ഷാർജ: വലുപ്പച്ചെറുപ്പമില്ലാതെ ആർക്കും നൈസർഗികമായ സ്വന്തം കഴിവുകൾ പ്രദർശിപ്പിക്കാനും അംഗീകാരം നേടാനും ഒപ്പം കൈനിറയെ സമ്മാനങ്ങൾ നേടാനുമുള്ള ഏറ്റവും മികച്ച വേദിയാണ് ‘ഗൾഫ് മാധ്യമം’ കമോൺ കേരളയുടെ ഓരോ വേദിയും.
അലകടലായി പ്രവാസ ലോകം ഒഴുകിയെത്തിയ കഴിഞ്ഞ അഞ്ച് എഡിഷനുകളിലും സന്ദർശകരുടെ കൈയടി നേടിയ എല്ലാ വിഭവങ്ങളും ആറാമത് എഡിഷനിലും കൂടുതൽ ആകർഷകമായ രീതിയിൽ അവതരിപ്പിക്കുന്നുണ്ട്. രുചിയൂറും ഭക്ഷ്യവിഭവങ്ങൾ പാചകം ചെയ്യാനറിയുന്നവർക്കായി സംഘടിപ്പിച്ച തത്സമയ മത്സരമായ ‘ഡസർട്ട് മാസ്റ്റർ’ ആണ് അതിലൊന്ന്. പാചക കലയിൽ വൈഭവമുള്ളവർക്ക് തിളങ്ങാനുള്ള ഏറ്റവും മികച്ച അവസരമാണ് ഡസർട്ട് മാസ്റ്റർ വേദി. കമോൺ കേരളയുടെ ആദ്യ ദിനമായ ജൂൺ ഏഴിന് വൈകീട്ട് നാലു മുതൽ ആറു വരെ മിനി സ്റ്റേജിലാണ് മത്സര വേദി. പ്രമുഖ സെലിബ്രിറ്റി ജഡ്ജ് ബീഗം ഷാഹിന, ഷെഫ് രഘു എന്നിവരാണ് വിധികർത്താക്കൾ.
പാചക കലയിൽ താൽപര്യമുള്ള യു.എ.ഇ നിവാസികളായ ആർക്കും രജിസ്ട്രേഷൻ വഴി മത്സരത്തിൽ പങ്കെടുക്കാം. പ്രാഥമിക റൗണ്ടിൽ വിജയിക്കുന്നവരെയാണ് ഗ്രാൻഡ് ഫിനാലെ വേദിയിൽ നടക്കുന്ന ഫൈനൽ റൗണ്ടിൽ മത്സരിപ്പിക്കുക. മത്സരാർഥികൾ ഫോട്ടോയുള്ള ഏതെങ്കിലും തിരിച്ചറിയൽ രേഖ ഹാജരാക്കണം. പ്രാഥമിക റൗണ്ടിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. ഏറ്റവും മികച്ച വിഭവം ഉണ്ടാക്കി അതിന്റെ ഫോട്ടോയും ചേരുവകളുടെ വിവരങ്ങളും മേയ് 25ന് മുമ്പായി +971543271347 എന്ന നമ്പറിലേക്ക് വാട്സ്ആപ് ചെയ്യുക.
ഇതിൽനിന്ന് 20 പേരുടെ അന്തിമ പട്ടിക ജൂൺ ഒന്നിന് പ്രസിദ്ധീകരിക്കും. ഇവരായിരിക്കും കമോൺ കേരള വേദിയിൽ മത്സരിക്കുക.
മത്സരത്തിന് ആവശ്യമായ ഇന്‍ഡക്ഷൻ കുക്കർ, ഓവൻ, മിക്സർ, വെള്ളം, ഫ്രിഡ്ജ്, ആപ്രോൺ, തൊപ്പി, ടേബിൾ, ഭക്ഷ്യ വസ്തുക്കൾ വൃത്തിയാക്കാനുള്ള സൗകര്യങ്ങൾ തുടങ്ങിയവ മത്സരവേദിയിൽ സംഘാടകർ ഒരുക്കും.
മത്സരത്തിന്റെ മറ്റ് നിബന്ധനകളും നിർദേശങ്ങളും വെബ്സൈറ്റിൽ നിന്ന് അറിയാം. രജിസ്ട്രേഷൻ സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് +971543271347 നമ്പറിൽ ബന്ധപ്പെടാം. https://cokuae.com/events/dessertmaster ലിങ്കിൽ കയറിയും രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.