അബൂദബി: നിർമിത ബുദ്ധി (എ.ഐ) പരിശീലനത്തിനായുള്ള ലോകത്തെ ഏറ്റവും വലിയ സൂപ്പർ കമ്പ്യൂട്ടർ യു.എ.ഇയിലെത്തി. അബൂദബിയിലെ ടെക്നോളജി ഹോൾഡിങ് ഗ്രൂപ്പായ ജി42ഉം കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമിത ബുദ്ധി ചിപ്പ് നിർമാണ സ്റ്റാർട്ടപ് കമ്പനിയായ സെറിബ്രാസ് സിസ്റ്റംസും ചേർന്നാണ് കോണ്ടർ ഗാലക്സി-1 (സി.ജി-1) എന്ന സൂപ്പർ കമ്പ്യൂട്ടർ യു.എ.ഇയിൽ അവതരിപ്പിച്ചിരിക്കുന്നത്.
നിർമിത ബുദ്ധി ഉപയോഗിച്ച് ആരോഗ്യസുരക്ഷ, ഊർജം, കാലാവസ്ഥ മാറ്റം എന്നിവയിലെ വെല്ലുവിളികളെ നേരിടുകയെന്നതാണ് ലക്ഷ്യം. പരസ്പര ബന്ധിതമായ ഒമ്പത് സൂപ്പർ കമ്പ്യൂട്ടറുകളുടെ ശൃംഖലയാണ് കോണ്ടർ ഗാലക്സി എന്ന സൂപ്പർ കമ്പ്യൂട്ടർ. നിർമിതബുദ്ധി പരിശീലന സമയം കുറക്കുന്നതിന് ഇത് സഹായകമാവും. അടുത്തവർഷം തുടക്കത്തിൽ അമേരിക്കയിൽ സി.ജി-2, സി.ജി-3 സൂപ്പർ കമ്പ്യൂട്ടർ കൂടി അവതരിപ്പിക്കാനാണ് സെറിബ്രാസിന്റെ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.