ദുബൈ: ഡ്രോൺ ഉൾപ്പെടെ സ്വയംനിയന്ത്രിത വ്യോമവാഹനങ്ങൾക്ക് പാതയൊരുക്കാൻ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർ.ടി.എ) ദുബൈ എയർ നാവിഗേഷൻ സർവിസും (ഡി.എ.എൻ.എസ്) ധാരണപത്രം ഒപ്പുവെച്ചു. ഇത്തരം വാഹനങ്ങൾക്ക് സുരക്ഷിതമായ സഞ്ചാരമൊരുക്കാനും രാജ്യസുരക്ഷയെ ബാധിക്കാത്ത രീതിയിൽ സർവിസ് ഉറപ്പുവരുത്താനുമാണ് കരാർ തയാറാക്കിയത്.
ഈ മേഖലയിൽ പുതിയ കണ്ടുപിടിത്തങ്ങൾക്കും കൂടുതൽ സഹകരണത്തിനും പഠനത്തിനും ഇത് വഴിയൊരുക്കുമെന്ന് ആർ.ടി.എ ഒാട്ടോണമസ് എയർ വെഹിക്ൾ പ്രോജക്ട് ടീം സി.ഇ.ഒ അഹ്മദ് ബറോസ്യാൻ പറഞ്ഞു. 2030ഓടെ ദുബൈയുടെ യാത്രാമാർഗങ്ങളിൽ 25 ശതമാനവും ഓട്ടോണമസ് എയർ വെഹിക്ൾ വഴിയാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വ്യാപാര ആവശ്യങ്ങൾക്ക് ഇത്തരം വാഹനം ഉപയോഗിക്കുന്നതിനുള്ള നിയമത്തിന് രണ്ടുമാസം മുമ്പ് ദുബൈ സർക്കാർ അംഗീകാരം നൽകിയിരുന്നു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് നിയമം പാസാക്കിയത്. ദുബൈയിൽ ഡ്രോൺ പറത്തുന്നതിന് നിർദേശം നൽകുന്നതിനൊപ്പം ദുബൈയെ ഡ്രോണുകളുടെ ഹബാക്കി മാറ്റുകയുമാണ് നിയമത്തിെൻറ ലക്ഷ്യം. ഇതിെൻറ അടുത്ത പടിയായാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്. ദുബൈ സ്കൈ ഡോം പദ്ധതി യാഥാർഥ്യമാകുന്നതോടെ രാജ്യത്തിെൻറ വിവിധ നഗരങ്ങളിൽ ഡ്രോണുകൾക്കായി ചെറിയ എയർപോർട്ടുകൾ ഉണ്ടാകും.
വ്യവസായ മേഖലക്ക് പുറമെ ഗതാഗതത്തിലും വലിയ ചലനങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷ. ഡ്രോണിെൻറ യാത്ര, നിർമാണം, രജിസ്ട്രേഷൻ, ഇറക്കുമതി, വിൽപന തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുന്ന നിയമമാണ് ദുബൈ സർക്കാർ പാസാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.