ദുബൈ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന ടി.എച്ച്. മുസ്തഫയുടെ നിര്യാണത്തിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജ അനുശോചിച്ചു. ഭക്ഷ്യമന്ത്രിയായിരുന്ന കാലത്ത്, പെതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിന് വേണ്ടി അദ്ദേഹം നിരവധി നടപടികൾ സ്വീകരിച്ചു. മികച്ച ഭരണകർത്താവ് എന്നതിലുപരി എല്ലാവരെയും സഹായിക്കാനുള്ള വിശാല മനഃസ്ഥിതി അദ്ദേഹത്തിനുണ്ടായിരുന്നു -അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഓർമിച്ചു. നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുകയും കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും സങ്കടത്തിൽ പങ്കുചേരുന്നതായും തളങ്കര പറഞ്ഞു.
ദുബൈ: രാഷ്ട്രീയ സാമൂഹിക മണ്ഡലത്തിൽ നിറഞ്ഞുനിന്ന മുൻ മന്ത്രി ടി.എച്ച്. മുസ്തഫയുടെ നിര്യാണത്തിൽ ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി സെക്രട്ടറിയും മിഡിലീസ്റ്റ് കൺവീനറുമായ അഡ്വ. ഹാഷിക്ക് അനുശോചനം അറിയിച്ചു. ജനാധിപത്യ കേരളത്തിലെ മതേതര മുഖമായിരുന്നു അദ്ദേഹമെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.
ദുബൈ: കോൺഗ്രസിന്‍റെ മതേതര മുഖമാണ് അന്തരിച്ച ടി.എച്ച്. മുസ്തഫയെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എ.ഇ കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി അനുശോചന സന്ദേശത്തിൽ പറഞ്ഞു. സേവാദൾ പ്രസ്ഥാനത്തെ നയിച്ച അദ്ദേഹത്തിന്‍റെ നിര്യാണം കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണെന്ന് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.