മുന്നേറി അജ്മാനിലെ നിര്‍മ്മാണ രംഗം

കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് അജ്മാനിലെ നിര്‍മ്മാണ മേഖലയില്‍ ഈ വര്‍ഷം മികച്ച കുതിപ്പ് രേഖപ്പെടുത്തി. 2022ൽ അജ്മാനിലെ നിർമ്മാണ കരാറുകളുടെ മൂല്യം210 കോടി ദിർഹം കവിഞ്ഞു. അജ്മാന്‍ നഗരസഭ ആസൂത്രണ വകുപ്പാണ് ഇത് സംബന്ധമായ കണക്കുകള്‍ വ്യക്തമാക്കിയത്. എമിറേറ്റിലെ നിർമ്മാണ കരാറുകളുടെ മൂല്യം 2022ന്‍റെ ആദ്യ പകുതിയിൽ 2.1 ബില്യൺ ദിർഹം കവിഞ്ഞു. ഇത് മുൻ രണ്ട് വർഷങ്ങളിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് മികച്ച നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. 2020ൽ നിർമ്മാണ കരാറുകൾക്ക് 80 കോടി ദിർഹവും 2021ൽ 190 കോടി ദിർഹവും ലഭിച്ചു. അജ്മാന്‍ എമിറേറ്റിലെ നിർമാണ കരാറുകൾ മുൻ വർഷങ്ങളെ അപേക്ഷിച്ച് 11 ശതമാനം വർധിച്ചതായി നഗരസഭ വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ മുഹമ്മദ് അൽ നുഐമി വ്യക്തമാക്കി.

ഇത് താമസക്കാരുടെയും പദ്ധതി ഉടമകളുടെയും ആത്മവിശ്വാസത്തിന് അടിവരയിടുന്നു. അജ്മാന്‍ എമിരേറ്റില്‍ വന്‍ തോതില്‍ നടന്നു കൊണ്ടിരിക്കുന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍മ്മാണ മേഖലക്ക് വലിയ കരുത്താണ് നല്‍കുന്നത്. ഗതാഗത സൗകര്യം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി പുതുതായി നിരവധി റോഡുകളും പാലങ്ങളും നിര്‍മ്മിക്കുകയും നിര്‍മ്മാണം പുരോഗമികുന്നുമുണ്ട്. ഈ വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍മ്മാണ മേഖലയില്‍ നിക്ഷേപം നടത്തുന്നതിന് നിക്ഷേപകരെ കൂടുതലായി ആകര്‍ഷിക്കുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ അടുത്തിടെ രേഖപ്പെടുത്തിയ മികച്ച നേട്ടം അജ്മാനിലെ നിര്‍മ്മാണ മേഖലക്കും വലിയ കരുത്ത് നല്‍കുന്നുണ്ട്. നിരവധി വന്‍കിട നിക്ഷേപകരാണ് അജ്മാനിലെ നിര്‍മ്മാണ മേഖലയില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാന്‍ ഇപ്പോള്‍ മുന്നോട്ട് വരുന്നത്. നിര്‍മ്മാണ മേഖലയില്‍ ലൈസന്‍സ് നേടുന്നവരുടെ എണ്ണത്തിലും മികച്ച മുന്നേറ്റമാണ് കണ്ട് വരുന്നത്. നിക്ഷേപകര്‍ക്ക് മികച്ച നേട്ടം നല്‍കുന്ന മേഖലയായി അജ്മാനിലെ റിയല്‍ എസ്റ്റേറ്റ് മേഖല വളരുന്നത് നിര്‍മ്മാണ മേഖലക്കും ഏറെ ആശ്വാസം പകരുന്നതായാണ് വിലയിരുത്തപ്പെടുന്നത്. നിര്‍മ്മാണ മേഖലയിലെ ഈ കുതിപ്പ് വിദേശ നിക്ഷേപകരടക്കമുള്ളവരെ കൂടുതലായി ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിന് ഇടയാക്കുന്നുണ്ട്.

Tags:    
News Summary - Construction Sector in Ajman is progressing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.