ദുബൈ: യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നവർ കോൺസുലേറ്റിലും എംബസിയിലും രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി. ഇന്ത്യയും യു.എ.ഇയും തമ്മിൽ തയാറാക്കിയ എയർ ബബ്ൾ കരാറിെൻറ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഇന്ത്യൻ കോൺസുലേറ്റ് പ്രസ്താവനയിൽ അറിയിച്ചു.
വന്ദേ ഭാരത് മിഷൻ വഴി പ്രവാസികളെ നാട്ടിലെത്തിച്ച് തുടങ്ങിയപ്പോഴാണ് ഇന്ത്യക്കാർക്ക് എംബസി രജിസ്േട്രഷൻ നിർബന്ധമാക്കിയത്. അഞ്ചു ലക്ഷത്തോളം ഇന്ത്യക്കാരാണ് രജിസ്റ്റർ ചെയ്തിരുന്നത്. സാങ്കേതിക പരിജ്ഞാനമില്ലാത്തവർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്ന നിബന്ധനയാണ് ഇപ്പോൾ ഒഴിവാക്കിയത്. യാത്രക്കാർക്ക് എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ ഉൾപ്പെടെയുള്ളവയിലെ ടിക്കറ്റുകൾ നേരിട്ടോ ട്രാവൽ ഏജൻറുമാർ വഴിയോ ബുക്ക് ചെയ്യാം. ചില വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന നിർബന്ധമില്ലെങ്കിലും 96 മണിക്കൂർ മുമ്പ് നടത്തിയ പി.സി.ആർ പരിശോധനഫലം കൈയിലുള്ളവർക്ക് നാട്ടിലെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഒഴിവാക്കാൻ കഴിയും.
എയർ സുവിധ പോർട്ടലിൽ പരിശോധനഫലം അപ്ലോഡ് ചെയ്യണം. യു.എ.ഇയിലേക്ക് മടങ്ങി വരുന്നവർ അതത് എമിറേറ്റുകളിലെ സർക്കാറിെൻറ മാർഗനിർദേശം പിൻപറ്റണം. വിസിറ്റ് വിസയിൽ വരുന്നവർക്ക് ഇൻഷുറൻസ് നിർബന്ധമാണ്. യു.എ.ഇയിലേക്ക് മടങ്ങിവരുന്നവർക്ക് ഇന്ത്യയുടെ ഭാഗത്തുനിന്ന് തടസ്സങ്ങളും രജിസ്േട്രഷനുമില്ല. ദുബൈ ഹെൽത്ത് അതോറിറ്റിയുടെയും ആരോഗ്യ മന്ത്രാലയങ്ങളുടെയും മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും കോവിഡിനെതിരായ മുൻകരുതൽ കൈക്കൊള്ളണമെന്നും കോൺസുലേറ്റ് അറിയിച്ചു.
ദുബൈ: ഇന്ത്യയിൽനിന്ന് വിദേശ രാജ്യങ്ങളിലേക്ക് സാധാരണ വിമാന സർവിസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് തുടരുമെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അറിയിച്ചു. എന്നാൽ, ഇപ്പോൾ നടത്തുന്ന സ്പെഷൽ സർവിസുകൾ തുടരും. ആഗസ്റ്റ് 31 വരെയായിരുന്നു യാത്രാവിമാന സർവിസ് പ്രഖ്യാപിച്ചിരുന്നത്.
ഇത് സെപ്റ്റംബർ 30 വരെയാണ് നീട്ടിയത്. സ്പെഷൽ വിമാനങ്ങൾ സർവിസ് നടത്തുന്നതിനാൽ യാത്രക്കാർക്ക് നാട്ടിലെത്താൻ തടസ്സമുണ്ടാവില്ല.മാർച്ച് 23 മുതലാണ് ഇന്ത്യ അന്താരാഷ്ട്ര വിമാന സർവിസുകൾക്ക് വിലക്കേർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.