ദുബൈ: കരിപ്പൂര്‍ വിമാനത്താവളത്തിൽനിന്നും വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് ഇത്തവണയും ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഓണം ആഘോഷിക്കാനുള്ള പഴം-പച്ചക്കറി വര്‍ഗങ്ങളുടെ കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചു. വലിയ കാർഗോ വിമാനങ്ങൾ കരിപ്പൂരിൽനിന്നും സർവിസില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ സ്കൂള്‍ അവധി കഴിഞ്ഞ് തുറക്കുന്നതിനാല്‍ തിരികെപ്പോകുന്ന യാത്രക്കാരുടെ ബാഹുല്യം കാരണം വിമാനങ്ങളില്‍ കയറ്റുമതി സാധിക്കാത്തതാണ് പ്രധാന പ്രശ്നം.
ഇരുന്നൂറില്താഴെ യാത്രക്കാരെ വഹിക്കുന്ന വിമാനങ്ങളില്‍ കൂടുതല്‍ അളവില്‍ ചരക്ക് കയറ്റുന്നത് തടസ്സമായതോടെ ഇതുവഴിയുള്ള പച്ചക്കറി കയറ്റുമതിയില്‍ വന്‍ ഇടിവാണുണ്ടായിട്ടുള്ളത്. നേരത്തെ വലിയ തോതിൽ കയറ്റുമതി ഉണ്ടായിരുന്നിടത്ത് ഇപ്പോൾ പകുതി പോലും ഇല്ലെന്നാണ് ഈ രംഗത്തെ കയറ്റുമതി ഏജൻസികൾ വ്യക്തമാക്കുന്നത്. പാസഞ്ചര്‍ വിമാനങ്ങളില്‍ പരമാവധി രണ്ടുടണ്‍ ചരക്കാണ് കയറ്റാന്‍ സാധിക്കുന്നത്. സാധാരണ യാത്രക്കാരുടെ ലഗേജുകള്‍ കഴിഞ്ഞാണ് ചരക്ക് കയറ്റാന്‍ അനുവദിക്കുന്നത്.
ഭാരം വര്‍ധിച്ചാല്‍ ആദ്യം എടുത്തുമാറ്റുന്നത് കയറ്റുമതി ചെയ്യുന്ന ചരക്ക് ഉൽപന്നങ്ങളാണ്. ഇങ്ങനെ ചരക്കുനീക്കം അപ്രതീക്ഷിതമായി തടസ്സപ്പെടുന്നതാണ് ലോജിസ്റ്റിക്സ് മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. ഇതുകാരണം ഫോര്‍വേഡ് ലോജിസ്റ്റിക്സ് വഴി സാധനം കയറ്റിവിടാന്‍ ഉൽപാദകര്ക്കും കാര്‍ഗോ ഏജന്റുമാര്‍ക്കും ഭയമാണ്.
അതേസമയം കണ്ണൂരിൽ നിന്നും അടുത്തിടെ കാർഗോ വിമാനങ്ങൾ സർവിസ് തുടങ്ങിയത് മലബാർ മേഖലയിലെ കർഷകർക്കും ഏജൻസികൾക്കും അൽപം ആശ്വാസമായിട്ടുണ്ട്. എന്നാൽ പച്ചക്കറിയുടെ ദൗര്‍ലഭ്യവും കാര്‍ഗോ കയറ്റുമതിയിലെ അമിത ചാര്‍ജും നിയന്ത്രണവും കയറ്റുമതി ഏജന്‍സികളെ ബാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.