ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂനിറ്റും ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഫുജൈറ ചാപ്റ്ററും സംയുക്തമായി കൈരളി ഫുജൈറ ഓഫിസിൽ കളിക്കൂട്ടം-2024 സംഘടിപ്പിച്ചു. ‘വിനോദത്തോടൊപ്പം വിജ്ഞാനവും’ എന്ന വിഷയത്തിൽ വിവിധ പഠനകളരികളായി തിരിഞ്ഞ് ശാസ്ത്രം, സംസ്കാരം, കരകൗശലം എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു. ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി ഫുജൈറ ചാപ്റ്റർ പ്രസിഡൻറും കളിക്കൂട്ടം ജനറൽ കൺവീനറുമായ രാജശേഖരൻ വല്ലത്ത് സ്വാഗതം പറഞ്ഞു.
കുട്ടികൾ ഒന്നിച്ചുചേർന്ന് കളിക്കൂട്ടം ഉദ്ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച് നടത്തിയ രക്ഷാകർതൃ യോഗത്തിൽ ‘വർത്തമാനകാലവും ശാസ്ത്രവും’ എന്ന വിഷയം ചർച്ച ചെയ്തു. സമാപന യോഗത്തിൽ ലോക കേരള സഭാംഗവും കൈരളി രക്ഷാധികാരിയുമായ സൈമൻ സാമുവേൽ സംസാരിച്ചു. കൈരളി ഫുജൈറ യൂനിറ്റ് ആക്ടിങ് പ്രസിഡൻറ് ജിസ്റ്റാ ജോർജ് അവലോകനം നടത്തി. കൈരളിയുടെ സ്നേഹോപഹാരം കൈരളി രക്ഷാധികാരി സൈമൻ സാമുവേൽ ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി ബാലവേദി കൺവീനർ അരുൺ നെടുമങ്ങാടിന് നൽകി. പങ്കെടുത്ത വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കൈരളി യൂനിറ്റ് സെക്രട്ടറി സുധീർ തെക്കേക്കര നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.