ഇൻറർനാഷനൽ പ്രമോട്ടേഴ്സ് അസോസിയേഷൻ (ഐ.പി.എ)
ദുബൈ: സമൂഹത്തിന് ആകമാനം മാതൃകാപുരുഷനായി മാറിയ സമുജ്ജ്വല വ്യക്തിത്വമാണ് അന്തരിച്ച ഡോ. പി.എ. ഇബ്രാഹിം ഹാജിയെന്ന് ഇൻറർനാഷനൽ പ്രമോട്ടേഴ്സ് അസോസിയേഷൻ (ഐ.പി.എ) സംഘടിപ്പിച്ച അനുശോചന യോഗം അഭിപ്രായപ്പെട്ടു. സമൂഹത്തിെൻറ നല്ല നാളേക്കുവേണ്ടി നന്മയുടെ കൂട്ടായ്മകൾക്കൊപ്പം കൈകോർത്ത് ജീവിതംവരിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും ഐ.പി.എ ചെയർമാൻ വി.കെ ഷംസുദ്ദീൻ പറഞ്ഞു. ബഷീർ പാൻ ഗൾഫ്, അഡ്വ. അജ്മൽ, സി.എ. ശിഹാബ് തങ്ങൾ, മുനീർ അൽ വഫാ, ഫിറോസ് ഐവർ, അഫി അഹ്മദ്, സൽമാൻ ഫാരിസ്, റഫീഖ് അൽ മായാർ, എ.എ.കെ. മുസ്തഫ, റിയാസ് കിൽട്ടൻ, ജമാദ് ഉസ്മാൻ, സതീഷ് തുടങ്ങിയ നിരവധി പേർ അനുശോചന യോഗത്തിൽ സംസാരിച്ചു.
റാക് കെ.എം.സി.സി
റാസല്‍ഖൈമ: ചന്ദ്രിക ഡയറക്ടറും പ്രമുഖ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന പി.എ. ഇബ്രാഹിം ഹാജിയുടെ നിര്യാണത്തില്‍ റാക് കെ.എം.സി.സി അനുശോചിച്ചു. ബുഖാരി മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷം കെ.എം.സി.സി ഓഫിസില്‍ നടന്ന യോഗത്തില്‍ നേതാക്കളും പ്രവര്‍ത്തകരും സംബന്ധിച്ചു. പ്രസിഡൻറ് ഹനീഫ് പാനൂര്‍, ജന. സെക്രട്ടറി അസീസ് പേരോട്, താജുദ്ദീന് മര്‍ഹബ, അയൂബ് കോയക്കന്‍, അസീസ് കൂടല്ലൂര്‍, റഹീം കാഞ്ഞങ്ങാട്, റാഷിദ് തങ്ങള്‍, കാദര്‍കുട്ടി നടുവണ്ണൂര്‍, അയൂബ് നാദാപുരം, ബഷീര്‍ മാലോം എന്നിവര്‍ സംസാരിച്ചു.
കാസർകോട് കെ.എം.സി.സി.
ദുബൈ: എല്ലാവരെയും ചേർത്തുപിടിച്ച കാരുണ്യ പ്രവർത്തകനെയാണ് ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ വിയോഗത്തിലൂടെ പ്രവാസലോകത്തിന് നഷ്ടമായതെന്ന് ദുബൈ കാസർകോട് കെ.എം.സി.സി. മത സാമൂഹിക വിദ്യാഭ്യാസ രംഗത്തും മികച്ച നേതൃമികവ് പ്രകടിപ്പിക്കുക വഴി ഏവർക്കും മാതൃകയാവാനും അദ്ദേഹത്തിന് കഴിഞ്ഞുവെന്നും പ്രസിഡൻറ് അബ്ദുല്ല ആറങ്ങാടി, ജനറൽ െസക്രട്ടറി സലാം കന്യപ്പാടി, ട്രഷറർ ടി.ആർ ഹനീഫ്, ഓർഗനൈസിങ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ എന്നിവർ ചൂണ്ടിക്കാട്ടി. ജില്ല ഭാരവാഹികളായ റഷീദ് ഹാജി കല്ലിങ്കാൽ സി. എച്ച്. നൂറുദ്ദീൻ, മഹ്മൂദ് ഹാജി പൈവളിഗെ, റാഫി പള്ളിപ്പുറം, ഇ.ബി. അഹ്മദ് ചെടയ്കൽ, അഡ്വ. ഇബ്രാഹിം ഖലീൽ, ഹസൈനാർ ബീജന്തടുക്ക, അഷ്റഫ് പാവൂർ, സലാം തട്ടാനാച്ചേരി, കെ.പി. അബ്ബാസ് കളനാട്, ഫൈസൽ മൊഹ്സിൻ തളങ്കര, യൂസുഫ് മുക്കൂട്, എൻ.സി. മുഹമ്മദ് ശരീഫ് പൈക, ഹാഷിം പടിഞ്ഞാർ തുടങ്ങിയവരും അനുശോചിച്ചു.
ദുബൈ കെ.എം.സി.സി
ദുബൈ: ഡോ.പി.എ. ഇബ്രാഹിം ഹാജിയുടെ വിയോഗത്തോടെ ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിക്ക് നഷ്ടമായത് അത്താണിയാണെന്ന് ജില്ലാ പ്രസിഡന്റ് ഇസ്മയിൽ ഏറാമല, ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഭാരവാഹികളായ നജീബ് തച്ചംപൊയിൽ, നാസർ മുല്ലക്കൽ, കെ. അബൂബക്കർ മാസ്റ്റർ, മൊയ്തു അരൂർ, തെക്കയിൽ മുഹമ്മദ്, ഹംസ കാവിൽ, എ.പി. മൊയ്തീൻ കോയ ഹാജി, എം.പി അഷ്റഫ്, മുഹമ്മദ് മൂഴിക്കൽ, മജീദ് കുനഞ്ചേരി, അഷ്റഫ് പള്ളിക്കര, വി.കെ. കെ റിയാസ്, ഹാഷിം എലത്തൂർ, ഇസ്മയിൽ ചെരുപ്പേരി, മുഹമ്മദ് പുറമേരി, അഹമ്മദ് ബിച്ചി, അഷ്റഫ് ചമ്പോളി, മൂസ കൊയമ്പ്രം, എം. മുഹമ്മദ് ഷരീഫ്, റാഷിദ് കിഴക്കയിൽ എന്നിവർ അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.