ദുബൈ: പ്രവാസികൾ കാലാകാലങ്ങളായി അനുഭവിക്കുന്ന പ്രശ്നം ഉന്നത കേന്ദ്രങ്ങളിൽ കൃത്യമായി ബോധ്യപ്പെടുത്തി പ്രവാസികൾക്ക് വേണ്ടി ഇടപെടൽ നടത്തിയ ഷാഫി പറമ്പിൽ എം.പിയെ മലബാർ പ്രവാസി യു.എ.ഇ യോഗം അഭിനന്ദിച്ചു.
പ്രവാസികൾ കാലാകാലങ്ങളായി അനുഭവിക്കുന്ന വിഷയത്തിൽ തുടർച്ചയായ ഇടപെടലുകൾ ഉണ്ടാവണമെന്നും പ്രശ്നത്തിൽ ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ മലബാർ പ്രവാസി (യു.എ.ഇ) പ്രസിഡന്റ് ജമീൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. മുഹമ്മദ് സാജിദ്, മോഹൻ വെങ്കിട്ട്, മുഹമ്മദ് അലി, ഹാരിസ് കോസ്മോസ്, മുരളി കൃഷ്ണൻ, അഡ്വ. അസീസ് തോലേരി, ടി.പി അഷ്റഫ്, പി.എം ചന്ദ്രൻ, ഫിറോസ് പയ്യോളി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.