ദുബൈ: കുവൈത്തിൽ പാർപ്പിട സമുച്ചയത്തിലുണ്ടായ അഗ്നിബാധയിൽ മരിച്ചവരുടെ വേർപാടിൽ ‘ഓർമ’ ദുബൈ അനുശോചനം രേഖപ്പെടുത്തി. കുവൈത്ത് സർക്കാറിനോടും കുവൈത്തിലെ ജനങ്ങളോടും മരിച്ചവരുടെ കുടുംബങ്ങളോടും ആത്മാർഥമായ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നു. പ്രവാസികളെ സംബന്ധിച്ച് ഏറ്റവും വലിയ ദുരന്തമാണ് കുവൈത്ത് അഗ്നിബാധയിലുണ്ടായത്. മരിച്ച 49 പേരിൽ 24 മലയാളികളുൾപ്പെടെ 46 ഇന്ത്യക്കാരുണ്ട്. ദുരന്തമുണ്ടായപ്പോൾ തന്നെ ഇന്ത്യൻ എംബസിയും കേരള സർക്കാറും നോർക്കയും കല കുവൈത്ത് അടക്കമുള്ള സന്നദ്ധ സംഘടനകൾ നടത്തിയ പ്രവർത്തനവും എടുത്തുപറയേണ്ടതാണ്. മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനും മറ്റും ഇതിലൂടെ കഴിഞ്ഞു. മരിച്ചവരുടെ ആശ്രിതർക്ക് സഹായധനം പ്രഖ്യാപിച്ചവരെയും അഭിവാദ്യം ചെയ്യുന്നതായി ഓർമ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.