ദുബൈ: ഹയർ കോളജസ് ഓഫ് ടെക്നോളജിയിൽനിന്ന് (എച്ച്.സി.ടി) സ്റ്റാർട്ടപ് വികസനപദ്ധതി പൂർത്തിയാക്കിയ സംരംഭകരുടെ ആദ്യ ബാച്ച് പുറത്തിറങ്ങി. ബിരുദദാനച്ചടങ്ങിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പങ്കെടുത്തു. സംരംഭകരെ വളർത്തിയെടുക്കാനും പ്രോത്സാഹിപ്പിക്കാനും എല്ലാ മേഖലയിലും യു.എ.ഇ നിരന്തര പരിശ്രമം നടത്തുന്നതായി അദ്ദേഹം പറഞ്ഞു. സംരംഭകത്വ കഴിവും ഉപകരണങ്ങളുമായി വിദ്യാർഥികളെ സജ്ജമാക്കുക പ്രധാനമാണ്. കാരണം അവർ മികച്ച ഭാവിക്കുള്ള യഥാർഥ സമ്പത്താണെന്ന് തിരിച്ചറിയപ്പെടണം -അദ്ദേഹം പറഞ്ഞു.
2019ൽ ആരംഭിച്ച എച്ച്.സി.ടി സ്റ്റാർട്ടപ് വികസനപദ്ധതിയിലൂടെ ബിസിനസിന് യോജിച്ചവരെ വളർത്തിയെടുക്കലാണ് ലക്ഷ്യമിടുന്നത്. നവീനമായ ആശയങ്ങളിലൂടെ ദേശീയ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന സംരംഭകരെ രൂപപ്പെടുത്തിയെടുക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. ഇതിനകം 108 സ്റ്റാർട്ടപ്പുകൾ ഇതിെൻറ ഭാഗമായി ആരംഭിച്ചിട്ടുണ്ട്. ഇൗ കമ്പനികളിൽ മാനേജ്മെൻറ് പ്രവർത്തനങ്ങൾ പകുതിയും നിയന്ത്രിക്കുന്നത് വിദ്യാർഥികളാണ്.
ബിരുദദാന വേളയിൽ യുവ സംരംഭകരുടെ സ്റ്റാർട്ടപ്പുകൾ ശൈഖ് മുഹമ്മദ് സന്ദർശിച്ചു. സാങ്കേതികവിദ്യ, ആരോഗ്യം, സൈബർ സുരക്ഷ, അഗ്രിടെക്, ഓട്ടോമേഷൻ, 3ഡി പ്രിൻറിങ്, വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന മേഖലകളിൽ സ്റ്റാർട്ടപ്പുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.