മാസ് ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രവാസികളും ലോക
കേരള സഭയും എന്ന സംവാദം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്യുന്നു
ഷാര്‍ജ: ലോകത്തുള്ള പ്രവാസി മലയാളികളെ പരസ്പരം ബന്ധിപ്പിക്കാനുള്ള നൂതന ആശയമാണ് ലോക കേരള സഭയെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര അഭിപ്രായപ്പെട്ടു. മാസ് സംഘടിപ്പിച്ച ‘പ്രവാസികളും ലോക കേരള സഭയും’ എന്ന വിഷയത്തിൽ നടന്ന സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടന്ന സംവാദത്തിൽ ലോക കേരള സഭ അംഗമായ മാധ്യമ പ്രവർത്തക തൻസി ഹാഷിർ ആമുഖ പ്രഭാഷണം നടത്തി.
കേവലം പ്രവാസി വിഷയ പരിഹാര വഴി എന്നതിനപ്പുറം ഭാവി കേരളത്തിന്റെ നയരൂപവത്കരണത്തിനുള്ള നിർദേശ സമാഹരണം കൂടിയാണ് ലോക കേരള സഭയെന്ന് അവർ അഭിപ്രായപ്പെട്ടു. മാസ് പ്രസിഡന്റ് അജിത രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിനു കോറം സ്വാഗതവും ജോയന്റ് സെക്രട്ടറി ഷമീർ നന്ദിയും പറഞ്ഞു.
സദസ്സിൽ നിന്നുയർന്ന വിവിധ വിഷയങ്ങളിലുള്ള ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ലോക കേരള സഭ അംഗങ്ങളായ ടി.കെ. അബ്ദുൽ ഹമീദ്, ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി കൂടിയായ ശ്രീപ്രകാശ്, ആർ.പി. മുരളി, കൃഷ്ണകുമാർ, ദിലീപ് സി.എൻ.എൻ, റഫീഖ് കയനയിൽ, പി.എ. ഫാറൂഖ്, സലാം പാപ്പിനിശ്ശേരി, പ്രശാന്ത് ആലപ്പുഴ, സർഗ റോയ് എന്നിവർ മറുപടി നൽകി. വാഹിദ് നാട്ടിക മോഡറേറ്റർ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.