കോ​പ്​ 28: ഗ്രീൻ സോണിൽ എന്തെല്ലാം കാണാം?

ദു​ബൈ: കോ​പ്​ 28 വേ​ദി​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന ഭാ​ഗ​മാ​ണ്​ ഗ്രീ​ൻ സോ​ൺ. ഈ ​സോ​ണി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​ൻ ഏ​ക​ദി​ന പാ​സ്​ വി​ത​ര​ണം വെ​ബ്​​സൈ​റ്റ്​ വ​ഴി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നാ​ലു​ല​ക്ഷം പേ​ർ ഇ​തി​ന​കം പാ​സി​നാ​യി അ​പേ​ക്ഷി​ച്ച​താ​യാ​ണ്​ അ​ധി​കൃ​ത​ർ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ച​ത്. പ​രി​സ്ഥി​തി​യെ കു​റി​ച്ചും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ കു​റി​ച്ചും ഉ​ൾ​ക്കാ​ഴ്ച​ക​ൾ ന​ൽ​കു​ന്ന നി​ര​വ​ധി സം​രം​ഭ​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളും പ​രി​പാ​ടി​ക​ളു​മാ​ണ്​ ഗ്രീ​ൻ സോ​ണി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഡി​സം​ബ​ർ മൂ​ന്ന്​ ഞാ​യ​റാ​ഴ്ച മു​ത​ലാ​ണ്​ ഇ​വി​ടേ​ക്ക്​ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ പ്ര​വേ​ശ​ന​മു​ള്ള​ത്. ഗ്രീ​ൻ സോ​ണി​ലെ കാ​ഴ്ച​ക​ൾ ഇ​വ​യൊ​ക്കെ​യാ​ണ്​:

എ​ന​ർ​ജി ട്രാ​ൻ​സി​ഷ​ൻ ഹ​ബ്

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ ചെ​റു​ക്കു​ന്ന​തി​ന്​ സ​ഹാ​യി​ക്കു​ന്ന ന​യ​ങ്ങ​ൾ, പ​രി​ഹാ​ര​ങ്ങ​ൾ, സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ എ​ന്നി​വ പ​ങ്കു​വെ​ക്കു​ന്ന സ്ഥ​ല​മാ​യി​രി​ക്കും എ​ന​ർ​ജി ട്രാ​ൻ​സി​ഷ​ൻ ഹ​ബ്. ന​വീ​ന സു​സ്ഥി​ര​താ പ​ദ്ധ​തി​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​നും കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ൽ കു​റ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​നു​മു​ള്ള അ​വ​സ​രം വേ​ദി ന​ൽ​കും.

നോ​ള​ജ് ഹ​ബ്

എ​ൻ.​ജി.​ഒ​ക​ൾ, യു.​എ.​ഇ സ​ർ​ക്കാ​ർ മ​ന്ത്രാ​ല​യ​ങ്ങ​ൾ, പ്രാ​ദേ​ശി​ക സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, മ​റ്റു പ​ങ്കാ​ളി​ക​ൾ എ​ന്നി​വ​രു​ടെ വേ​ദി​യാ​ണ്​ നോ​ള​ജ് ഹ​ബ്. ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട കാ​ലാ​വ​സ്ഥാ വെ​ല്ലു​വി​ളി​ക​ളെ​യും പ​രി​ഹാ​ര​ങ്ങ​ളെ​യും കേ​ന്ദ്രീ​ക​രി​ച്ചു​ള്ള തീ​മാ​റ്റി​ക് അ​നു​ഭ​വ​ങ്ങ​ൾ ഇ​വി​ടെ കാ​ണാ​നാ​കും. വി​ശാ​ല​മാ​യ ഇ​രി​പ്പി​ട​ങ്ങ​ളും ഭ​ക്ഷ​ണ പാ​നീ​യ സം​വി​ധാ​ന​ങ്ങ​ളു​മു​ള്ള ഏ​രി​യ​യും ഇ​തി​ലു​ണ്ടാ​കും.

ക്ലൈ​മ​റ്റ് ഫി​നാ​ൻ​സ് ഹ​ബ്

കാ​ർ​ബ​ൺ വി​പ​ണി​ക​ൾ, ഹ​രി​ത മൂ​ല​ധ​നം, ആ​ഗോ​ള ധ​ന​കാ​ര്യം, ഊ​ർ​ജ പ​രി​വ​ർ​ത്ത​ന പാ​ത​ക​ൾ, വ​ള​ർ​ന്നു​വ​രു​ന്ന വി​പ​ണി​ക​ൾ​ക്കും വി​ക​സ്വ​ര സ​മ്പ​ദ്‌​വ്യ​വ​സ്ഥ​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ പ​രി​വ​ർ​ത്ത​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ളു​ടെ ഇ​ട​മാ​യി​രി​ക്കു​മി​ത്. സാ​മ്പ​ത്തി​ക രം​ഗ​ത്തെ പ്ര​ധാ​ന ക​മ്പ​നി​ക​ളും മ​റ്റു​മാ​യി​രി​ക്കും ഇ​തി​ൽ പ​​​ങ്കെ​ടു​ക്കു​ക.

ടെ​ക്‌​നോ​ള​ജി ആ​ൻ​ഡ്​ ഇ​ന്നൊ​വേ​ഷ​ൻ ഹ​ബ്

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ നേ​രി​ടാ​നും അ​ന്ത​രീ​ക്ഷ താ​പ​നി​ല 1.5 ഡി​ഗ്രി സെ​ൽ​ഷ്യ​സ് പ​രി​ധി​യി​ൽ നി​ല​നി​ർ​ത്താ​നും ല​ക്ഷ്യ​മി​ട്ടു​ള്ള നൂ​ത​ന​മാ​യ ആ​ശ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന സ്ഥ​ല​മാ​ണ്​ ടെ​ക്‌​നോ​ള​ജി ആ​ൻ​ഡ് ഇ​ന്നൊ​വേ​ഷ​ൻ ഹ​ബ്. സ​ർ​ക്കാ​റു​ക​ൾ​ക്കും ബി​സി​ന​സു​ക​ൾ​ക്കും സി​വി​ൽ സ​മൂ​ഹ​ത്തി​നും ഉ​പ​കാ​ര​പ്പെ​ടു​ന്ന കാ​ഴ്ച​ക​ൾ ഇ​വി​ടെ ആ​സ്വ​ദി​ക്കാ​നാ​വും.

സ്റ്റാ​ർ​ട്ട​പ്പ് വി​ല്ലേ​ജ്

100ല​ധി​കം ക്ലൈ​മ​റ്റ് ടെ​ക് സ്റ്റാ​ർ​ട്ട​പ്പു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന, ടെ​ക് ആ​ൻ​ഡ് ഇ​ന്നൊ​വേ​ഷ​ൻ ഹ​ബി​നു​ള്ളി​ലെ ഇ​ട​മാ​ണ്​ സ്റ്റാ​ർ​ട്ട​പ്പ് വി​ല്ലേ​ജ്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ സ്റ്റാ​ർ​ട്ട​പ്പു​ക​ളു​മാ​യി ഇ​ട​പ​ഴ​കാ​നും ഏ​റ്റ​വും പു​തി​യ കാ​ലാ​വ​സ്ഥ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ കു​റി​ച്ച് പ​ഠി​ക്കാ​നും വി​ല്ലേ​ജ്​ അ​വ​സ​ര​മൊ​രു​ക്കു​ന്നു.

ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ ഹ​ബ്

കാ​ലാ​വ​സ്ഥ പ്ര​തി​സ​ന്ധി​യു​ടെ മാ​നു​ഷി​ക ആ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്തു​ക​യും അ​പ​ക​ട​സാ​ധ്യ​ത​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ന് പ്ര​ചോ​ദ​നം ന​ൽ​കു​ക​യും ചെ​യ്യു​ന്ന കേ​ന്ദ്ര​മാ​ണി​ത്.

യൂ​ത്ത് ഹ​ബ്

യു​വ​ജ​ന​ങ്ങ​ൾ​ക്ക് പ​രി​പാ​ടി​ക​ൾ ന​ട​ത്താ​നും ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​നും സം​വാ​ദം ന​ട​ത്താ​നു​മു​ള്ള ഇ​ട​മാ​ണി​ത്. യൂ​ത്ത് ക്ലൈ​മ​റ്റ് ചാ​മ്പ്യ​ന്മാ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യും ഫെ​ഡ​റ​ൽ യൂ​ത്ത് അ​തോ​റി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ട​മാ​യി​രി​ക്കു​മി​ത്.

ഗ്രീ​നി​ങ്​ എ​ജു​ക്കേ​ഷ​ൻ ഹ​ബ്

യു.​എ.​ഇ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ്​ ‘എ​ർ​ത്ത്, ലെ​ഗ​സി ഫോ​ർ ദി ​ലാ​ൻ​ഡ് ഓ​ഫ് സാ​യി​ദ്’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഗ്രീ​നി​ങ്​ എ​ജു​ക്കേ​ഷ​ൻ പ​വി​ലി​യ​ൻ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, ന​യ​രൂ​പ​ക​ർ​ത്താ​ക്ക​ൾ, വി​ദ​ഗ്ധ​ർ, വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, സ്‌​കൂ​ളു​ക​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ർ കാ​ലാ​വ​സ്ഥ​യെ​ക്കു​റി​ച്ച അ​റി​വ് പ​ഠി​ക്കു​ക​യും പ​ങ്കി​ടു​ക​യും ചെ​യ്യും.

Tags:    
News Summary - COP 28: What can be seen in the green zone?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.