ദുബൈ: നിയമലംഘകർക്ക് പിഴയിടാൻ മാത്രമല്ല, തൊഴിലാളികളുടെ ദാഹമകറ്റാനും മുന്നിലുണ്ട് ദുബൈ പൊലീസ്. ചൂട് കൂടിയതോടെ തൊഴിലാളികൾക്ക് തൊഴിലിടങ്ങളിലെത്തി കുടിവെള്ളം നൽകുന്ന 'കൂൾ സമ്മർ' ഡ്രൈവ് ദുബൈ പൊലീസ് ആരംഭിച്ചു. ദുബൈ കസ്റ്റംസ് വളൻറിയർ ടീമുമായി സഹകരിച്ചാണ് നടപടി. നാഇഫ് പൊലീസിെൻറ നേതൃത്വത്തിൽ നിർമാണ മേഖലകളിൽ കുടിവെള്ളം, ജ്യൂസ്, തൊപ്പി, ഗ്ലൗസ്, സാനിറ്റൈസർ എന്നിവ സൈറ്റുകളിലെത്തി വിതരണം ചെയ്തു.
ചൂടകറ്റുന്നതിനൊപ്പം കോവിഡിൽനിന്ന് സുരക്ഷ നൽകാനും ലക്ഷ്യമിട്ടാണ് സാനിറ്റൈസർ ഉൾ െപ്പടെയുള്ളവ നൽകിയത്. പൊലീസിെൻറ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് ദുബൈ പൊലീസ് ജനറൽ ഡിപ്പാർട്ട്മെൻറ് ഓഫ് ട്രാഫിക് ഡെപ്യൂട്ടി ഡയറക്ടർ കേണൽ ജുമ സാലിം ഉബൈദ് ബിൻ സുവൈദാൻ പറഞ്ഞു. സർക്കാർ ഏജൻസികൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതാണ് ഇത്തരം പദ്ധതികളെന്ന് കസ്റ്റംസ് വളൻറിയർ ടീം മേധാവി ഫുവാദ് അൽ ഷെഹി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.