തദ്ദേശ തെരെഞ്ഞടുപ്പ് ഗോദയിലേക്കിറങ്ങുേമ്പാൾ എനിക്ക് പ്രായം 25 വയസ്സായിരുന്നു. എതിരാളിയാവട്ടെ, തൊടുപുഴ ന്യൂമാൻ കോളജിലെ എെൻറ അധ്യാപികയായിരുന്ന കൊച്ചുത്രേസ്യ ടീച്ചറും. എൽ.ഡി.എഫിെൻറ മുൻ മുനിസിപ്പൽ ചെയർപേഴ്സനായിരുന്ന ടീച്ചർക്കെതിരെ മത്സരിക്കുന്നതിൽ ചെറുതല്ലാത്ത ആശങ്കയുണ്ടായിരുന്നു. ബി.ജെ.പിയുടെ സിറ്റിങ് സീറ്റിലാണ് കൈപ്പത്തി ചിഹ്നവുമായി ഞാൻ മത്സരിച്ചത്. പേക്ഷ, വീടു കയറി തുടങ്ങിയപ്പോൾ എന്തെന്നില്ലാത്ത ആത്മവിശ്വാസം ലഭിച്ചു. അത്ര വലിയ സ്നേഹമാണ് ഓരോ വീട്ടിൽ നിന്നും തൊട്ടറിഞ്ഞത്. വീടുകയറാൻ ഇന്നത്തെ എം.പി ഡീൻ കുര്യാക്കോസുമുണ്ടായിരുന്നു. ന്യൂമാൻ കോളജിൽ എെൻറ സഹപാഠിയായിരുന്നു ഡീൻ.
ബംഗളൂരുവിൽനിന്ന് പഠനം കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ അപ്രതീക്ഷിതമായാണ് തെരഞ്ഞെടുപ്പ് രംഗത്തേക്ക് വിളി വന്നത്. ആരാകും സ്ഥാനാർഥിയെന്നതിനെ കുറിച്ച് സുഹൃത്തുക്കളുമായി ചർച്ച ചെയ്തുകൊണ്ടിരിക്കുേമ്പാഴാണ് വീട്ടിൽനിന്ന് വിളി വരുന്നത്. അന്നത്തെ എം.എൽ.എ ആയിരുന്ന പി.ടി. തോമസ് വീട്ടിലെത്തിയിട്ടുണ്ടെന്നും ഉടൻ വരണമെന്നും അവർ അറിയിച്ചു. അങ്ങനെ വീട്ടിലെത്തിയപ്പോഴാണ് ന്യൂമാൻ കോളജ് വാർഡിൽ എന്നെ പരിഗണിക്കുന്നതായി വിവരം ലഭിച്ചത്. ആദ്യമൊന്ന് മടിച്ചെങ്കിലും പി.ടിയും സുഹൃത്തുക്കളും ധൈര്യം പകർന്നു. ത്രികോണ മത്സരമായിരുന്നു വാർഡിൽ. വോട്ടെണ്ണൽ ദിവസം ആകാംക്ഷ കൊണ്ട് ബൂത്തിനുള്ളിൽ കയറിയിരുന്നു. വിജയപ്രഖ്യാപനം വന്നപ്പോഴുണ്ടായ സന്തോഷം ഇപ്പോഴും പറഞ്ഞറിയിക്കാൻ കഴിയില്ല. കൗൺസലിലെ ഏറ്റവും പ്രായം കുറഞ്ഞ മെംബറായിരുന്നു ഞാൻ.
കക്ഷിഭേദമെന്യേ ഭവന പദ്ധതിയിൽ ഉൾപ്പെടെ എല്ലാവർക്കും സഹായം ചെയ്യാൻ കഴിഞ്ഞു എന്ന ചാരിതാർഥ്യമുണ്ട്. കൗൺസിലറായ ശേഷമായിരുന്നു വിവാഹവും അഭിഭാഷക എൻറോൾമെൻറും. 1500 രൂപയായിരുന്നു കൗൺസിലിൽ നിന്നുള്ള വരുമാനം. മാത്രമല്ല, അഭിഭാഷകവൃത്തിയിൽ വേണ്ടത്ര ശ്രദ്ധിക്കാനും കഴിഞ്ഞില്ല. ഇതോടെയാണ് രാജിവെക്കുന്നതിനെ കുറിച്ച് ആലോചിച്ചത്. 2008ൽ ബംഗളൂരുവിൽ നിന്ന് നല്ലൊരു ഓഫർ വന്നു. ഇക്കാര്യം പി.ടി. തോമസിനോട് സംസാരിച്ചപ്പോൾ മനസ്സില്ലാമനസ്സോടെ അദ്ദേഹം രാജിവെക്കാൻ സമ്മതിച്ചു. വാർഡിലെ വീടുകളിൽ പോയി സംസാരിച്ച് അവരുടെയും അനുവാദം വാങ്ങി. അങ്ങനെ ആദ്യത്തെ കൗൺസിൽ സ്ഥാനം മൂന്നു വയസ്സായപ്പോൾ രാജിവെച്ച് ബാംഗ്ലൂരിലേക്കും അവിടെനിന്ന് ദുബൈയിലേക്കും പറന്നു. നാട്ടിലെ നേതാക്കന്മാരുമായുള്ള ബന്ധം ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്.അതുകൊണ്ടാണ് ഇൻകാസ് ഇടുക്കി ജില്ല കമ്മിറ്റി ഉദ്ഘാടനം ചെയ്യാൻ ഡീൻ കുര്യാക്കോസും പി.ടിയും ദുബൈയിൽ എത്തിയത്.
തൊടുപുഴ നഗരസഭ കൗൺസിലർ (2005-2008)വാർഡ്: ന്യൂമാൻ കോളജ് വാർഡ്
ഭൂരിപക്ഷം: 90
പാർട്ടി: കോൺഗ്രസ്
ഇപ്പോൾ: ദുബൈയിൽ ലീഗൽ കൺസൽട്ടൻറ്ഇ
ൻകാസ് ഇടുക്കി പ്രസിഡൻറ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.