അബൂദബി: അരനൂറ്റാണ്ടിലേറെയായി മലയാള കലാസാഹിത്യ ചലച്ചിത്ര ലോകത്ത് വ്യക്തിമുദ്ര ചാര്‍ത്തിയ മഹാനായ ചിത്രകാരനായിരുന്നു ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെന്ന് ശക്തി തിയറ്റേഴ്സ് അബൂദബി. മലയാള സാഹിത്യലോകത്തെ പ്രഗല്ഭരായ തകഴിയും എം.ടിയും പൊറ്റെക്കാട്ടും മാധവിക്കുട്ടിയും വി.കെ.എന്നും പുനത്തിലും അടക്കമുള്ളവരുടെ കൃതികള്‍ക്ക് ദൃശ്യവിരുന്ന് നല്കി ആസ്വാദകരുടെ ഹൃദയങ്ങളില്‍ നിലയുറപ്പിച്ച നമ്പൂതിരി ജനകീയതയും കലാപരതയും സമ്മേളിച്ച വരയുടെ കുലപതിയായിരുന്നു.
എം.ടിയുടെ രണ്ടാമൂഴത്തിലെ ഭീമനും ദ്രൗപദിയും അര്‍ജുനനും ദുര്യോധനനുമൊക്കെ വാക്കുകള്‍ക്കൊപ്പമോ അതിനേക്കാള്‍ ശക്തിയിലോ വായനക്കാരുടെ മനസ്സില്‍ വരച്ചിടാന്‍ നമ്പൂതിരിയുടെ വരകള്‍ക്ക് കഴിഞ്ഞിരുന്നതായും ശക്തി തിയറ്റേഴ്സിന് വേണ്ടി ആക്ടിങ് പ്രസിഡന്റ് ഗോവിന്ദന് നമ്പൂതിരിയും ജനറല്‍ സെക്രട്ടറി സഫറുല്ല പാലപ്പെട്ടിയും അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.