ദുബൈ: യു.എ.ഇയിലെ മലയാളി വിദ്യാർഥികളുടെ മെഡിക്കൽ എൻട്രൻസ് പ്രവേശനപരീക്ഷയെക്കുറിച്ചും, പത്താം ക്ലാസ് കഴിഞ്ഞ വിദ്യാർഥികളുടെ ഭാവി തിരഞ്ഞെടുപ്പുകളെക്കുറിച്ചുമുള്ള സംശയങ്ങൾ തീർക്കാനും കൃത്യമായ ഭാവിനിർണയം നടത്താൻ സഹായിക്കുന്നതിനുംവേണ്ടി ഡോപ്പയിലെ ഡോക്ടർമാർ ദുബൈയിൽ എത്തുന്നു.
പത്താം ക്ലാസ് കഴിഞ്ഞ് എന്തു പഠിക്കണം, എങ്ങനെ പഠിക്കണം, എവിടന്ന് തുടങ്ങണം എന്നിങ്ങനെ തുടങ്ങി മെഡിക്കൽ എൻട്രൻസിന് തയാറെടുക്കുന്ന ഒരു വിദ്യാർഥി അറിയേണ്ട എല്ലാ കാര്യങ്ങളും ഈ പരിപാടിയിൽ പങ്കെടുക്കുന്ന വിദ്യാർഥിക്ക് പഠിക്കാനാകും.
കൂടാതെ, പത്താം ക്ലാസ് കഴിഞ്ഞ വിദ്യാർഥികൾക്കുള്ള നീറ്റ് സ്കൂൾ ഇൻറർവ്യൂവും, പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് തങ്ങളുടെ അഭിരുചിയനുസരിച്ച് ഭാവി തിരഞ്ഞെടുക്കാനുള്ള ഡീ-നാറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും 2024 നീറ്റിന് തയാറെടുക്കുന്ന വിദ്യാർഥികൾക്കുള്ള റിപ്പീറ്റേഴ്സ് ഐയിംസ് ബാച്ച് ഇൻറർവ്യൂവും പ്രസ്തുത പരിപാടിയിൽ നടക്കുന്നതാണ്.
മേയ് 19, 20, 21 തീയതികളിലാണ് ഈ പരിപാടി നടക്കുന്നത്. ഷാർജ എക്സ്പോ സെൻററിൽ നടക്കുന്ന കമോൺ കേരള പരിപാടിയിൽ വെച്ചായിരിക്കും ഡോപ്പയുടെ ഈ പരിപാടി നടക്കുക. ഇൻറർവ്യൂകൾക്കും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനും നേരത്തേ ബുക്ക് ചെയ്യേണ്ടതുണ്ട്. സൗജന്യ ബുക്കിങ്ങിനും മറ്റു വിവരങ്ങൾക്കുംവേണ്ടി വിളിക്കുക. +971 50 270 7245
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.