിച്ചു. ഡോ. എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. മുഹമ്മദ് മിന്നാഹ്, സെമീർ മഹമൂദ് മനാസ്, ഡോ. ഫിയാസ്, അഷ്റഫ് പള്ളിക്കര, റഹീം പേട്ട, നാസിം പാണക്കാട്, എൻ.കെ. റിഫിയത്ത്, നബീൽ നാരങ്ങോളി, സൽമാൻ ഫാരിസ് എന്നിവർ സംസാരിച്ചു. ജലീൽ മഷ്ഹൂർ തങ്ങൾ സ്വാഗതവും ഫിറോസ് അബ്ദുല്ല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.