ഷാർജ: ഇൻകാസ് അജ്മാൻ സ്റ്റേറ്റ് കമ്മിറ്റി മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനം ആചരിച്ചു. പ്രസിഡന്‍റ് നസീർ മുറ്റിച്ചൂർ അധ്യക്ഷതവഹിച്ചു. യു.എ.ഇ ഇൻകാസ് കോഓഡിനേറ്റർ മോഹൻദാസ് മുഖ്യാതിഥിയായിരുന്നു. വർക്കിങ് പ്രസിഡന്‍റ് റഫീഖ് മാനം കണ്ടെത്ത്, വൈസ് പ്രസിഡന്‍റ് സൽവറുദ്ദീൻ, മലപ്പുറം ജില്ല പ്രസിഡൻറ് മുഹമ്മദ് ഷാ എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഗീവർഗീസ് പണിക്കർ സ്വാഗതവും ട്രഷറർ അബ്ദുൽ സലാം നന്ദിയും പറഞ്ഞു.
അബൂദബി: മഹാത്മാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. അബൂദബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍ററിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയായിരുന്നു തുടക്കം. മുന്‍ കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. ജി. ഗോപകുമാര്‍ മുഖ്യാതിഥിയായി. ഐ.എസ്.സിയുടെയും ഗാന്ധി സാഹിത്യ വേദിയുടെയും പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു.ഐ.എസ്.സി പ്രസിഡൻറ് യോഗേഷ് പ്രഭു, ജനറല്‍ സെക്രട്ടറി ജോജോ അമ്പുക്കന്‍, ഗാന്ധി സാഹിത്യവേദി പ്രസിഡന്റ് വി.ടി.വി. ദാമോദരന്‍, ജനറല്‍ സെക്രട്ടറി എം.യു. ഇര്‍ഷാദ് നേതൃത്വം നല്‍കി.
ദുബൈ: ഇൻറർനാഷനൽ സെൻറർ ഫോർ ഗാന്ധിയൻ തോട്സ് യു.എ.ഇ ചാപ്റ്റർ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. സൂം പ്ലാറ്റ്ഫോമിൽ നടന്ന ചടങ്ങിൽ എൻ.പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. അപ്സര ശിവപ്രസാദ് പ്രാർഥന ഗീതം ആലപിച്ചു. ഗാന്ധിയൻ ചിന്തകളെയും ആശയങ്ങളെയും ഒരുകാലത്തും ലോകജനതയുടെ മനസ്സിൽനിന്ന് മായ്ക്കാൻ കഴിയില്ലെന്ന് യോഗം ഉദ്ഘാടനം ചെയ്ത കെ.പി.സി.സി ജനറൽ സെക്രട്ടറി പ്രഫ. കെ.എ. തുളസി അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ മതേതരത്വവും ജനാധിപത്യവും സ്വാതന്ത്ര്യവും നിലനിൽക്കണമെങ്കിൽ ഗാന്ധിയൻ ചിന്തകളെ ഉൾക്കൊള്ളാൻ തയാറാവണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ പറഞ്ഞു. കേരള സർവോദയ സംഘം സെക്രട്ടറി കെ.ജി. ബാബുരാജ് സംസാരിച്ചു. എ.കെ. സേതുനാഥ് സ്വാഗതവും സി. മോഹൻദാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.