മനാമ: യു.എ.ഇയുടെ പുതിയ പ്രസിഡൻറായി ചുമതലയേറ്റ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ആശംസകൾ നേരുന്നതായി ആർ.പി ഗ്രൂപ്പ് ചെയർമാൻ ഡോ. രവി പിള്ള. അന്തരിച്ച പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാെന്റ പാത പിന്തുടർന്ന് യു.എ.ഇയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്ന് ആശംസാ സന്ദേശത്തിൽ പറഞ്ഞു.
സുവർണ്ണ ജൂബിലി പിന്നിടുന്ന രാജ്യത്തിെന്റ മൂന്നാമത്തെ ഭരണാധികാരിയായി നിയമിതനായ ശൈഖ് മുഹമ്മദ് അബൂദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമെന്ന നിലയിൽ ഇതിനകം പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് അദ്ദേഹം കൊണ്ടുവന്ന പരിഷ്കാരങ്ങൾ ഏറെ ശ്രദ്ധ നേടിയതാണ്. രാജ്യത്തിന്‍റെ സൈനിക ശേഷി വർധിപ്പിക്കുന്നതിന് നേതൃത്വം നൽകിയ ശൈഖ് മുഹമ്മദ് വിദേശ ബന്ധങ്ങളിൽ സുപ്രധാനമായ ചുവടുവെപ്പുകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. ലോക നേതാക്കളുമായി ഏറെ അടുപ്പം പുലർത്തുന്ന അദ്ദേഹത്തിന് യു.എ.ഇയുടെ ആഗോള പദവി കൂടുതൽ ശക്തമാക്കാൻ സാധിക്കും.
ഇന്ത്യ-യു.എ.ഇ ബന്ധത്തിന് എക്കാലവും നിറഞ്ഞ പിന്തുണയാണ് അദ്ദേഹം നൽകിയിട്ടുള്ളത്. ശൈഖ് മുഹമ്മദിെന്റ നേതൃത്വത്തിൽ യു.എ.ഇയും ഇന്ത്യയും കഴിഞ്ഞ ഫെബ്രുവരിയിൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക സഹകരണ കരാർ ഏറെ പ്രതീക്ഷ നൽകുന്നതാണ്.
വ്യവസായം, സാങ്കേതിക വിദ്യ, വിദ്യഭ്യാസം തുടങ്ങിയ മേഖലകളിൽ വ്യക്തമായ കാഴ്ചപ്പാടുള്ള ഇദ്ദേഹത്തിന് കീഴിൽ രാജ്യം കുടുതൽ അഭിവൃദ്ധിയിലേക്ക് മുന്നേറുമെന്നും ഡോ. രവി പിള്ള പറഞ്ഞു. എണ്ണ ഇതര സമ്പദ്വ്യവസ്ഥയിലേക്ക് അതിവേഗം മുന്നേറുന്ന ഗൾഫ് രാജ്യങ്ങൾക്ക് കൃത്യമായ ദിശാബോധം നൽകാൻ ശൈഖ് മുഹമ്മദിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.