ദുബൈ: മലയാളത്തിന്റെ സ്വാഭാവിക ഹാസ്യം ഇന്ത്യൻ സിനിമയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചിട്ടുള്ള കലാകാരനാണ് സിദ്ദീഖെന്ന് ഒ.എ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി അഡ്വ. ഹാഷിക് തൈക്കണ്ടി പറഞ്ഞു. മലയാള ചലച്ചിത്രമേഖലക്കും സിനിമ കലാകാരന്മാർക്കും സിദ്ദീഖിന്റെ വേർപാട് തീരാനഷ്ടമാണ്.
പ്രവാസികളുമായി അടുത്ത് ഇടപെട്ട ഒരു കലാകാരൻകൂടി അപ്രതീക്ഷിതമായി യാത്രയാവുകയാണ്. അദ്ദേഹത്തിന് കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഇൻകാസിന്റെയും ഒ.എസ്.സിയുടെയും ആദരാഞ്ജലികൾ അർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ദുബൈ: സിദ്ദീഖിലൂടെ വിടപറഞ്ഞത് മലയാള സിനിമക്ക് പകരം വെക്കാനാകാത്ത പ്രതിഭ സാന്നിധ്യമെന്ന് ചിരന്തന സാംസ്കാരിക വേദിയുടെ അനുശോചന സന്ദേശത്തിൽ പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി പറഞ്ഞു.
സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ, നിർമാതാവ് എന്നീ നിലകളിൽ തന്റെ കഴിവ് തെളിയിച്ച അദ്ദേഹത്തിന്റെ വിയോഗം പുതുതലമുറ കലാകാരന്മാർക്ക് തീരാനഷ്ടമാണെന്നും അനുശോചനസന്ദേശത്തിൽ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.