ദുബൈ: മികച്ച ഭരണാധികാരിയായിരുന്ന ആര്യാടന്റെ നിര്യാണം വലിയ നഷ്ടമാണെന്ന് ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടി, ആക്ടിങ് ജനറൽ സെക്രട്ടറി കെ.പി.എ. സലാം എന്നിവർ പറഞ്ഞു. ദീർഘകാലം എം.എൽ.എയും മന്ത്രിയുമായി പ്രവർത്തിച്ച അദ്ദേഹം ജനങ്ങളുടെ ഏതു പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കുന്നതിൽ അസാമാന്യ കഴിവു തെളിയിച്ച രാഷ്ട്രീയ നേതാവായിരുന്നുവെന്നും കെ.എം.സി.സി അനുശോചന സന്ദേശത്തിൽ അറിയിച്ചു.
ഏഴു പതിറ്റാണ്ടുകളായി കോൺഗ്രസിന്റെ പ്രഗല്ഭനായ നേതാവും രാഷ്ട്രീയ കേരളത്തിന്റെ കരുത്തുറ്റ മതേതര ശബ്ദവുമായിരുന്നു ആര്യാടൻ മുഹമ്മദ് എന്ന് സാമൂഹിക പ്രവർത്തകൻ പുന്നക്കൻ മുഹമ്മദലി പറഞ്ഞു. ആദർശത്തിൽ വെള്ളം ചേർക്കാൻ തയാറാകാതെ ഉറച്ച നിലപാടെടുക്കുന്ന അദ്ദേഹത്തിന് മുന്നണിയിൽ തന്നെ എതിർപ്പുകൾ ഏറെ നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാൽ, മുന്നണി എടുക്കുന്ന തീരുമാനത്തോടൊപ്പം ഇപ്പോഴും ഉറച്ചുനിൽക്കുക എന്ന രാഷ്ട്രീയമര്യാദ ആര്യാടനെ വേറിട്ടതാക്കുന്നുവെന്നും പുന്നക്കൻ മുഹമ്മദലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.