ഷാർജ: അഡ്വ. എം.കെ. പ്രേംനാഥിന്റെ നിര്യാണത്തിൽ ജനത കൾചറൽ സെന്റർ ഓവർസീസ് കമ്മിറ്റി അനുശോചിച്ചു. സൗമ്യനും ജനകീയനുമായ സോഷ്യലിസ്റ്റ് നേതാവാണ് അഡ്വ. എം.കെ. പ്രേംനാഥ്. സാധാരണക്കാരില്‍ ഒരാളായി ജീവിച്ച അദ്ദേഹം കറകളഞ്ഞ മതേതരവാദിയും മാതൃക സോഷ്യലിസ്റ്റുമാണ്. കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് ജെ.സി.സി ഓവർസീസ് കമ്മിറ്റി ഭാരവാഹികളായ പി.ജി. രാജേന്ദ്രൻ, നജീബ് കടലായി, അനിൽ കൊയിലാണ്ടി, നാസർ മുക്താർ എന്നിവർ അനുശോചനക്കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.